ഏര്‍ലി ഇന്റർവന്‍ഷന്‍ ക്യാമ്പ്
1262864
Saturday, January 28, 2023 11:55 PM IST
വെള്ളറട: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഏര്‍ലി ഇന്റർവന്‍ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കുട്ടികള്‍ക്കായി ആവിഷ്കരിച്ച മാതൃകാപദ്ധതി വൈകല്യനിര്‍ണയ ക്യാമ്പ് മാരായമുട്ടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നടന്നു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. സിമി, സിഡിപിയോമാരായ അനിതകുമാരി, സിന്ധു, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് വൈസ് പ്രിന്‍സിപ്പല്‍ എസ്. മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ മുന്നൂറില്പരം കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം പങ്കെടുത്തു.