200 എം​പി കാ​മ​റ! വി​വോ എ​ക്സ്200 പ്രോ ​ഇ​ന്ത്യ​യി​ലേ​ക്ക്
200 എം​പി കാ​മ​റ! വി​വോ എ​ക്സ്200 പ്രോ ​ഇ​ന്ത്യ​യി​ലേ​ക്ക്
Saturday, December 7, 2024 11:47 AM IST
സോനു തോമസ്
പ്ര​മു​ഖ സ്മാ​ര്‍​ട്ട്ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ വി​വോ​യു​ടെ എ​ക്സ്200, എ​ക്സ്200 പ്രോ ​എ​ന്നി​വ ഇ​ന്ത്യ​യി​ല്‍ ഡി​സം​ബ​ര്‍ 12ന് ​ലോ​ഞ്ച് ചെ​യ്യും. എ​ക്സ്200 പ്രോ ​ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ 200 മെ​ഗാ​പി​ക്സ​ല്‍ ടെ​ലി​ഫോ​ട്ടോ കാ​മ​റ അ​വ​ത​രി​പ്പി​ക്കും.

എ​ക്സ്200​ല്‍ 6.67 ഇ​ഞ്ച് അ​മോ​ള്‍​ഡ് ഡി​സ്പ്ലേ 120ഒ്വ ​റി​ഫ്ര​ഷ് നി​ര​ക്കോ​ടെ​യാ​യി​രി​ക്കും വി​പ​ണി​യി​ലെ​ത്തു​ക. മീ​ഡി​യാ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 9400 ചി​പ്സെ​റ്റാ​ണ് ഇ​തി​ന് ക​രു​ത്തു​പ​ക​രു​ക. 5,800 എം​എ​എ​ച്ച് ബാ​റ്റ​റി ഒ​റ്റ ചാ​ര്‍​ജി​ല്‍ കൂ​ടു​ത​ല്‍ ഉ​പ​യോ​ഗ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

50എം​പി പ്രൈ​മ​റി കാ​മ​റ, 50എം​പി അ​ള്‍​ട്രാ വൈ​ഡ് കാ​മ​റ, 50എം​പി ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സ്, സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ ചാ​റ്റു​ക​ള്‍​ക്കു​മാ​യി മു​ന്‍​വ​ശ​ത്ത് 32 എം​പി സ്നാ​പ്പ​ര്‍ എ​ന്നി​വ​യാ​ണ് കാ​മ​റ വി​ഭാ​ഗ​ത്തി​ല്‍ വ​രി​ക.

വി​വോ എ​ക്സ്200 പ്രോ ​മോ​ഡ​ലി​ന് 6.78 ഇ​ഞ്ച് അ​മോ​ല്‍​ഡ് ഡി​സ്പ്ലേ​യാണുള്ള​ത്. 6000എം​എ​എ​ച്ച് ബാ​റ്റ​റി​യോ​ടെ വ​രു​ന്ന ഫോ​ണ്‍ 90വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിംഗി​നെ പി​ന്തു​ണ​ച്ചേ​ക്കാം. മീ​ഡി​യാ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 9400 മു​ന്‍​നി​ര ചി​പ്സെ​റ്റാ​ണ് ഇ​തി​ന് ക​രു​ത്തു​പ​ക​രു​ക.


ഒ​പ്റ്റി​ക്ക​ല്‍ ഇ​മേ​ജ് സ്റ്റെ​ബി​ലൈ​സേ​ഷ​നു​ള്ള 50എം​പി പ്രൈ​മ​റി കാ​മ​റ, 50എം​പി അ​ള്‍​ട്രാ വൈ​ഡ് കാ​മ​റ, മെ​ച്ച​പ്പെ​ട്ട ഫോ​ട്ടോ​ഗ്രാ​ഫി​ക്കാ​യി വി 3​പ്ല​സ് ഇ​മേ​ജിം​ഗ് ചി​പ്പു​മാ​യി ജോ​ടി​യാ​ക്കി​യ 200എം​പി ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ മി​ക​ച്ച കാ​മ​റ സ​ജ്ജീ​ക​ര​ണം സ്മാ​ര്‍​ട്ട്ഫോ​ണി​ല്‍ ഉ​ണ്ട്.

സെ​ല്‍​ഫി​ക​ള്‍​ക്കും വി​ഡി​യോ ചാ​റ്റു​ക​ള്‍​ക്കു​മാ​യി മു​ന്‍​വ​ശ​ത്ത് 32 എം​പി സ്നാ​പ്പ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്നു. ഡി​സം​ബ​ര്‍ പ​കു​തി മു​ത​ല്‍ ഫോ​ണു​ക​ള്‍ ഫ്ലി​പ്കാ​ര്‍​ട്ട്, ആ​മ​സോ​ണ്‍, വി​വോ ഇ​ന്ത്യ ഓ​ണ്‍​ലൈ​ന്‍ സ്റ്റോ​ര്‍, ഓ​ഫ്ലൈ​ന്‍ റീ​ട്ടെ​യി​ല്‍ ഔ​ട്ട്‌‌​ലെ​റ്റു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ ഫോ​ണ്‍ ല​ഭ്യ​മാ​കും.