സ്റ്റൈലിഷ് മീനാകരി കമ്മല്‍
കമ്മല്‍ വിപണിയില്‍ ഇപ്പോള്‍ ഫാഷനുകളുടെ വേലിയേറ്റമാണ്. മോസ്റ്റ് മോഡേണ്‍ ഗേള്‍സ് ആഘോഷവേളകളില്‍ അണിയാന്‍ ഇഷ്ടപ്പെടുന്നതു മീനാകരി കമ്മലുകളാണ്. പഞ്ചാബി സല്‍വാര്‍, ചോളി, ലാച്ച എന്നീ ഉത്തരേന്ത്യന്‍ വസ്ത്രങ്ങള്‍ക്കു മാറ്റുകൂട്ടാനായി രാജസ്ഥാനി മാതൃകയിലുള്ള മീനാകരി കമ്മലുകളോടാണു പെണ്‍കുട്ടിക്കള്‍ക്കു പ്രിയം.

കളിമണ്ണുകൊണ്ടു നിര്‍മിച്ച ആകര്‍ഷകമായ നിറങ്ങളിലുള്ള മീനാകരി കമ്മലുകള്‍ക്കു ഭാരം കുറവാണ്. നിശ്ചിത ആകൃതിയില്ലാത്തവയാണ് ഈ കലുകള്‍. സ്വാഭാവിക ഡിസൈനുകളാണു മീനാകാരി കമ്മലുകളുടെ ആകര്‍ഷണീയത. ലളിതമായ ഒറ്റ നിറത്തിലുള്ള കമ്മലുകള്‍ മുതല്‍ ബഹുവര്‍ണങ്ങളിലുള്ള മുത്തുകളും കല്ലുകളും സീക്വന്‍സുകളും പിടിപ്പിച്ചവയും വിപണിയിലുണ്ട്. ചില്ലു പതിപ്പിച്ചവയ്ക്കും ആവശ്യക്കാരുണ്ട്. തട്ടുതട്ടായി അലുക്കുകളുള്ള കമ്മലുകളും കൂത്തിലുണ്ട്. 50 രൂപ മുതലാണു വില. ഡ്രസ്മാച്ച് അനുസരിച്ച് ധരിക്കാം.


എസ്.എം