സൂപ്പര്‍ലുക്ക് തരും സാരികള്‍
സൂപ്പര്‍ലുക്ക് തരും സാരികള്‍
ട്രെന്‍ഡുകള്‍ നിറഞ്ഞ ഈ ലോകത്ത് സ്ത്രീകള്‍എപ്പോഴും എലഗന്റ് ലുക്ക് ആണ് ആഗ്രഹിക്കുന്നത്. എത്രയൊക്കെ മോഡേണ്‍ വേഷം ധരിച്ചാലും പെണ്ണിനെ കൂടുതല്‍ സുന്ദരിയാക്കാന്‍ സാരിക്ക് പ്രത്യേക കഴിവുതന്നെയുണ്ട്. ട്രെന്‍ഡി ലുക്ക് തരും സാരികളെക്കുറിച്ച് അറിയാം...

കേരള സാരി

സ്ത്രീയെ ശാലീനസുന്ദരിയാക്കുന്നതില്‍ കേരള സാരിക്ക് പ്രത്യേക പങ്കുണ്ട്. മാറിവരുന്ന ട്രെന്‍ഡി ബ്ലൗസുകള്‍ക്കൊപ്പം പ്രിന്റഡ്, ടിഷ്യു, ലിനന്‍, വീതി കൂടിയതും കുറഞ്ഞതുമായ കസവുള്ളവ... കേരളസാരി വിപണിയിലെ ട്രെന്‍ഡ് ഇങ്ങനെയാണ്. പല നിറത്തിലുളള ബോര്‍ഡര്‍ വരുന്ന സാരികളും സെറ്റ് മുണ്ടുകളും സ്ത്രീകള്‍ക്ക് പ്രിയം തന്നെ. ഏതു സ്‌കിന്‍ ടോണുള്ളവര്‍ക്കും കസവ് സാരി ഒരുപോലെ ഇണങ്ങും.

കാഞ്ചീപുരം സാരി

വിവാഹത്തിനായി പെണ്‍കൊടികള്‍ തെരഞ്ഞെടുക്കുന്നത് കാഞ്ചീപുരം സാരിയാണ്. പട്ടുകളിലെ റാണിയാണ് കാഞ്ചീപുരം. കാഞ്ചീപുരം സില്‍ക്ക് സാരിയില്‍ ബോഡിയും ബോര്‍ഡറും വെേറെ നെയ്തശേഷമാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്.

ഓര്‍ഗന്‍സ സാരികള്‍

നേര്‍ത്ത മറ്റീരിയലില്‍ സിംപിള്‍ ഫ്‌ളോറല്‍ ഡിസൈന്‍ അടങ്ങിയ ഓര്‍ഗന്‍സ സാരികള്‍ സ്ത്രീയെ കൂടുതല്‍ സുന്ദരിയാക്കുന്നു.


ട്രെന്‍ഡി സാരികള്‍

സെലിബ്രിറ്റികള്‍ക്കിടയില്‍ തരംഗമായി നില്‍ക്കുകയാണ് ഫ്‌ളോറല്‍ സാരികളും കനം കുറഞ്ഞ ജോര്‍ജറ്റ് സാരികളും. താരങ്ങള്‍ കൂടുതലായി നോര്‍മല്‍ ബ്ലൗസിന് പകരം ലൂസ് ടോപ്പ്, കോളര്‍ ഷര്‍ട്ട് ജാക്കറ്റ്‌സ് എന്നിവ ധരിച്ച് സാരിക്ക് ട്രെന്‍ഡി ലുക്ക് വരുത്തുന്നു.

ഫ്രിന്‍ജ് സാരികള്‍

പൊതുവെ ഫ്രിന്‍ജ് സാരി പ്രവണത പാശ്ചാത്യ വസ്ത്രധാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹോളിവുഡ് നടിമാര്‍ പല വേദികളിലും തിളങ്ങുന്നത് ഫ്രിന്‍ജ് സാരിയിലാണ്. കൂടുതലായും പ്ലെയിന്‍ ഒറ്റക്കളര്‍ സാരിയില്‍ പ്രിന്റഡ് ബ്ലൗസ് ആണ് ഉപയോഗിക്കുന്നത്. ഇത്തരം സാരികള്‍ ക്ലാസിക്ക് ലുക്ക് നല്‍കുന്നു.

വീണാലക്ഷ്മി