കു​രു​മു​ള​ക് പ​റി​ക്കാ​ന്‍ പോ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍
Friday, December 9, 2022 1:15 AM IST
വെ​ള്ള​റ​ട: അ​മ്പൂ​രി കാ​രി​ക്കു​ഴി​യി​ല്‍ കു​രു​മു​ള​ക് പ​റി​ക്കാ​ന്‍ പോ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍. കാ​രി​ക്കു​ഴി ശം​ഖി​ന്‍​കോ​ണം ശി​വാ​ന​ന്ദ ഭ​വ​നി​ല്‍ ശി​വാ​ന​ന്ദ (35)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ത​ലേ​ദി​വ​സം മു​ത​ല്‍ ശി​വാ​ന​ന്ദ​നെ കാ​ണാ​താ​യി​രു​ന്നു. പാ​റ​ക്കെ​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രും നെ​യ്യാ​ര്‍​ഡാം പോ​ലീ​സും ചേ​ര്‍​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് അ​ന​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ എ​ത്തി​ച്ചു.