27-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ഇന്നു മുതൽ ! ന​ഗ​ര​ത്തി​ൽ വി​പു​ല​മാ​യ യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി
Friday, December 9, 2022 12:26 AM IST
തി​രു​വ​ന​ന്ത​പു​രം : 27ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് വി​പു​ല​മാ​യ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി. ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന പ്ര​ധാ​ന തീ​യ​റ്റ​റു​ക​ൾ ക​ണ​ക്ടാ​ക്കി​യാ​ണ് സി​റ്റി സ​ർ​ക്കു​ല​ർ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന റൂ​ട്ടു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ഈ ​റൂ​ട്ടു​ക​ളി​ലെ​ല്ലാം സി​റ്റി സ​ർ​ക്കു​ല​ർ സ​ർ​വീ​സു​ക​ൾ ല​ഭ്യ​മാ​കും.

ഒ​രു ട്രി​പ്പി​ൽ പൂ​ർ​ണ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഈ ​ബ​സു​ക​ളി​ൽ 10 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കാ​യി ഈ​ടാ​ക്കു​ന്ന​ത്. 12 മ​ണി​ക്കൂ​ർ പ​രി​ധി​യി​ല്ലാ​ത്ത യാ​ത്ര ന​ട​ത്തു​ന്ന​തി​ന് 30 രൂ​പ മാ​ത്രം ചി​ല​വാ​കു​ന്ന "ടു​ഡേ' ടി​ക്ക​റ്റ് എ​ടു​ത്താ​ൽ എ​ല്ലാ തീ​യ​റ്റ​റു​ക​ളി​ലേ​ക്കും യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കും. 50 രൂ​പ മു​ട​ക്കി "ഗു​ഡ് ഡേ' ​ടി​ക്ക​റ്റെ​ടു​ത്താ​ൽ 24 മ​ണി​ക്കൂ​ർ പ​രി​ധി​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

ഈ ​ര​ണ്ടു ടി​ക്ക​റ്റും സി​റ്റി സ​ർ​ക്കു​ല​ർ ബ​സു​ക​ളി​ൽ ത​ന്നെ ല​ഭി​ക്കു​ന്ന​താ​ണ്. ഫെ​സ്റ്റി​വ​ൽ പ്ര​ദ​ർ​ശ​ന സ​മ​യ​മാ​യ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ രാ​ത്രി 10 വ​രെ സി​റ്റി സ​ർ​ക്കു​ല​ർ സ​ർ​വീ​സു​ക​ൾ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും.

100 രൂ​പ വി​ല​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ട്രാ​വ​ൽ കാ​ർ​ഡ് എ​ടു​ക്കു​ന്ന ഡെ​ലി​ഗേ​റ്റു​ക​ൾ അ​തേ മൂ​ല്യ​മു​ള്ള യാ​ത്ര സി​റ്റി സ​ർ​ക്കു​ല​ർ, സി​റ്റി ഷ​ട്ടി​ൽ, സി​റ്റി റേ​ഡി​യ​ൽ എ​ന്നീ സ​ർ​വീ​സു​ക​ളി​ലും ന​ട​ത്താ​വു​ന്ന​താ​ണ്. ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് രാ​ത്രി വൈ​കി​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന രാ​ത്രി​കാ​ല ഇ​ല​ക്ട്രി​ക് ബ​സു​ക​ളി​ൽ നെ​ടു​മ​ങ്ങാ​ട്, വെ​ഞ്ഞാ​റ​മൂ​ട്, കി​ളി​മാ​നൂ​ർ, നെ​യ്യാ​റ്റി​ൻ​ക​ര, കാ​ട്ടാ​ക്ക​ട, പൂ​വ്വാ​ർ, ആ​റ്റി​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് രാ​ത്രി 12 വ​രെ സ​ർ​വീ​സു​ക​ൾ ല​ഭ്യ​മാ​കു​ന്ന​താ​ണ്.

പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന എ​ല്ലാ തീ​യ​റ്റ​റു​ക​ളി​ലും സി​റ്റി സ​ർ​ക്കു​ല​ർ സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​വും വി​ശ​ദ​മാ​യ റൂ​ട്ടും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. പ്ര​ധാ​ന വേ​ദി​യാ​യ ടാ​ഗോ​ർ തീ​യ​റ്റ​റി​ൽ ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കാ​യി ഒ​രു ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കും. കെ​എ​സ്ആ​ർ​ടി​സി ട്രാ​വ​ൽ കാ​ർ​ഡ്, ഗു​ഡ് ഡേ, ​ടു​ഡേ ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഇ​വി​ടെ നി​ന്നും ഡെ​ലി​ഗേ​റ്റു​ക​ൾ​ക്ക് വാ​ങ്ങാ​വു​ന്ന​തു​മാ​ണ്.