HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
സർവത്ര അലങ്കാരമയം മനോജിന്റെ ...
ജോണ്സണ് ലാഭമാണ് ചേന കൃഷി
മീൻ കൃഷിയിലെ വേറിട്ട രീതിയുമാ...
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷക...
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ...
അലങ്കാര മത്സ്യകൃഷിയിൽ സഹോദര...
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് ...
പ്രതിസന്ധികളിൽ തളരാത്ത പെണ്‍ക...
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ ...
Previous
Next
Karshakan
ശ്രീശങ്കരത്തിന്റെ ഐശ്വര്യം അലങ്കാര മത്സ്യങ്ങൾ
Tuesday, December 10, 2024 3:44 PM IST
പ്രദീപ് ചാത്തന്നൂർ
അധ്യാപകനും എഴുത്തുകാരനുമായ വിശാഖിന് അലങ്കാര മത്സ്യങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങൾ പൂമുഖത്തെ ഗ്ലാസ് ടാങ്കുകളിൽ തിമിർത്ത് മദിക്കുന്നത് നോക്കിയിരിക്കാൻ വല്ലാത്ത ഹരമായിരുന്നു.
അധ്യാപകനായി ഗൾഫിലെ സലാലയിൽ എത്തിയപ്പോഴും ഈ ശീലത്തിന് മാറ്റമുണ്ടായില്ല. അവിടെയും അലങ്കാര മത്സ്യങ്ങളെ വളർത്തി. ദീർഘനാളത്തെ സലാല ജീവിതം മതിയാക്കി നാട്ടിലെത്തി പിഎസ്സി കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുത്തു തുടങ്ങി.
ഒപ്പം വീട്ടിലും അലങ്കാര മത്സ്യങ്ങളുടെ കൂടൊരുക്കി മത്സ്യം വളർത്തൽ തുടർന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് മരണഭീതി പരത്തി കോവിഡ് എത്തിയത്.
കോച്ചിംഗ് ക്ലാസുകൾ നിലച്ചു. പുറത്തിറങ്ങാൻ നിവൃത്തിയില്ലാതായ നാളുകളിൽ എഴുത്തും വായനയും മാത്രമായി ആശ്രയം. ഇതിനിടയിൽ വീട്ടിലെ ഗ്ലാസ് ടാങ്കുകളിൽ അലങ്കാര മത്സ്യങ്ങളുടെ വംശവർധന നടത്തി കൊണ്ടുമിരുന്നു.
എണ്ണം പെരുകിയതോടെ അവയെ പുതിയ ടാങ്കുകളിലേക്കു മാറ്റേണ്ടി വന്നു. അതും ഒരു പരിധി കഴിഞ്ഞതോടെ താങ്ങാൻ പറ്റാത്ത അവസ്ഥയിലായി. അതോടെ വിപണനം ആരംഭിച്ചു. അത് മുന്നേറിയപ്പോൾ അലങ്കാര മത്സ്യകൃഷി നടത്തിയാലോ എന്ന ചിന്തയായി.
അലങ്കാര മത്സ്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമവും തുടങ്ങി. ഒപ്പം അലങ്കാര മത്സ്യകൃഷി ആരംഭിക്കുകയും ചെയ്തു. അലങ്കാര മത്സ്യങ്ങളുടെ ഗണത്തിൽ പ്രസവിക്കുന്നതും മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നതുമായ ഇനങ്ങളുണ്ട്.
ഒരടി മുതൽ 12 അടി വരെ വലിപ്പമുള്ളതും രണ്ടു മുതൽ 200 കിലോ വരെ തൂക്കം വരുന്നതുമായ മോണ്‍സ്റ്റർ ഫിഷുകളെ ടാങ്കുകളിൽ വളർത്താനാവില്ല. ഇവയ്ക്കു വിശാലമായി നീന്തി തുടിക്കാൻ കഴിയുന്ന കുളങ്ങളാണാവശ്യം. നന്നായി ഭക്ഷണം കഴിക്കുന്നതും വേട്ടയാടി തീറ്റ കണ്ടെത്തുന്ന ഇനങ്ങളുമാണിവ.
ചാത്തന്നൂർ ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് തൊട്ടടുത്ത്, താഴം ശ്രീ ശങ്കരത്തിലാണ് വിശാഖിന്റെ അമ്മൂസ് അക്വാ പാർക്ക് എന്ന അഴകാർന്ന വിസ്മയ ലോകം. മത്സ്യങ്ങൾ മാത്രമല്ല അവയെ വളർത്തുന്ന ഗ്ലാസ് ടാങ്കുകൾക്ക് സൗന്ദര്യം പകരാൻ നട്ടു പിടിപ്പിക്കുന്ന വാട്ടർ പ്ലാന്റ്സും വിശാഖ് കൃഷി ചെയ്യുന്നുണ്ട്.
അലങ്കാര മത്സ്യ വളർത്തലിനു തയാറാകുന്നവർക്ക് എല്ലാവിധ സഹായങ്ങളും നിർദേശങ്ങളും നൽകുന്നതിനും വിശാഖ് തയാറാണ്. മത്സ്യകുഞ്ഞുകൾ, ടാങ്കുകൾ, ടാങ്കുകൾക്കുള്ളിൽ വളർത്തുന്ന അലങ്കാര സസ്യങ്ങൾ തുടങ്ങി മത്സ്യവളർത്തലിന് ആവശ്യമായതെല്ലാം അമ്മൂസ് അക്വാ പാർക്കിൽ കിട്ടും.
പ്രധാന അലങ്കാര മത്സ്യങ്ങൾ
വിശാഖിന്റെ അക്വേറിയത്തിൽ 15 ഇനം ഗപ്പികളുണ്ട്. 4 ഇനം ബെറ്റ (ഫെറ്റർ ഫിഷ് )കളുമുണ്ട്. മൂന്ന് ഇനം സ്വാർഡ് ടെയ്ൽ, നീല ഗൗരാമി, പോളാർ ബ്ലൂ, പോളാർ വൈറ്റ്, ഏയ്ഞ്ചൽ ഫിഷ്, ചുവന്ന പ്ലാറ്റി, മോളി തുടങ്ങി സാധാരണവും അസാധാരണവുമായ അലങ്കാര മത്സ്യങ്ങളുണ്ട്.
വന്പൻ മത്സ്യങ്ങളായ അലിഗേറ്റർ ഗാർ, ഷവൽ നോയ്സ്, ഓസ്കാർ, ജാഗ്വാർ ഫിഷ്, ജാപ്പനീസ് കൊയി കാർപ് എന്നിവയുമുണ്ട്. അരോണ, അരാപൈമ, ജയന്റ് ഗൗര, റെഡ് ടെയിൽ കാറ്റ് ഫിഷ്, സ്പോട്ടഡ് ടെയിൽ കാറ്റ് ഫിഷ് മലബാർ സ്നേക്ക് ഹെഡ് തുടങ്ങിയവയെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യും.
നിറങ്ങളുടെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയവും അക്വേറിയങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതുമായ അലങ്കാരമത്സ്യമാണ് ഗപ്പി. ലോകത്ത് 400 ഇനം ഗപ്പികളുണ്ടെന്നാണ് കണക്കുകൾ. ജലാശയങ്ങളിലെ കൊതുകു ലാർവകളെ നശിപ്പിക്കാനായാണ് ഗപ്പി മത്സ്യങ്ങളെ വളർത്തിയിരുന്നത്.
ഫുൾറെഡ്, ഫുൾ ബ്ലാക്ക്, ഫുൾ ഗോൾഡ്, പ്ലാറ്റിനം, റെഡ് ടെയ്ൽ, ഡെന്പോ ഇയർ, ചില്ലി മൊസേക്ക് തുടങ്ങി വിവിധ ഇനങ്ങളാണ് കേരളത്തിൽ പ്രാചാരത്തിലുള്ളത്. പ്രസവിക്കുന്ന മത്സ്യമാണ് ഗപ്പികൾ. ഫൈറ്റർ മത്സ്യങ്ങൾ എന്നറിയപ്പെടുന്ന ബെറ്റ മത്സ്യങ്ങളുടെ നാലിനങ്ങളുണ്ട് വിശാഖിന്.
വാലിന്റെ ആകൃതിയുടെ അടിസ്ഥാനത്തിൽ ഹാഫ് മൂവ്, ഫുൾ മൂവ്, ഒഎച്ച് എം പ്ലക്കാ ർഡ് എന്നിങ്ങനെ പേരിട്ടാണ് ഇവയെ വിളിക്കുന്നത്. മുട്ടയിട്ടു വംശവർധനവ് നടത്തുന്ന ഇനമാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ ആക്രമണകാരികളാണ് ഇവ.
സ്വന്തം ഇനത്തിൽ പെട്ടതായാൽ പോലും ആക്രമിക്കും. അതുകെണ്ട് പ്രജനനത്തിനായി ഇണ ചേരേണ്ട സമയത്ത് മാത്രമേ ആണ്‍മത്സ്യത്തെ പെണ്‍മത്സ്യത്തിന്റെ കൂട്ടിലെത്തിക്കാറുള്ളൂ. മസ്റ്റാർഡ് ഗ്രാസ്, നെമോ കാൻഡി, ഹെൽബോയ് തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ.
ആണ്‍മത്സ്യങ്ങളുടെ വാല് വാള് പോലെ നീണ്ടിരിക്കുന്ന അലങ്കാര മത്സ്യമാണ് സ്വാർഡ് ടെയ്ൽ. കോയി സ്വാർഡ്, മിക്കി മൗസ് സ്വാർഡ്, പൈനാപ്പിൾ സ്വാർഡ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനം. ഇവ നീല, ചുവപ്പ്, പൈനാപ്പിൾ തുടങ്ങിയ പല നിറങ്ങളിലുമുണ്ട്. പ്രസവിക്കുന്ന വിഭാഗത്തിൽപെട്ടതാണിത്.
സ്വർണ വർണം, നീല തുടങ്ങി പല നിറങ്ങളിലും പാറ്റേണുകളിലും പെട്ടതാണ് ഗൗരാമി. നീല ഗൗരാമി യാണ് ഏറ്റവും ആകർഷകം. ഇവയെ കൂട്ടമായിട്ട് വളർത്താം. ഇവയും ബെറ്റയെപ്പോലെ അക്രമകാരികളാണ്.
നീല, വെള്ള നിറങ്ങളിലുള്ളതാണ് പോളാർ മത്സ്യങ്ങൾ. പോളാർ ബ്ലൂപോളാർ വൈറ്റ് എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്. കൂട്ടമായി വളർത്തുന്പോൾ തന്നെ ഒരു ആണ്‍മത്സ്യം ഒരു പെണ്‍മത്സ്യത്തെ ഇണയായി കണ്ടെത്തും. പിന്നെ ഇരുവരും ജോഡിയായാണ് കഴിയുന്നത്. കൂട്ടിലുള്ള എല്ലാ പോളാർ മത്സ്യങ്ങളും ആണ്-പെണ് ജോഡികളായിരിക്കും.
അക്വേറിയത്തിന്റെ അഴകാണ് ഏയ്ഞ്ചൽ ഫിഷ്. മാർബിൾ വിഭാഗം, സീബ്രാ വരകൾ ഉള്ളത് തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. നീണ്ടവാൽ ഇതിന്റെ പ്രത്യേകതയാണ്. കറുപ്പ്, പ്ലാറ്റിനം തുടങ്ങി നിരവധി നിറങ്ങളിലുണ്ട് ഏയ്ഞ്ചൽ ഫിഷ്. റെഡ് ഡെവിളാണ് പ്രധാന ഇനം. മുട്ടയിട്ടാണ് വംശവർധന.
അലങ്കാര മത്സ്യങ്ങളിൽ മറ്റൊരു പ്രധാനിയാണ് ചുവന്ന പ്ലാറ്റി. പ്രസവിക്കുന്ന വിഭാഗത്തിൽ പെട്ട ഇവ നിരവധി കാറ്റഗറികളിലുണ്ട്. ബലൂണ്‍ പ്ലാറ്റി ബലൂണ്‍ പോലെ ഉരുണ്ട് വീർത്തതാണ്. റെഡ് പ്ലാറ്റി, സണ്‍സെറ്റ് പ്ലാറ്റി, മിക്കി മൗസ് പ്ലാറ്റി, യെല്ലോ പ്ലാറ്റി തുടങ്ങി പല തരങ്ങളുണ്ട്. ഹൈഫിൻ പ്ലാറ്റിയാണ് ഏറ്റവും പുതിയ വെറൈറ്റി.
പ്രസവിക്കുന്ന വിഭാഗത്തിൽപ്പെട്ട മോളി അലങ്കാര മത്സ്യങ്ങളിൽ സാധാരണ ഇനമാണ്. സാധാരണ മോളി, ബലൂണ്‍ മോളി എന്നി വിഭാഗങ്ങളുണ്ട്. വെള്ള, മഞ്ഞ, കറുപ്പ് നിറങ്ങളിലുള്ളതും പുള്ളികൾ കലർന്ന പാണ്ട മോളിയും ഉണ്ട്.
അലങ്കാര മത്സ്യങ്ങളിൽ ഗപ്പി ഉൾപ്പെടെ പല ഇനങ്ങളെയും ആണ്-പെണ് തിരിച്ച് പ്രത്യേകം ടാങ്കുകളിലാണ് വിശാഖ് വളർത്തുന്നത്. ബെറ്റ പോലുള്ള ഫൈറ്റർ മത്സ്യങ്ങളെ ഓരോന്നിനെ മാത്രമാണ് ഒരു കൂട്ടിലിടുന്നത്.
വലിയ വീപ്പകൾ നെടുകെ പിളർന്നത് പോലെയുള്ള ടാങ്കുകളിലാണ് മത്സ്യങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതും. ആഴ്ചയിൽ ഒരിക്കൽ വീതം ടാങ്കിലെ കാൽഭാഗം വെള്ളം മാറ്റി പുതിയത് നിറയ്ക്കും.
ടാങ്കിൽ കല്ലുപ്പ് നിശ്ചിത അളവിൽ വിതറും. രോഗപ്രതിരോധത്തിനായാണ് കല്ലുപ്പ് പ്രയോഗം. രോഗബാധ ഉണ്ടായാൽ അവയെ ഉടൻ ഹോസ്പിറ്റൽ ടാങ്കിലേക്ക് മാറ്റും.
രോഗവും പ്രതിരോധവും
പരാന്ന ഭോജികൾ മൂലമുണ്ടാകുന്ന രോഗങ്ങൾ കൂടുതലും മത്സ്യങ്ങളുടെ പുറമേയായിരിക്കും ബാധിക്കുക. ശരീരത്തിൽ പുള്ളികൾ വീഴുക, വാല് ചീയുക, മെലിയുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവയെ ഹോസ്പിറ്റൽ ടാങ്കിലേക്കു മാറ്റി രോഗലക്ഷണമനുസരിച്ച് പൊട്ടാസ്യം പെർമാംഗനേറ്റ്, ബ്ലൂമെഡിസിൻ, യെല്ലോ മെഡിസിൻ തുടങ്ങിയവ നൽകും.
ആന്തരിക രോഗങ്ങളാണെങ്കിൽ സ്വഭാവ വ്യത്യാസം പ്രകടിപ്പിക്കുക, മെലിഞ്ഞു വരിക, ഉൗർജസ്വലത നഷ്ടപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ടെട്രാ സൈക്ലിൻ ഗുളികകൾ പൊടിച്ച് തീറ്റയിൽ കലർത്തി നൽകുന്നതാണ് പ്രധാന ചികിത്സ. ഹോസ്പിറ്റൽ ടാങ്കിലെ വെള്ളം എല്ലാ ദിവസവും മാറ്റുകയും ചെയ്യും.
പ്രജനനം
സാധാരണ അലങ്കാരമത്സ്യങ്ങൾ മൂന്ന് നാല് മാസം കൊണ്ട് പൂർണ വളർച്ചയെത്തും. ആണ്-പെണ് മത്സ്യങ്ങളെ പ്രത്യേകമായാണ് വളർത്തുന്നത്. ആണ് മത്സ്യങ്ങൾക്ക് കൂടുതൽ സൗന്ദര്യം ഉണ്ടായിരിക്കുമെന്ന നിഗമനത്തിലാണ് തിരിച്ചറിയുന്നത്.
പ്രജനനത്തിനായി ആണ് മത്സ്യങ്ങളെയും പെണ് മത്സ്യങ്ങളെയും ഇടകലർത്തി കഴിഞ്ഞാൽ നിശ്ചിതസമയമോ ദിവസമോ കഴിഞ്ഞാൽ ഇവയെ പഴയ കൂടുകളിലേക്ക് മാറ്റും. ഇണ ചേർന്നു കഴിഞ്ഞാൽ 28-ാം ദിവസം മുട്ടയിടുകയോ പ്രസവിക്കുകയോ ചെയ്യും.
ഓരോ വർഷത്തിലും പല തവണ പ്രജനനം നടത്താം. രണ്ടു വർഷം വരെയാണ് മത്സ്യങ്ങളെ പ്രജനനത്തിന് ഉപയോഗിക്കുന്നത്. അലങ്കാര മത്സ്യകുഞങ്ങൾക്ക് മൈസിസ് എന്ന തീറ്റയാണ് സാധാരണ നൽകുന്നത്. അത് ദിവസം നാല് നേരം നൽകും.
വലിയ മത്സ്യങ്ങൾക്ക് ഇനിഫിയോ ഫോക്കസ്, പി എച്ച് -300, സ്പൈറുലിന ഫ്ളേക്ക്സ്, അർട്ടിമായ ഫ്ലോക്സി തുടങ്ങിയ തീറ്റകളാണ് നൽകുന്നത്. നല്ല വളർച്ച എത്തികഴിഞ്ഞാൽ തീറ്റ രണ്ടുനേരമായി ചുരുക്കും.
ഫോണ്‍: 7902586526
സർവത്ര അലങ്കാരമയം മനോജിന്റെ മത്സ്യജീവിതം
കണ്ണിനു കൗതുകം പകർന്ന്, ശുദ്ധജലത്തിൽ വർണ പ്രപഞ്ചമൊരുക്കുന്ന വിവിധയിനം മത്സ്യങ്ങൾ തുള്ളിക്ക
ജോണ്സണ് ലാഭമാണ് ചേന കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കില
മീൻ കൃഷിയിലെ വേറിട്ട രീതിയുമായി ജോൺ പൊറ്റാസ്
മത്സ്യകൃഷി വേറിട്ട രീതിയിലാക്കി മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനുണ്ട് അടിമാലിയി
88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷകൻ: സമ്മിശ്രമാണ് ജോസഫിന്റെ കഞ്ഞിക്കുഴിയിലെ കൃഷിയിടം
അഞ്ചു പതിറ്റാണ്ടുകൾക്കു മുന്‍പ് വെള്ളിയാമറ്റത്തുനിന്നാണ് കൂട്ടുങ്കൽ ജോസഫ് കുടുംബത്തോടൊപ്പം
കാപ്പിക്ക് തിളക്കം: പ്രതീക്ഷയുടെ പച്ചപ്പിൽ കർഷകർ
നാണ്യവിളകൾ വിലത്തകർച്ച നേരിടുന്പോഴും പാനീയ വിളയായ കാപ്പിക്ക് വില ഉയരുന്നത് കർഷകർക്ക് ആശ
അലങ്കാര മത്സ്യകൃഷിയിൽ സഹോദരങ്ങൾ മലയോരത്ത് മീൻ തിളക്കം
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിലൂടെ ലക്ഷങ്ങൾ സന്പാദിക്കുകയാണ് കോട്ടയം ജില്ലയിൽ കുന്നോന്നി
നെൽകൃഷിയിലൂടെ ഈശോരൂപം വരച്ച് അജയകുമാർ വല്ലുഴത്തിൽ
ജൈവകർഷകനായ പുല്ലാട്ടെ അജയകുമാർ വല്ലുഴത്തിൽ പുതിയ ഒരു ശ്രമത്തിലാണ്. തന്റെ ഫാമിൽ നാടൻ നെൽ
പ്രതിസന്ധികളിൽ തളരാത്ത പെണ്‍കരുത്തിന്റെ വിജയഗാഥ
പന്ത്രണ്ട് വർഷമായി ശരീരം തളർന്നു കിടപ്പിലായ ഭർത്താവ്. അഞ്ചു പെണ്മക്കൾ. പ്രതിസന്ധികളുടെയും
ജൈവസമൃദ്ധിയുടെ ഏദനിൽ ലതയുടെ പോഷകത്തോട്ടം
ഒടിഞ്ഞ അസ്ഥികളെപ്പോലും കൂട്ടിയോജിപ്പിക്കുന്ന ചങ്ങലംപറണ്ട, ഇലക്കറിക്കുള്ള തകരയില, കയ്പില്ല
ആരുടെയും മനം മയക്കും ഈ കാഴ്ച..! ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്
റബർ മരത്തിന് ഇടിമിന്നലേറ്റാൽ
കർഷകാലത്ത് പല റബർ തോട്ടങ്ങളിലും ഇടിമിന്നലേറ്റു മരങ്ങൾ ഉണങ്ങിപ്പോകാറുണ്ട്. ഇതിന്റെ ലക്ഷണ
വെംബ്ലിയിൽ വിളവെടുപ്പിനു പാകമായി 28 ഏക്കറിലെ അബിയു പഴങ്ങൾ
പരമ്പരാഗത റബർ കൃഷിയിൽനിന്ന് മാറി മികച്ച വരുമാനവും ഒപ്പം നല്ല വിളവും തരുന്ന ഫലവൃക്ഷ കൃഷിയി
ചെണ്ടുമല്ലി കൃഷിയിലെ കുഞ്ഞിരാമൻ പെരുമ
കോഴിക്കോട് ജില്ലയിൽ പേരാന്പ്രയ്ക്കടുത്തു കല്ലോട് ദേശത്തെ കീഴലത്ത് കുഞ്ഞിരാമന്റെ കുടുംബത്തിന
അഴകുവിടർത്തുന്ന ഈ പച്ചപ്പിലുണ്ട് സജിയുടെ കരസ്പർശം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മാറിയ സജി ജോസഫ് പൂവത്താനിക്കലിന്റെ തോട്ടത്തിലൂടെ നട
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പ
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്ര
നൂറിലധികം താമരയിനങ്ങൾ പ്രജിഷയ്ക്കു സ്വന്തം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്
ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
അറവുകാരന്റെ മുന്നിൽ ഊഴം കാത്തു തല കുനിച്ചു നിന്ന പശുക്കിടാവിനെ 33 വർഷം മുന്‍പു 1050 രൂപാ കൊടുത
ചെണ്ടുമല്ലി പാടം പൂത്തുലഞ്ഞു മേഴ്സിയ്ക്ക് സ്വപ്ന സാഫല്യം
ചെറുപ്പകാലത്ത് ഓണപൂക്കളം തയാറാക്കുന്പോൾ മേഴ്സിയമ്മയുടെ മനസിൽ തോന്നിയ ആഗ്രഹമാണ് പൂക്കൾക്ക
കുട്ടനാട്ടിലും തഴച്ചുവളരും റംബുട്ടാനും മാങ്കോസ്റ്റിനും
കുട്ടനാട്ടിൽ റംബുട്ടാനും, മാങ്കോസ്റ്റിനും ആദായകരമായി വളർത്താൻ കഴിയുമെന്നു പറഞ്ഞാൽ ചിലരെങ്
ഹൈഡ്രോപോണിക്സിൽ നേട്ടം കൊയ്ത് ടെക്നോ പാർക്ക് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കാര്യവട്ടം പുല്ലാന്നിവിളയിലെ 13 സെന്റിൽ ഫാം ഹൗസും ഹൈഡ്രോ
പാഷൻ ഫ്രൂട്ട്: പണം നേടാൻ പുതുവഴി
പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്

Latest News
അർബുദ രോഗത്തിന്റെ പിടിയിൽ; ഹരീന്ദ്രനെ സഹായിക്കുമോ ?
അബ്ദുൾ റഹീമിന്റെ മോചനം; കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്, അടിച്ചാൽ തിരിച്ചടിക്കണമെന്ന് ആവർത്തിച്ച് എം.എം. മണി
സ്ത്രീധന നിരോധന നിയമം; ഭർത്താവിനും കുടുംബത്തിനുമെതിരെ വൈരാഗ്യം തീർക്കാനായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റിനെ വധിച്ചു; ജവാന്മാര്ക്ക് പരിക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top