പാ​ഷ​ൻ​ഫ്രൂ​ട്ട് ചെ​ടി​യോ​ടു വ​ല്ലാ​ത്ത പാ​ഷ​ൻ, കൗ​തു​ക​ക്കാ​ഴ്ച​യാ​യി കു​ന്പ​ളം
പാ​ഷ​ൻ​ഫ്രൂ​ട്ട് ചെ​ടി​യോ​ടു വ​ല്ലാ​ത്ത പാ​ഷ​ൻ, കൗ​തു​ക​ക്കാ​ഴ്ച​യാ​യി കു​ന്പ​ളം
Wednesday, December 18, 2024 10:45 AM IST
പാ​ഷ​ൻ​ഫ്രൂ​ട്ട് ചെ​ടി​യോ​ടു വ​ല്ലാ​ത്ത അ​ഭി​നി​വേ​ശ​വു​മാ​യി പ​ട​ർ​ന്നു​ക​യ​റി കു​ന്പ​ളം കാ​യ്ച്ചു​കി​ട​ക്കു​ന്ന​തു കാ​ണി​ക​ൾ​ക്കു കൗ​തു​ക​ക്കാ​ഴ്ച​യാ​കു​ന്നു. ഒ​ന്നും ര​ണ്ടു​മ​ല്ല, പ​ത്തു​കി​ലോ​യോ​ളം തൂ​ക്കം​വ​രു​ന്ന കു​ന്പ​ള​ങ്ങ​യാ​ണ് ചെ​റി​യൊ​രു ചെ​ടി​യി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

നി​ല​ത്തൊ​ന്നും പ​ട​രാ​ൻ​വ​യ്യ, ഇ​നി​യൊ​ട്ട് അ​ട​രാ​നും വ​യ്യ എ​ന്ന നി​ല​യി​ലാ​ണ് ന​ല്ലേ​പ്പി​ള്ളി മാ​നാം​കു​റ്റി​യി​ലെ അ​ല്ല​ക്കു​ഴ ജെ​യ്സ് ഷൈ​നി​ന്‍റെ കു​ന്പ​ളം ചെ​ടി​യോ​ടു പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്!.


ഇ​നി​യും കു​ന്പ​ളം വ​ള​ർ​ന്നാ​ൽ ചെ​ടി മ​റി​യു​മെ​ന്നാ​ണ് ജെ​യ്സി​ന്‍റെ ആ​ശ​ങ്ക. സ​മീ​പ​വാ​സി​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് കു​ന്പ​ള​പ്രേ​മം കാ​ണാ​നെ​ത്തു​ന്ന​ത്.