യുവാവ് കിണറ്റില്‍ വീണു മരിച്ചു
1262133
Wednesday, January 25, 2023 2:13 AM IST
വെള്ളറട: യുവാവിനെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം കൃഷ്ണാഞ്ജലിയില്‍ വിഷ്ണു വി .നായര്‍ (33) ആണ് പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റില്‍ വീണു മരിച്ചത്.ശനിയാഴ്ച മുതല്‍ വിഷ്ണുവിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു.വെള്ളറട പോലീസ് കേസെടുത്തു. കാരക്കോണം കൃഷ്ണാഞ്ജലിയില്‍ വിജയകുമാരന്‍ നായരുടെയും വിജയകുമാരിയുടെയും മകനാണ് അവിവാഹിതനായ വിഷ്ണു.