ആ​രാ​ണ് ടൈ​പ്പ് ചെ​യ്യു​ന്ന​ത്? പു​തി​യ ഫീ​ച്ച​റു​മാ​യി വാ​ട്‌​സ്ആ​പ്
ആ​രാ​ണ് ടൈ​പ്പ് ചെ​യ്യു​ന്ന​ത്? പു​തി​യ ഫീ​ച്ച​റു​മാ​യി വാ​ട്‌​സ്ആ​പ്
Wednesday, December 11, 2024 11:16 AM IST
സോനു തോമസ്
പു​തി​യ അ​പ്‌​ഡേ​ഷ​നു​മാ​യി വാ​ട്‌​സ്ആ​പ്. ചാ​റ്റിംഗു​ക​ളി​ല്‍ ആ​രാ​ണ് ടൈ​പ്പ് ചെ​യ്യു​ന്ന​തെ​ന്ന് കാ​ണാ​നു​ള്ള ടൈ​പ്പിം​ഗ് ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍ ആ​ണ് വാ​ട്‌​സ്ആ​പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പേ​ഴ്സ​ണ​ല്‍ ചാ​റ്റി​ലും ഗ്രൂ​പ്പി​ലും ടൈ​പ്പ് ചെ​യ്യു​ന്ന​താ​യി കാ​ണി​ക്കു​ന്ന പു​തി​യ ടൈ​പ്പിം​ഗ് ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍ ആ​ണി​ത്.

ആ​രെ​ങ്കി​ലും ടൈ​പ് ചെ​യ്യു​ന്നു​ണ്ടോ എ​ന്ന് കാ​ണി​ക്കു​ന്ന മൂ​ന്ന് മാ​ര്‍​ക്കു​ക​ള്‍ ചാ​റ്റ് ബോ​ക്‌​സ് കാ​ണി​ക്കും. ചാ​റ്റു​ക​ളി​ലെ റി​യ​ല്‍ ടൈം ​എ​ന്‍​ഗേ​ജ്‌​മെ​ന്‍റ് കൂ​ട്ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണു ഈ ​പു​തി​യ ഫീ​ച്ച​ര്‍ കൊ​ണ്ടു​വ​രു​ന്ന​ത്.


ടൈ​പ്പ് ചെ​യ്യു​ന്ന ആ​ളു​ടെ പ്രൊ​ഫൈ​ല്‍ പി​ക്ച​ര്‍ കാ​ണാ​നാ​കും എ​ന്ന​തും ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത​യാ​ണ്. വാട്സ്ആ​പ് ഉ​പ​യോ​ക്താ​ക്ക​ള്‍ ത​ങ്ങ​ള്‍ ചാ​റ്റ് ചെ​യ്യു​ന്ന വ്യ​ക്തി​യു​ടെ ഡി​സ്പ്ലേ ചി​ത്ര​ത്തി​ന് താ​ഴെ​യാ​യി "ടൈ​പ്പിം​ഗ്' ഐ​ക്ക​ണ്‍ വ​രും.

വ്യ​ക്തി ടൈ​പ്പ് ചെ​യ്യു​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ടെ​ക്സ്റ്റ് നീ​ങ്ങു​ക​യും തു​ട​ര്‍​ന്ന് ഓ​ണ്‍​ലൈ​ന്‍ സ്റ്റാ​റ്റ​സ് കാ​ണി​ക്കു​ക​യും ചെ​യ്യും. ഈ ​ആ​ഴ്ച മു​ത​ല്‍ ഐ​ഫോ​ണ്‍, ആ​ന്‍​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് പു​തി​യ ഫീ​ച്ച​ര്‍ ല​ഭ്യ​മാ​കും.