ഐ​ഖൂ 13 സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍
ഐ​ഖൂ 13 സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍
Tuesday, December 10, 2024 11:17 AM IST
സോനു തോമസ്
ക്വാ​ല്‍​കോം സ്നാ​പ്പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് പ്രൊ​സ​സ​റു​മാ​യി ഐ​ഖൂ 13 സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ങ്ങി. പ്രീ ​ബു​ക്കിം​ഗ് ആ​രം​ഭി​ച്ച ഫോ​ണി​ന്‍റെ വി​ല്പ​ന ഡി​സം​ബ​ര്‍ 11 മു​ത​ല്‍ ആ​രം​ഭി​ക്കും. 50 മെ​ഗാ​പി​ക്സ​ലി​ന്‍റെ മൂ​ന്ന് റി​യ​ര്‍ കാ​മ​റ​ക​ളാ​ണ് ഫോ​ണി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

32 മെ​ഗാ​പി​ക്സ​ലി​ന്‍റെ സെ​ല്‍​ഫി കാ​മ​റ​യും ന​ല്‍​കി​യി​രി​ക്കു​ന്നു. 144 ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റി​ലു​ള്ള 6.82 ഇ​ഞ്ച് വ​രു​ന്ന അ​മോ​ള്‍​ഡ് ഡി​സ്പ്ലേ​യാ​ണ് ഫോ​ണി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. 4500 നൈ​റ്റ്‌​സ് തെ​ളി​ച്ചം ന​ല്‍​കു​ന്നു.

ആ​ന്‍​ഡ്രോ​യി​ഡ് 15 അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മോ​ണ്‍​സ​റ്റ​ര്‍ ഹാ​ലോ ലൈ​റ്റ് ഫോ​ണി​നെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു. ഗെ​യിം ക​ളി​ക്കു​മ്പോ​ഴും നോ​ട്ടി​ഫി​ക്ക​ന്‍ ല​ഭി​ക്കു​മ്പോ​ഴും അ​വ​ശ്യാ​നു​സ​ര​ണം ലൈ​റ്റ് ക്ര​മീ​ക​രി​ക്കാ​നാ​കും.

സി- ​ടൈ​പ്പ് ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റാ​ണ്. 6000 എം​എ​എ​ച്ച് ബാ​റ്റ​റി പ​വ​റു​ള്ള ഫോ​ണി​നൊ​പ്പം 120 വാ​ട്സി​ന്‍റെ പ​വ​ര്‍​ഫു​ള്‍ ചാ​ര്‍​ജ​റും ല​ഭ്യ​മാ​ണ്. കൂ​ടാ​തെ ഐ​പി68, ഐ​പി69 റേ​റ്റിം​ഗും ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ പൊ​ടി​പ​ട​ല​ങ്ങ​ളെ​യും വെ​ള്ള​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്.


12 ജി​ബി റാ​മും 256 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള അ​ടി​സ്ഥാ​ന മോ​ഡ​ലി​ന് 54,999 രൂ​പ​യാ​ണ് വി​ല. 16 ജി​ബി റാ​മും 512 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള ടോ​പ് മോ​ഡ​ലി​ന് 59,999 രൂ​പ​യാ​ണ് വി​ല. ലെ​ജ​ന്‍​ഡ്, നാ​ര്‍​ഡോ ഗ്രേ ​എ​ന്നി​ങ്ങ​നെ ര​ണ്ട് നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്.

ഡി​സം​ബ​ര്‍ 11 ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ഐ​ഖൂ 13 ഫോ​ണു​ക​ള്‍ ആ​മ​സോ​ണ്‍, ഐ​ക്യു ഇ-​സ്റ്റോ​ര്‍ എ​ന്നി​വ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​കും. എ​ച്ച്ഡി​എ​ഫ്‌​സി, ഐ​സി​ഐ​സി​ഐ ബാ​ങ്ക് ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഉ​ള്ള​വ​ര്‍​ക്ക് 3000 രൂ​പ​വ​രെ ഇ​ള​വ് ല​ഭി​ക്കും.

കൂ​ടാ​തെ ഐ​ക്യു​വി​ന്‍റെ മ​റ്റു ബ്രാ​ന്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് 5000 രൂ​പ ഡി​സ്‌​കൗ​ണ്ടി​ല്‍ എ​ക്സ്ചേ​ഞ്ച് സൗ​ക​ര്യ​വു​മു​ണ്ട്.