പ​വ​ര്‍​ഫു​ള്‍ ബാ​റ്റ​റി​യു​മാ​യി റി​യ​ല്‍​മി നി​യോ 7
പ​വ​ര്‍​ഫു​ള്‍ ബാ​റ്റ​റി​യു​മാ​യി റി​യ​ല്‍​മി നി​യോ 7
Monday, December 9, 2024 10:27 AM IST
അ​ടു​ത്ത​യി​ടെ​യാ​ണ് ഏ​റ്റ​വും പു​തി​യ പ്രോ​സ​സ​റു​മാ​യി റി​യ​ല്‍​മി ജി​ടി 7പ്രോ ​പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ല്‍ ക​മ്പ​നി മ​റ്റൊ​രു പ്രീ​മി​യം ഫോ​ണ്‍ കൂ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു.

റി​യ​ല്‍​മി നി​യോ 7 എ​ന്ന ഫോ​ണാ​ണ ക​മ്പ​നി പു​തി​യ​താ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ ബാ​റ്റ​റി ന​ല്‍​കി​യാ​യി​രി​ക്കും റി​യ​ല്‍​മി നി​യോ 7 ലോ​ഞ്ച് ചെ​യ്യു​ക. ഡി​സം​ബ​ര്‍ 11ന് ​ഫോ​ണ്‍ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് വി​വ​രം.

റി​യ​ല്‍​മി നി​യോ 7 സ്മാ​ര്‍​ട്ട്ഫോ​ണ്‍ 7000എം​എ​എ​ച്ച് ബാ​റ്റ​റി​യി​ലാ​ണ് പു​റ​ത്തി​റ​ങ്ങു​ക. ഒ​റ്റ ചാ​ര്‍​ജി​ല്‍, ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് 23 മ​ണി​ക്കൂ​ര്‍ വ​രെ വീ​ഡി​യോ പ്ലേ​ബാ​ക്ക് ല​ഭി​ക്കും. അ​തു​പോ​ലെ 89 മ​ണി​ക്കൂ​ര്‍ വ​രെ മ്യൂ​സി​ക് പ്ലേ​ബാ​ക്ക് സ​മ​യ​വു​മു​ണ്ടാ​കു​മെ​ന്നാ​ണ് റി​യ​ല്‍​മി പ​റ​യു​ന്ന​ത്.

പ​ര​മാ​വ​ധി 14 മ​ണി​ക്കൂ​ര്‍ വീ​ഡി​യോ കോ​ളിം​ഗ് ടൈ​മും ഒ​റ്റ ചാ​ര്‍​ജി​ല്‍ ല​ഭി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 8.5 എം​എം ക​നം കു​റ​ഞ്ഞ ബോ​ഡി​യാ​ണ് റി​യ​ല്‍​മി നി​യോ 7 ഫോ​ണി​ല്‍ ഡി​സൈ​നാ​ക്കു​ക. 213.6 ഗ്രാം ​ഭാ​ര​മാ​ണു​ണ്ടാ​കു​ക.

റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന് പ​ഞ്ച്-​ഹോ​ള്‍ ഡി​സ്‌​പ്ലേ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ്. 1.5 കെ ​റെ​സ​ല്യൂ​ഷ​നു​ള്ള അ​മോ​ള്‍​ഡ് ഡി​സ്‌​പ്ലേ 120 ഹെ​ഡ്‌​സ് റി​ഫ്രെ​ഷ് റേ​റ്റ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. 50 എം​പി മെ​യി​ന്‍ കാ​മ​റ​യും 16 എം​പി സെ​ല്‍​ഫി കാ​മ​റ​യും ഫോ​ണി​നു ന​ല്‍​കി​യി​രി​ക്കു​ന്നു.

ഏ​റ്റ​വും പു​തി​യ ആ​ന്‍​ഡ്രോ​യി​ഡ് 15 ഒ​എ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫോ​ണാ​യി​രി​ക്കും ഇ​ത്. മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 9300+ ചി​പ്സെ​റ്റ് ഇ​തി​ല്‍ ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന. ഐ​പി 68 റേ​റ്റി​ങ്ങു​ള്ള സ്മാ​ര്‍​ട്‌​ഫോ​ണാ​യി​രി​ക്കും റി​യ​ല്‍​മി നി​യോ 7.

16 ജി​ബി+1 ടി​ബി വ​രെ സ്‌​റ്റോ​റേ​ജു​ള്ള ഫോ​ണാ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കു​ക. മി​ഡ് റേ​ഞ്ച് ബ​ജ​റ്റി​ലാ​ണ് ഈ ​സ്മാ​ര്‍​ട്‌​ഫോ​ണ്‍ ചൈ​ന​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തേ ഫോ​ണ്‍ ത​ന്നെ ഇ​ന്ത്യ​ന്‍ വി​പ​ണി​യ്ക്കും ല​ഭി​ക്കു​മോ എ​ന്ന​തി​ല്‍ ഉ​റ​പ്പി​ല്ല.

ഡി​സം​ബ​ര്‍ 11നാ​ണ് ചൈ​ന​യി​ല്‍ ഫോ​ണ്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 30000 രൂ​പ​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.