ആ​രോ​ഗ്യ​മേ​ള ഇ​ന്ന്
Friday, December 2, 2022 11:03 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ള ഇ​ന്ന് രാ​വി​ലെ വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​യു​പി​എ​സി​ൽ തു​ട​ക്ക​മാ​കും. രാ​വി​ലെ 9.30ന് ​റാ​ലി​യോ​ട് കൂ​ടി​മേ​ള ആ​രം​ഭി​ക്കും .10ന് ​നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന രാ​ജേ​ന്ദ്ര​ൻ പൊ​തു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.​ജീ​വി​ത ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണ ക്ലി​നി​ക്,ആ​യു​ർ വേ​ദ ഹോ​മി​യോ ക്ലി​നി​ക്,വി​വി​ധ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ,എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി, ആ​ശ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും.

നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി

വി​തു​ര : ആ​ന​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന ഗ്രൗ​ണ്ടി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ബാ​ബു​രാ​ജ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​തു​ര പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ക​ളി​സ്ഥ​ലം നി​ർ​മി​ക്കു​ന്ന​ത്.​ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നീ​തു രാ​ജീ​വ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ.​വ​ത്സ​ല,സി​ന്ധു, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജീ​ജ, ഹെ​ഡ്മി​സ്ഡ്ര​സ് ബീ​ന​റാ​ണി, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.