ചായം ഭദ്രകാളി ക്ഷേത്രം ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി
Saturday, January 28, 2023 11:55 PM IST
വി​തു​ര: ചാ​യം ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി. ക്ഷേ​ത്ര​ംത​ന്ത്രി ഉ​ണ്ണി​കൃ​ഷ്ണ​ൻ ​പോ​റ്റി, മേ​ൽ​ശാ​ന്തി ശം​ഭു​പോ​റ്റി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഫെ​ബ്രു​വ​രി മൂന്നിനാ​ണ് സ​മാ​പ​നം. ഇന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​അ​ന്ന​ദാ​നം, വൈ​കീ​ട്ട് 7.30നു ​തൂ​ക്കം പ്ര​ദ​ക്ഷി​ണം, എട്ടിന് ​ഉ​ത്ത​ര​കാ​ശി ആ​ദി​ശ​ങ്ക​രബ്ര​ഹ്മ വി​ദ്യാ​പീ​ഠ​ത്തി​ലെ ഹ​രി ബ്ര​ഹ്മേ​ന്ദ്രാ​ന​ന്ദതീ​ർ​ഥ സ്വാ​മി​ക​ളു​ടെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം എന്നിവയുണ്ടാകും. ബു​ധ​ൻ രാ​ത്രി എട്ടിനു പാ​ട്ടും പ​ക​ർ​ന്നാ​ട്ട​വും നടക്കും.
വ്യാ​ഴം രാ​വി​ലെ 9ന് ​ഭ​ക്തി​ഗാ​ന​മേ​ള, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, 9.30ന് ​പൊ​ങ്കാ​ല, 11ന് ​പൊ​ങ്കാ​ല നി​വേ​ദ്യം, 11.30ന് ​അ​ന്ന​ദാ​നം, വൈ​കീ​ട്ട് 5ന് ​വ​ണ്ടി​യോ​ട്ടം, 7ന് ​നേ​ർ​ച്ച​ത്തൂ​ക്കം, 7.30ന് ​താ​ല​പ്പൊ​ലി, 9ന് ​ഗാ​ന​മേ​ള. സ​മാ​പ​ന​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8ന് ​നി​ല​ത്തി​ൽ​പോ​ര്, 12ന് ​അ​ന്ന​ദാ​നം, 4.30ന് ​തൂ​ക്കം നേ​ർ​ച്ച, 7ന് ​ഓ​ട്ടം ഘോ​ഷ​യാ​ത്ര, 7ന് ​നൃ​ത്തം, 8ന് ​ഭ​ക്തി​ഗാ​ന​മേ​ള.