രാ​ജാ​റാ​മി​ന് സ്വ​ന്തം ഈ ​മ​ധു​ര​പ്ര​പ​ഞ്ചം
രാ​ജാ​റാ​മി​ന് സ്വ​ന്തം ഈ ​മ​ധു​ര​പ്ര​പ​ഞ്ചം
Monday, December 23, 2024 12:12 PM IST
പ്രദീപ് ചാത്തന്നൂർ
ഭി​ജാ​ത​കു​ല​ത്തി​ൽ​പ്പെ​ട്ട വി​ദേ​ശ ഭ​ക്ഷ​ണ​ങ്ങ​ളി​ൽ മു​ന്തി​യ പ​ദ​വി​യി​ലു​ള്ള​താ​ണ് മെ​ക്ക​ഡാ​മി​യ. വി​ല കൂ​ടി​യ പ​രി​പ്പി​ന​മാ​ണി​ത്. ഇ​ന്ത്യ​യി​ൽ ത​ന്നെ അ​പൂ​ർ​വം. കേ​ര​ള​ത്തി​ൽ തീ​രെ​യി​ല്ല. എ​ന്നാ​ൽ, അ​ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്തി​രി​ക്കു​ക​യാ​ണ് വി​ദേ​ശ​ത്ത് ബി​സി​ന​സ് ന​ട​ത്തു​ന്ന ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് സ്വ​ദേ​ശി രാ​ജാ​റാം ഷാ.

​ചെ​ടി​ക​ൾ​ക്കു മൂ​ന്ന് വ​ർ​ഷം പ്രാ​യ​മാ​യി. ന​ന്നാ​യി ത​ഴ​ച്ചു​വ​ള​രു​ന്നു​മു​ണ്ട്. കി​ലോ​യ്ക്ക് അ​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ വി​ല​യു​ണ്ട്. ബ്ര​സീ​ലി​ലും വി​വി​ധ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​യു​ണ്ട്. കാ​യ്ക്കാ​ൻ കു​റ​ഞ്ഞ​ത് അ​ഞ്ച് ആ​റ് വ​ർ​ഷ​മെ​ങ്കി​ലും വേ​ണം.

ദു​ബാ​യി​ലും ഷാ​ർ​ജ​യി​ലും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ട​യ​റു​ക​ളു​ടെ​യും ബി​സി​ന​സ് ന​ട​ത്തു​ന്ന രാ​ജാ​റാ​വി​ന്‍റെ പു​ര​യി​ടം പ​ഴ​ങ്ങ​ളു​ടെ മ​ധു​ര പ്ര​പ​ഞ്ച​മാ​ണ്. വി​ദേ​ശീ​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട 150-ൽ ​പ​രം പ​ഴ​ങ്ങ​ളു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത്.

ഇ​തി​നൊ​പ്പം മ​ത്സ്യം, താ​റാ​വ്, കു​ള്ള​ൻ പ​ശു​ക്ക​ൾ, കാ​ട, ട​ർ​ക്കി തു​ട​ങ്ങി​യ​വ​യും. മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക​നു​ള്ള ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ പു​ര​സ്കാ​ര ജേ​താ​വ് കൂ​ടി​യാ​ണ് ഈ ​പ്ര​വാ​സി ബി​സി​ന​സു​കാ​ര​ൻ. നെ​ൽ​പ്പാ​ട​ത്തോ​ട് ചേ​ർ​ന്ന ചെ​റി​യ കു​ന്നി​ൽ ചെ​ങ്ക​ല്ല് കൊ​ണ്ട് നി​ർ​മി​ച്ച​താ​ണ് വീ​ടും പ​ടി​പ്പു​ര​യും.

ന​ന്നാ​യി ഡി​സൈ​ൻ ചെ​യ്ത പ​ഴ​ത്തോ​ട്ട​ത്തി​നു പാ​ർ​ക്കി​ന്‍റെ വ​ശ്യ​ത​യു​ണ്ട്.​തോ​ട്ട​ത്തി​ന് കൂ​ടു​ത​ൽ സൗ​ന്ദ​ര്യ​വും സൗ​ര​ഭ്യ​വും പ​ക​ർ​ന്നു ചെ​ടി​ക​ളും ശി​ല്പ​ങ്ങ​ളും. രാ​ജാ​റാ​മി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ ചെ​ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തും സം​ര​ക്ഷി​ക്കു​ന്ന​തും ഭാ​ര്യ ജ​യ.



സ​സ്യ​ശാ​സ്ത​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും എം​ഫി​ല്ലും നേ​ടി​യി​ട്ടു​ള്ള ജ​യ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. രാ​ജാ​റാ​മി​നെ കൃ​ഷി​യി​ലേ​ക്കു കൈ​പി​ടി​ച്ച് ന​യി​ച്ച​തു കോ​വി​ഡ് കാ​ല​മാ​ണ്. വി​ദേ​ശ​ത്ത് ബി​സി​ന​സ് ന​ല്ല നി​ല​യി​ൽ ബി​സി​ന​സ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും രാ​ജാ​റാം കൃ​ഷി ചെ​യ്യു​ന്ന​ത് സാ​ന്പ​ത്തി​ക നേ​ട്ടം പ്ര​തീ​ക്ഷി​ച്ചു ത​ന്നെ​യാ​ണ്.

വി​ദേ​ശ പ​ഴ​ങ്ങ​ളി​ൽ ആ​ദ്യം കൃ​ഷി ചെ​യ്ത​തു ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ടാ​ണ്. ഇ​തി​ന്‍റെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ എ​ഴു​പ​തോ​ളം ഇ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ട്ട​ത്തി​ലു​ണ്ട്. അ​ടി വ​ളം ന​ൽ​കി​യാ​ണ് കൃ​ഷി. വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി വ​രു​ന്ന മാ​ങ്കോ​സ്റ്റി​ന് നാ​ല് വ​ർ​ഷം പ്രാ​യ​മാ​യി. റം​ബു​ട്ടാ​ന്‍റെ എ​ട്ട് ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

എ​ല്ലാം ഹൈ​ബ്രീ​ഡ്. ലി​ച്ചി ചെ​ടി​ക​ൾ​ക്ക് മൂ​ന്ന് വ​യ​സാ​യി. അ​ടു​ത്ത വ​ർ​ഷം കാ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ചു​വ​ന്ന ആ​പ്പി​ൾ ചാ​ന്പ​ക​ളു​ടെ പ​ഴ​ത്തി​ന് വ​ലി​പ്പ​വും മ​ധു​ര​വും കൂ​ടു​ത​ലാ​ണ്. പ​ച്ച ഇ​ന​വു​മു​ണ്ട്. വെ​രി​ഗേ​റ്റ​ഡ് സ​പ്പോ​ട്ട​ക​ൾ​ക്ക് മ​ധു​ര​വും രു​ചി​യു​മേ​റും. ഇ​തി​നൊ​പ്പം നാ​ട​ൻ സ​പ്പോ​ട്ട​ക​ളു​മു​ണ്ട്.

എ​പ്പോ​ഴും പ​ഴം ന​ൽ​കു​ന്ന ചൈ​നീ​സ് ഓ​റ​ഞ്ച് തോ​ട്ട​ത്തി​ന്‍റെ അ​ഴ​കാ​ണ്. അ​ഞ്ചു​കി​ലോ വ​രെ തൂ​ക്ക​മു​ള്ള പൈ​നാ​പ്പി​ളു​ക​ൾ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. അ​ബി​യു ചെ​ടി​ക​ൾ നി​റ​യെ പൂ​ക്ക​ളാ​ണ്. ജെ​യ​ന്‍റ് അ​ബി​യു, നി​പ്പി​ൾ വെ​റൈ​റ്റി എ​ന്നി​വ​യു​ണ്ട്.


ര​ണ്ട് ഇ​ന​ങ്ങ​ളും ന​ന്നാ​യി കാ​യ്ക്കു​ന്നു​ണ്ട്. ഇ​വ​യ്ക്ക് ര​ണ്ടു വ​ർ​ഷ​മേ പ്രാ​യ​മാ​യി​ട്ടു​ള്ളൂ. കി​ലോ​യ്ക്ക് ആ​യി​രം രൂ​പ വ​രെ ചി​ല സ​മ​യ​ങ്ങ​ളി​ൽ വി​ല കി​ട്ടാ​റു​ണ്ട്. ന​ന്നാ​യി നി​ർ​മി​ച്ച പ​ന്ത​ലു​ക​ളി​ലാ​ണ് പാ​ഷ​ൻ ഫ്രൂ​ട്ട് വ​ള്ളി​ക​ൾ ക​യ​റി​ക്കി​ട​ക്കു​ന്ന​ത്.

ചു​വ​ന്ന ഇ​ന​മാ​ണ് കൂ​ടു​ത​ലും. നി​റ​യെ പ​ഴ​ങ്ങ​ളു​ണ്ട്. ഏ​തു സ​മ​യ​ത്തും ഡി​മാ​ൻ​ഡു​ള്ള പാ​ഷ​ൻ ഫ്രൂ​ട്ടി​ന് ന​ല്ല വി​ല​യും കി​ട്ടും. വി​ദേ​ശ ഇ​നം പാ​ഷ​ൻ ഫ്രൂ​ട്ട് ചെ​ടി​ക​ൾ കൃ​ഷി​ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് രാ​ജാ​റാം.

ഏ​ഴ് കി​ലോ വ​രെ തൂ​ക്കം വ​രു​ന്ന ഓ​സ്ട്രേ​ലി​യ​ൻ ബ്ലോ​ത്ത, ജി​ബോ​ട്ടി​ക്കാ​ബ, പു​ളി​ര​സ​വും മ​ധു​ര​വു​മു​ള്ള സാ​ന്തോ​ൾ, ലോ​ങ്ങ​ൻ, മി​റ​ക്കി​ൾ ഫ്രൂ​ട്ട്, മ​ധു​ര ഓ​റ​ഞ്ച്, അ​രി​യി​ല്ലാ​ത്ത നാ​ര​കം, സ്വീ​റ്റ് അ​ന്പ​ഴം, നെ​ല്ലി​ക​ൾ, പീ​ന​ട്ട് ന​ട്ട് തു​ട​ങ്ങി​യ​വ​യെ​ല്ലാം രാ​ജാ​റാ​മി​ന്‍റെ തോ​ട്ട​ത്തി​ൽ അ​ഴ​കോ​ടെ വ​ള​രു​ന്നു.

മൂ​ന്നു വ​ർ​ഷം മാ​ത്രം പ്രാ​യ​മു​ള്ള വി​യ​റ്റ്നാം ഏ​ർ​ലി പ്ലാ​വു​ക​ൾ നി​റ​ഞ്ഞു കാ​യ്ച്ചു നി​ൽ​ക്കു​ന്നു. അ​പ്പു​റ​ത്ത് നി​റ​യെ കാ​യ​ഫ​ലം ത​രു​ന്ന ശീ​മ​ച​ക്ക​യും ശീ​മ​പ്പേ​ര​യും മാ​ത​ള​വും. മ​ത്സ​രി​ച്ചു വ​ള​രു​ന്ന പാ​ക്കി​സ്ഥാ​ൻ മ​ൾ​ബ​റി​യും നാ​ട​ൻ മ​ൾ​ബ​റി​യും. പ​പ്പാ​യ, പേ​ര തു​ട​ങ്ങി​യ​വ​യു​ടെ നി​ര​വ​ധി ഇ​ന​ങ്ങ​ളു​മു​ണ്ട്.

ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ഉ​യ​ര​ത്തി​ൽ വ​ള​രാ​ൻ രാ​ജാ​റാം അ​നു​വ​ദി​ക്കാ​റി​ല്ല. വി​ള​വെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ എ​ല്ലാ ചെ​ടി​ക​ളി​ലും പ്രൂ​ണിം​ഗ് ന​ട​ത്തും. കൂ​ടു​ത​ൽ ശി​ഖ​ര​ങ്ങ​ൾ ഉ​ണ്ടാ​കാ​നും ശി​ഖ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഫ​ല​ങ്ങ​ളു​ണ്ടാ​കാ​നും പ്രൂ​ണിം​ഗ് ഉ​പ​ക​രി​ക്കും. സൗ​ക​ര്യ​മാ​യി വി​ള​വെ​ടു​ക്കാ​നും ക​ഴി​യും.

പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ വി​പു​ല​മാ​യ പ​ച്ച​ക്ക​റി തോ​ട്ട​വും രാ​ജാ​റാ​മി​നു​ണ്ട്. ഉ​ള്ളി​യും ജീ​ര​ക​വും പു​തി​ന​യു​മാ​ണ് അ​തി​ൽ പ്ര​ധാ​നം. വ​ഴു​ത​ന, മു​ള​ക്, വെ​ണ്ട, ത​ക്കാ​ളി തു​ട​ങ്ങി മി​ക്ക പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ​യു​ണ്ട്.

പ്ര​ധാ​ന​മാ​യും അ​ടി​സ്ഥാ​ന​വ​ള​ങ്ങ​ൾ മാ​ത്രം ന​ൽ​കി​യാ​ണ് പ​രി​പാ​ല​നം. ചെ​റി​യ തോ​തി​ൽ കു​മ്മാ​യ​വും ഇ​ടും. ഒ​പ്പം ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, എ​ല്ലു​പൊ​ടി എ​ന്നി​വ​യും ചെ​റി​യ അ​ള​വി​ൽ ന​ൽ​കും.

കു​ള്ള​ൻ പ​ശു​ക്ക​ളെ​യും രാ​ജാ​റാം സം​ര​ക്ഷി​ച്ചു വ​ള​ർ​ത്തു​ന്നു​ണ്ട്. വെ​ച്ചൂ​ർ, കൂ​നൂ​ർ ഇ​നം പ​ശു​ക്ക​ളാ​ണ് തൊ​ഴു​ത്തി​ലു​ള്ള​ത്. വ​യ​ല​രി​കി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ​ന്ത്ര​ണ്ട് സെ​ന്‍റോ​ളം വ​ലി​പ്പ​മു​ള്ള കു​ള​ത്തി​ൽ തി​ലോ​പ്പി​യ, കാ​രി, റെ​ഡ് വ​ല്ലി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ. കു​ള​ത്തി​ൽ നീ​ന്തി​ത്തു​ടി​ക്കാ​ൻ താ​റാ​വു​ക​ളു​മു​ണ്ട്.

പു​ര​യി​ട​ത്തി​ലൂ​ടെ കൊ​ത്തി​പ്പെ​റു​ക്കി ന​ട​ക്കു​ന്ന നാ​ട​ൻ കോ​ഴി​ക​ളും ട​ർ​ക്കി കോ​ഴി​ക​ളും വാ​ത്ത​ക​ളും ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ പ​ക​രു​ന്ന കാ​ഴ്ച ത​ന്നെ. എ​ല്ലാ​റ്റി​ന്‍റെ​യും കാ​വ​ലാ​ളാ​യി ഒ​രു വ​യ​സു​കാ​ര​ൻ ബ്രൂ​ണി എ​ന്ന ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡും.

ഫോ​ണ്‍: 9895059171