ഇ​ന്ത്യ​യെ ഹി​ന്ദു രാ​ഷ്ട്രമാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണു മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത് : എം.​വി.​ഗോ​വി​ന്ദ​ൻ
Tuesday, January 31, 2023 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യെ ഹി​ന്ദു രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​ക സി​വി​ൽ കോ​ഡും പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലു​മെ​ല്ലാം ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1973-ലെ ​ഐ​തി​ഹാ​സി​ക പ​ണി​മു​ട​ക്കി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എകെജി ഹാളിൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​നേ​തൃ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തു ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു നേ​രെ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണ്. മു​സ്‌​ലീം, മി​ഷ​ന​റി, മാ​ർ​ക്സി​സ്റ്റ് എ​ന്നി​വ ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​ക​രു​തെ​ന്ന് ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ആ​ഗ്ര​ഹി​ക്കു​ന്നൂ​വെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ എ​ഫ്എ​സ്ഇ​ടി​ഒ പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​ശി​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.