സാം​സ​ങ് എ​സ്25 പൊ​ളി​ക്കും!
സാം​സ​ങ് എ​സ്25 പൊ​ളി​ക്കും!
Thursday, December 12, 2024 10:44 AM IST
സോനു തോമസ്
എ​സ്25 അ​ള്‍​ട്ര ഇ​റ​ങ്ങാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സാം​സ​ങ് ആ​രാ​ധ​ക​ര്‍. 2025 ജ​നു​വ​രി​യി​ല്‍ സാം​സ​ങ് ഗ്യാ​ല​ക്‌​സി എ​സ്25 അ​ള്‍​ട്ര ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​ക എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

എ​ന്താ​യാ​ലും ഫോ​ണി​ന്‍റെ ഫീ​ച്ച​റു​ക​ളെ​ക്കു​റി​ച്ചാ​ണ് ടെ​ക് ലോ​ക​ത്തെ ച​ര്‍​ച്ച​ക​ള്‍. ഗ്യാ​ല​ക്‌​സി എ​സ്25 അ​ള്‍​ട്ര​യെ കു​റി​ച്ച് ഇ​തു​വ​രെ പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​വ​യൊ​ക്കെ​യാ​ണ്.

ടൈ​റ്റാ​നി​യം ഫ്രെ​യി​മി​ല്‍ സ്ലീ​ക്കാ​യ ക​ര്‍​വ്ഡ് ഡി​സൈ​നാ​യി​രി​ക്കും സാം​സ​ങ് ഗ്യാ​ല​ക്‌​സി എ​സ്25 അ​ള്‍​ട്ര മൊ​ബൈ​ല്‍ ഫോ​ണി​നു​ണ്ടാ​വു​ക. 8.4 എം​എം ആ​യി​രി​ക്കും ഫോ​ണി​ന്‍റെ ക​നം.

6.9 ഇ​ഞ്ച് ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലെ​യി​ല്‍ വ​രു​ന്ന ഫോ​ണ്‍ മി​ക​ച്ച ക്വാ​ളി​റ്റി ന​ല്‍​കും. സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ചി​പ്സെ​റ്റി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന സ്മാ​ര്‍​ട്ട്‌​ഫോ​ണാ​ണ് സാം​സ​ങ് ഗ്യാ​ല​ക്‌​സി എ​സ്25 അ​ള്‍​ട്ര.

പ്ര​ധാ​ന കാ​മ​റ 200 എം​പി​യാ​യാ​ണ്. 100 എം​പി സ്‌​പേ​സ് സൂം ​പ്ര​ത്യേ​ക​മാ​യു​ണ്ടാ​വും. 12 എം​പി​യി​ല്‍​നി​ന്ന് അ​ള്‍​ട്രാ-​വൈ​ഡ് കാ​മ​റ 50 മെ​ഗാ​പി​ക്സ​ലി​ലേ​ക്ക് ഉ​യ​രും. വേ​രി​യ​ബി​ള്‍ സൂം ​ഓ​പ്ഷ​നോ​ടെ 50 എം​പി ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സു​മു​ണ്ടാ​കും.


റാം 12 ​ജി​ബി​യി​ല്‍ നി​ന്ന് 16 ജി​ബി​യി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ന്‍ ഡി​സ്‌​പ്ലേ ഫിം​ഗ​ര്‍ പ്രി​ന്‍റ് സ്‌​കാ​ന​റാ​ണ്. വ​ണ്‍​യു​ഐ 7 അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​ന്‍​ഡ്രോ​യ് 17 പ്ലാ​റ്റ്ഫോം എ​ഐ ഫീ​ച്ച​റു​ക​ള്‍ പി​ന്തു​ണ​യ്ക്കാ​ന്‍ ക​രു​ത്തു​ള്ള​താ​യി​രി​ക്കും.

5,000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​യി​രി​ക്കും. ടൈ​റ്റാ​നി​യം, ക​റു​പ്പ്, നീ​ല, പ​ച്ച എ​ന്നീ നാ​ല് നി​റ​ങ്ങ​ളാ​ണ് സാം​സ​ങ് ഗ്യാ​ല​ക്‌​സി എ​സ്25 അ​ള്‍​ട്ര​യ്ക്കു​ണ്ടാ​വു​ക.

1,39,000 രൂ​പ വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലോ​ഞ്ചിം​ഗ് ഓ​ഫ​റാ​യി ഒ​രു ല​ക്ഷ​ത്തി​നു ഫോ​ണ്‍ ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.