കുടുംബശ്രീ വാർഷിക ആഘോഷം
1262851
Saturday, January 28, 2023 11:53 PM IST
പൂവാർ : കരുംകുളം പഞ്ചായത്ത് കുടുംബശ്രീ 25-ാമത് വാർഷിക ആഘോഷം "ചുവട് 2023' സംഘടിപ്പിച്ചു. എട്ട് അടിയോളം വലിപ്പമുള്ള മണൽ ശിൽപം കല്ലുമുക്ക് കടൽതീരത്ത് ഒരുക്കി ലഹരിക്ക് എതിരെ കുടുംബശ്രീ സദാ ജാഗരൂകരാണെന്ന് തെളിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമൻ പ്രത്യാശയുടെ ദീപശിഖ തെളിയിച്ച് ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് മെമ്പർ റാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവൻ, പുഷ്പം സൈമൺ, തദയൂസ്, പ്രഭ, ധനലക്ഷ്മി, വത്സല, സുനിതകുമാരി, ബെൽസിറ്റ, ശ്രീജ, രജിത തുടങ്ങിയവർ പങ്കെടുത്തു.