എല്ലാം മായതന്നെ
Thursday, March 14, 2019 3:12 PM IST
മായ കൃഷ്ണക്ക് ഇപ്പോഴും എല്ലാം ഒരു മായയായിട്ടാണ് തോന്നുന്നത്. മായ പ്രഫഷണല്‍ നര്‍ത്തകി ആണെങ്കിലും അഭിനയത്തോടുള്ള അഭിനിവേശം ചെറുപ്പം മുതല്‍ കാത്തുസൂക്ഷിച്ചിരുന്നു. എങ്കിലും അരങ്ങേറ്റം നര്‍ത്തകി ആയിട്ട് തന്നെ. ടിവി ചാനനിലെ കോമഡി ഫെസ്റ്റിവലിലൂടെ കോമഡി പരിപാടികളില്‍ സജീവമായി. തുടര്‍ന്ന് സീരിയലുകളിലും സിനിമകളിലും അവസരങ്ങള്‍ ലഭിച്ചു. തൃശൂര്‍ സ്വദേശിനിയായ മായ തനതായ തൃശൂര്‍ ഭാഷയുടെ മനോഹാരിതയോടുകൂടി ഇപ്പോള്‍ കോമഡി സ്റ്റാറില്‍ വൈവിധ്യമാര്‍ന്ന വേഷത്തോടുകൂടി തകര്‍ത്തഭിനയിക്കുന്നു. മായാ കൃഷ്ണയുടെ വിശേഷങ്ങളിലേക്ക്...
സെലിബ്രിറ്റിയുടെ പേര് : മായ
യഥാര്‍ത്ഥ പേര് : മായ കൃഷ്ണ
പഠനം : ഡിഗ്രി
കലാരംഗം : 18 വര്‍ഷമായി നൃത്തം അഭ്യസിക്കുന്നു. 5 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കലാഭവനില്‍ സ്റ്റേജ് ഷോ ചെയ്യുന്നു. കോമഡി സ്റ്റാറില്‍ അഭിനയിക്കുന്നു.
അവസരങ്ങള്‍ : നര്‍ത്തകിയായിട്ടായിരുന്നു ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം. തുടര്‍ന്ന് കോമഡി ഫെസ്റ്റിവലില്‍ അഭിനയിച്ചു. ഉര്‍ശിച്ചേച്ചിയോടും സിദ്ധിഖ് സാറിനോടും ഒരുപാട് കടപ്പാടുണ്ട്.
കോമഡി സ്റ്റാറിലെ പ്രവര്‍ത്തനം ഒരു ജോലിയാണോ സ്വപ്‌ന സാക്ഷാത്കാരമാണോ?
സ്വപ്‌ന സാക്ഷാത്കാരം. ചെറുപ്പത്തില്‍ തന്നെ അഭിനയത്തോട് അഭിനിവേശമായിരുന്നു. ഒരുപാട് ആഗ്രഹിക്കുന്നതെന്തും ദൈവം തരുമെന്ന് പറയാറില്ലേ.
സിനിമയിലും സീരിയലിലും താല്പര്യമുണ്ടോ?
ഉണ്ട് തീര്‍ച്ചയായും ഉണ്ട് .
ഫ്‌ളൂട്ട് ഗ്രൂമിങ് സെക്ഷനെക്കുറിച്ച്:
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു കുടുംബം
പ്രഫഷണല്‍, വ്യക്തിപരമായ ഭാവി:
മരിക്കുന്നതുവരെ അഭിനയിക്കണം, ചെറിയ റോള്‍ ആണെങ്കിലും നന്നായി ചെയ്യാന്‍ കഴിയണേ, എല്ലാവര്‍ക്കും ഇഷ്ടപ്പെടണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സ്വപ്‌നം:
പിന്നെ കുറെ പാവപ്പെട്ട അച്ഛനമ്മമാരെ സഹായിക്കണം.
കോപം,സങ്കടം,സന്തോഷം, കുസൃതി, പ്രണയം ഇവയില്‍ ധാരാളം ഉള്ളത് ഏതാണ് :
സന്തോഷമാണ് കൂടുതലും. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാമല്ലോ. അപ്പോള്‍ അതിന്റെ കൂടെ പ്രണയവും കുസൃതിയും ഉണ്ടാവും.
അഭിനയിച്ച സിനിമകള്‍ :
ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ഫുക്രി, പുത്തന്‍പണം, പഞ്ചവര്‍ണ്ണ തത്ത. ഇത് കൂടാതെ കുറച്ച് സീരിയലുകളും
സ്വദേശം: തൃശൂര്‍. ഇപ്പോള്‍ താമസിക്കുന്നത് എറണാകുളം.
കുടുംബാഗങ്ങള്‍: അമ്മയും ഞാനും
ഇഷ്ടപ്പെട്ട ഭക്ഷണം: ചോറ്
ഹോബി: ഡാന്‍സ്
ഡ്രസ്സ്: ചുരിദാര്‍
സുനില്‍ വല്ലത്ത്