പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​ത്ത പെ​ണ്‍​ക​രു​ത്തി​ന്‍റെ വി​ജ​യ​ഗാ​ഥ
പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​ത്ത പെ​ണ്‍​ക​രു​ത്തി​ന്‍റെ വി​ജ​യ​ഗാ​ഥ
Wednesday, December 4, 2024 1:07 PM IST
ജോ​യി കി​ഴ​ക്കേ​ൽ
പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി ശ​രീ​രം ത​ള​ർ​ന്നു കി​ട​പ്പി​ലാ​യ ഭ​ർ​ത്താ​വ്. അ​ഞ്ചു പെ​ണ്‍​മ​ക്ക​ൾ. പ്ര​തി​സ​ന്ധി​ക​ളു​ടെ​യും പ്രാ​രാ​ബ്ധ​ങ്ങ​ളു​ടെ​യും ന​ടു​വി​ൽ റെ​ജീ​ന ത​ള​ർ​ന്നി​ല്ല. കു​ടും​ബം പോ​റ്റാ​ൻ ക​ഠി​നാ​ധ്വാ​ന​ത്തി​ൽ ചാ​ലി​ച്ചെ​ടു​ത്ത ത്യാ​ഗ​സു​ര​ഭി​ല​മാ​യ ജീ​വി​തം വ​ഴി പെ​ണ്‍​ക​രു​ത്തി​ന്‍റെ പു​തു​ച​രി​ത്രം ര​ചി​ച്ച് മു​ന്നേ​റു​ക​യാ​ണ് ഈ ​വീ​ട്ട​മ്മ.

ഇ​ടു​ക്കി ജി​ല്ല​യി​ൽ തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം വെ​ള​ളി​യാ​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ പു​ളി​ക്ക​ൽ ജോ​ർ​ജ് ഫ്രാ​ൻ​സി​സ് - റെ​ജീ​ന ദ​ന്പ​തി​ക​ളു​ടെ കൃ​ഷി​യി​ടം ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ വി​ള ഭൂ​മി​യാ​ണ്.

സ്വ​ന്ത​മാ​യു​ള്ള ആ​റ​ര​യേ​ക്ക​റി​ൽ റ​ബ​ർ, കാ​പ്പി, മ​ര​ച്ചീ​നി, കൊ​ക്കോ, വാ​ഴ, മാ​വ്, ചേ​ന, മ​ല​യി​ഞ്ചി, റം​ബു​ട്ടാ​ൻ തു​ട​ങ്ങി​യ​വ സ​മൃ​ദ്ധ​മാ​യി വി​ള​യു​ന്നു. ഇ​തോ​ടൊ​പ്പം പ​ശു​വ​ള​ർ​ത്ത​ൽ, മ​ത്സ്യം, ചെ​റു​തേ​ൻ, വ​ൻ​തേ​ൻ കൃ​ഷി​ക​ളു​മു​ണ്ട്.

ഇ​തി​നു പു​റ​മെ 22 ഏ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്തു മി​ക​ച്ച വ​രു​മാ​ന​വു​മു​ണ്ടാ​ക്കു​ന്നു.

ചെ​റി​യ തു​ട​ക്കം

27 വ​ർ​ഷം മു​ന്പാ​ണ് ജോ​ർ​ജ് പൈ​നാ​പ്പി​ൾ കൃ​ഷി ആ​രം​ഭി​ച്ച​ത്. ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ക​ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി ബേ​ബി കാ​ട്ടാം​കോ​ട്ടി​ലി​ന്‍റെ നി​ർ​ദേ​ശ​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണു പ്ര​ചോ​ദ​ന​മാ​യ​ത്. മൂ​ല​മ​റ്റം, അ​റ​ക്കു​ളം, കോ​ട്ട​യം​മു​ന്നി, ആ​ഡി​റ്റ്, വെ​ള്ളി​യാ​മ​റ്റം, പൂ​ച്ച​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്ത​ത്.

ഇ​തു വി​ജ​യി​ച്ച​തോ​ടെ കൂ​ടു​ത​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി വ്യാ​പി​പ്പി​ച്ചു. റ​ബ​ർ, തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള തോ​ട്ട​ങ്ങ​ളി​ൽ ഇ​ട​വി​ള​യാ​യാ​ണ് പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്. ജോ​ർ​ജ് കി​ട​പ്പി​ലാ​യ​തോ​ടെ കൃ​ഷി മു​ഴു​വ​ൻ റെ​ജീ​ന ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.



ന​ടീ​ലും പ​രി​ച​ര​ണ​വും

നീ​ർ​വാ​ർ​ച്ച​യു​ള്ള​തും ധാ​രാ​ളം സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന​തു​മാ​യ സ്ഥ​ല​മാ​ണ് പെ​നാ​പ്പി​ൾ കൃ​ഷി​ക്ക് അ​നു​യോ​ജ്യം. മ​ണ​ൽ ക​ല​ർ​ന്ന മ​ണ്ണാ​ണ് അ​ത്യു​ത്ത​മം. കാ​ലാ​വ​സ്ഥ​യ്ക്ക് യോ​ജി​ച്ച മൗ​റീ​ഷ്യ​സ് ഇ​ന​മാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

ഏ​പ്രി​ൽ-​മേ​യ്, ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ തൈ ​ന​ടും. ഒ​ന്നേ​കാ​ൽ മു​ഴം നീ​ള​മു​ള്ള കാ​നി​ക​ളാ​ണ് ന​ടാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഒ​രു ക​ന്നാ​ര​യി​ൽ നി​ന്ന് അ​ഞ്ച്, ആ​റ് കാ​നി​ക​ൾ വ​രെ ല​ഭി​ക്കും. 40 മു​ത​ൽ 45 വ​രെ പോ​ള​ക​ളു​ള്ള കാ​നി​ക​ളാ​ണ് കൂ​ടു​ത​ൽ വി​ള​വ് ന​ൽ​കു​ന്ന​ത്.

ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ള​ക്കി പ്ലാ​റ്റ്ഫോം വെ​ട്ടി​യാ​ണ് തൈ ​ന​ടു​ന്ന​ത്. ന​ടീ​ൽ മു​ത​ൽ വി​ള​വെ​ടു​പ്പു വ​രെ പൈ​നാ​പ്പി​ൾ കൃ​ഷി​ക്ക് ന​ല്ല പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണ്. കാ​നി​ക​ൾ ന​ടു​ന്പോ​ൾ കാ​ലി​വ​ള​മോ കോ​ഴി​വ​ള​മോ ചേ​ർ​ത്തു ന​ൽ​കും.


ഫാ​ക്ടം​ഫോ​സ് വ​ള​മാ​യി ഇ​ടു​ന്പോ​ൾ പൊ​ട്ടാ​ഷ് കൂ​ടി ചേ​ർ​ക്കും. തൈ​ക​ൾ​ക്ക് വ​ള​ർ​ച്ച ല​ഭി​ക്കാ​ൻ യൂ​റി​യ​യും ന​ൽ​കും. വ​ർ​ഷ​ത്തി​ൽ മൂ​ന്നു പ്രാ​വ​ശ്യം വ​ളം ന​ൽ​കു​മെ​ന്ന് റെ​ജീ​ന പ​റ​ഞ്ഞു. വേ​ന​ലി​ൽ പൈ​നാ​പ്പി​ളി​ന് പൊ​ള്ള​ലേ​ൽ​ക്കാ​തി​രി​ക്കാ​ൻ പു​ത​യി​ടും.

വി​ള​വെ​ടു​പ്പും വി​പ​ണ​ന​വും

തൈ ​ന​ട്ടാ​ൽ 11-12 മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ള​വെ​ടു​പ്പ് ന​ട​ത്താ​നാ​കും. ആ​ദ്യ വ​ർ​ഷം ഒ​രേ​ക്ക​റി​ൽ നി​ന്ന് 14 ട​ണ്‍ വ​രെ വി​ള​വ് ല​ഭി​ക്കും. ര​ണ്ടാം വ​ർ​ഷം 12 ട​ണ്ണും മൂ​ന്നാം വ​ർ​ഷം അ​ഞ്ചു ട​ണ്ണും എ​ന്ന രീ​തി​യി​ലാ​ണ് വി​ള​വ് ല​ഭി​ക്കു​ന്ന​ത്.

കി​ലോ​യ്ക്ക് 40 രൂ​പ​യ്ക്കു മു​ക​ളി​ൽ വി​ല ല​ഭി​ക്കാ​റു​ണ്ട്. ഇ​പ്രാ​വ​ശ്യം 50-55 രൂ​പ വ​രെ ല​ഭി​ച്ചെ​ന്നു റെ​ജീ​ന പ​റ​ഞ്ഞു. ക​ച്ച​വ​ട​ക്കാ​ർ തോ​ട്ട​ത്തി​ലെ​ത്തി​യാ​ണ് പൈ​നാ​പ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.

ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന​വ ബം​ഗ​ളൂ​രു​വി​ലേ​ക്കാ​ണ് കൂ​ടു​ത​ലും ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത്. പൈ​നാ​പ്പി​ൾ സി​റ്റി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ഴ​ക്കു​ളം മാ​ർ​ക്ക​റ്റി​ലും വി​പ​ണം ന​ട​ത്താ​റു​ണ്ട്.

കു​ടും​ബ​ത്തി​ന് അ​ത്താ​ണി

ജോ​ർ​ജ് കി​ട​പ്പി​ലാ​യ​തോ​ടെ 12 വ​ർ​ഷ​മാ​യി പൈ​നാ​പ്പി​ൾ കൃ​ഷി ന​ട​ത്തു​ന്ന​ത് റെ​ജീ​ന​യാ​ണ്. ഭ​വ​ന നി​ർ​മാ​ണം, മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യ്ക്കെ​ല്ലാം പ​ണം ക​ണ്ടെ​ത്തി​യ​ത് ഇ​തി​ലൂ​ടെ​യാ​ണ്. ഇ​ര​ട്ട​ക​ളാ​യ ലി​യ​യും ലി​സ​യും ന​ഴ്സിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞ് കോ​ഴി​ക്കോ​ട് മേ​രി​ക്കു​ന്ന് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രാ​യി ജോ​ലി ചെ​യ്യു​ന്നു.

മൂ​ന്നാ​മ​ത്തെ മ​ക​ൾ ലി​ൻ​സി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ൽ ന​ഴ്സാ​ണ്. ലി​റ്റി​യും ലി​ന്‍റ​യും അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച് എ​സ് എ​സി​ൽ ഒ​ൻ​പ​തി​ലും പ​ത്തി​ലും പ​ഠി​ക്കു​ന്നു. എ​ച്ച്എ​ഫ്, ജ​ഴ്സി ഇ​ന​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു പ​ശു​ക്ക​ളെ​യും റെ​ജീ​ന വ​ള​ർ​ത്തു​ന്നു​ണ്ട്.

ഇ​വ​യു​ടെ പ​രി​ച​ര​ണ​ത്തി​ലും പാ​ൽ മി​ൽ​മ സൊ​സൈ​റ്റി​യി​ൽ വി​ല്പ​ന ന​ട​ത്താ​നും അ​മ്മ​യ്ക്ക് തു​ണ​യും താ​ങ്ങു​മാ​യി ലി​റ്റി​യും ലി​ന്‍റ​യു​മു​ണ്ട്. പ​ടു​താ​ക്കു​ള​ത്തി​ൽ വ​ള​ർ​ത്തു​ന്ന തി​ലാ​പ്പി​യ മീ​നു​ക​ൾ​ക്ക് തീ​റ്റ ന​ൽ​കാ​നും തേ​ൻ ശേ​ഖ​ര​ണ​ത്തി​നു​മെ​ല്ലാം ഇ​വ​രും കൂ​ടും.

അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തു​ന്പോ​ൾ ലി​യ​യും ലി​സ​യും ലി​ൻ​സി​യും ജോ​ലി​ക​ളി​ൽ സ​ഹാ​യി​ക്കും. റെ​ജീ​ന​യു​ടെ ക​ഠി​നാ​ധ്വാ​ന​വും കൃ​ഷി​യോ​ടു​ള്ള അ​ഭി​നി​വേ​ശ​വും പ​രി​ഗ​ണി​ച്ച് റോ​ട്ട​റി ക്ല​ബ് ബെ​സ്റ്റ് ഇ​ൻ​സ്പി​രേ​ഷ​ണ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റി​സ്റ്റ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

ഫോ​ണ്‍: 7907947312