തിരുവനന്തപുരം : വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടത്തിയ കാരൾ ഗാനസന്ധ്യയോടു കൂടി തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമായി. വൈഎംസിഎ ക്വയറിന്റെ ഗാനത്തോടെയായിരുന്നു തുടക്കം. തലസ്ഥാനത്തെ 13 പള്ളികളിൽ നിന്നുള്ള ക്വയർ സംഘങ്ങളും കാരൾ ഗാനം അവതരിപ്പിച്ചു.
റവ. ഡോ. ഉമ്മൻ ജോർജ് ക്രിസ്മസ് സന്ദേശം നൽകി. വൈ.എം.സി.എ. പ്രസിഡന്റ് കെ.ഐ. കോശി, സ്പിരിച്ച്വൽ കമ്മറ്റി ചെയർമാൻ ജേക്കബ് ജോർജ്, ജനറൽ സെക്രട്ടറി ഷാജി ജെയിംസ് എന്നിവർ പ്രസംഗിച്ചു.
പേരൂർക്കട എബനേസർ മാർത്തോമ്മാ ചർച്ച്, വഴുതയ്ക്കാട് ശാലേം മാർത്തോമ്മാ ചർച്ച്, പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രൽ, നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, പാളയം സിഎസ്ഐ മറ്റീർ മെമ്മോറിയൽ ചർച്ച്, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, നന്തൻകോട് ജെറുസലേം മാർത്തോമ്മാ ചർച്ച്, വട്ടിയൂർക്കാവ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്, പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്, പേരൂർക്കട സിഎസ്ഐ ചർച്ച്, സ്പെൻസർ ജംഗ്ഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, എന്നിവയുടെ ഗായകസംഘങ്ങളാണ് കാരൾ ഗാനങ്ങൾ അവതരിപ്പിച്ചത്.