സ്പായില്‍ സ്ഫുരിക്കും കൂന്തല്‍
സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് മുടിക്കു തന്നെയാണ്. വ്യക്തിത്വത്തിന്റെ പ്രധാന അടയാളമാണ് തലമുടി. സ്പാ ചെയ്യുമ്പോള്‍ മുടിക്ക് കരുത്തും തിളക്കവും കൈവരുന്നു.

സ്പാ ചെയ്യും മുമ്പ് ഷാംപൂ ഉപയോഗിച്ച് മുടിയുടെ എണ്ണമയം ആദ്യം നീക്കം ചെയ്യണം. തുടര്‍ന്ന് മികച്ച ക്രീം മുടിയില്‍ പുരട്ടി കാല്‍മണിക്കൂറോളം മസാജ് ചെയ്യും. അര മണിക്കൂര്‍ കഴിഞ്ഞ് സാധാരണ വെള്ളത്തില്‍ കഴുകിയ ശേഷം സിറം പുരട്ടി മുടി ഉണക്കണം. ഡ്രയര്‍ വേണമെങ്കില്‍ ഉപയോഗിക്കാം.

പൊടി, അഴുക്ക് എന്നിവ മാറ്റാനും ശിരസിനു തണുപ്പേകാനും സ്പാ ഉപകരിക്കും. മുടി കൊഴിച്ചിലിനെ തടയാനും സ്പാ ഉത്തമമാണ്. ശരീരത്തിനും മനസിനും അയവു ലഭിക്കുന്നതിനാണ് സ്പാ ചെയ്യുന്നത്.

സ്പാ ചെയ്തു കഴിഞ്ഞാല്‍ നാലു ദിവസത്തേയ്‌ക്കെങ്കിലും മുടിയില്‍ എണ്ണ പുരട്ടേണ്ടതില്ല. രണ്ടാഴ്ചത്തേക്ക് മുടിയുടെ തിളക്കം നിലനില്‍ക്കും.

മിനി രാജു
ബ്യൂട്ടീഷന്‍, അഞ്ചുമന, മാമംഗലം