ജൈ​വ​സ​മൃ​ദ്ധി​യു​ടെ ഏ​ദ​നി​ൽ ല​ത​യു​ടെ പോ​ഷ​ക​ത്തോ​ട്ടം
ജൈ​വ​സ​മൃ​ദ്ധി​യു​ടെ ഏ​ദ​നി​ൽ ല​ത​യു​ടെ പോ​ഷ​ക​ത്തോ​ട്ടം
Tuesday, December 3, 2024 5:18 PM IST
എ​സ്. മ​ഞ്ജു​ള​ദേ​വി
ഒ​ടി​ഞ്ഞ അ​സ്ഥി​ക​ളെ​പ്പോ​ലും കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ച​ങ്ങ​ലം​പ​റ​ണ്ട, ഇ​ല​ക്ക​റി​ക്കു​ള്ള ത​ക​ര​യി​ല, ക​യ്പി​ല്ലാ​ത്ത ചു​വ​ന്ന ക​റ്റാ​ർ വാ​ഴ... തു​ട​ങ്ങി ഒ​രു കൂ​ട്ടം ഔ​ഷ​ധ​ച്ചെ​ടി​ക​ളു​ണ്ട് ല​ത​യു​ടെ വീ​ടി​ന്‍റെ മ​ട്ടു​പ്പാ​വി​ൽ.

ഉ​രു​ള​ക്കി​ഴ​ങ്ങ് പോ​ലെ വ​ള്ളി​യി​ൽ കാ​യ്ച്ചു കി​ട​ക്കു​ന്ന അ​ട​താ​പ്, ക​റി​ക​ൾ​ക്കു ന​റു​ഗ​ന്ധം പ​ക​രു​ന്ന രം​ഭ​യി​ല, ചെ​ടി​ച്ച​ട്ടി​ക​ളി​ൽ നി​റ​യെ കാ​യി​ച്ചു നി​ൽ​ക്കു​ന്ന കു​റ്റി​കു​രു​മു​ള​ക്, കു​റ്റി വാ​ള​രി, കു​റ്റി അ​മ​ര, ബ​ട്ട​ർ ന​ട്ട്, ആ​ട​ലോ​ട​കം, ചു​വ​ന്ന ഇ​ഞ്ചി, ചീ​ര​ചേ​ന്പ്, ബ​ട്ട​ർ ബീ​ൻ​സ്, ചു​വ​ന്ന സീ​ത​പ്പ​ഴം അ​ങ്ങ​നെ പോ​കു​ന്നു മ​റ്റി​ന​ങ്ങ​ൾ.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ചെ​ന്പ​ഴ​ന്തി-​പോ​ത്ത​ൻ​കോ​ട് റൂ​ട്ടി​ൽ കാ​ട്ടാ​യി​ക്കോ​ണ​ത്തി​ന് അ​ടു​ത്തു ശാ​സ്ത​വ​ട്ട​ത്തെ ഏ​ദ​നി​ലാ​ണ് ഈ ​ജൈ​വ​ധാ​രാ​ളി​ത്ത​ത്തി​ന്‍റെ കാ​ഴ്ച​ക​ൾ. എ​ട്ടേ​മു​ക്കാ​ൽ സെ​ന്‍റ് സ്ഥ​ല​ത്തു​ള്ള വീ​ട്ടു​പ​റ​ന്പി​ലും, മ​ട്ടു​പ്പാ​വി​ലും തി​ങ്ങി​നി​റ​ഞ്ഞു വ​ള​രു​ക​യാ​ണ് നൂ​റു​ക​ണ​ക്കി​നു ചെ​ടി​ക​ൾ. വീ​ടി​ന്‍റെ ടെ​റ​സി​ൽ എ​ന്‍റെ പോ​ഷ​ക​ത്തോ​ട്ടം എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

യ​ഥേ​ഷ്ടം കാ​യ്ച്ച് നി​ല്ക്കു​ന്ന പ്ലം ​ടു​മാ​റ്റോ, ചെ​റി ടു​മാ​റ്റോ എ​ന്നീ ത​ക്കാ​ളി ഇ​ന​ങ്ങ​ൾ, വെ​ള്ള​രി, പ​യ​ർ, വെ​ണ്ട, മു​ള​ക്, പു​തി​ന, ക​ത്തി​രി, മ​ണി​ച്ചോ​ളം, സു​ന്ദ​രി ചീ​ര, ബ​സ​ള​ചീ​ര, പാ​വ​ൽ, മ​ണി​ത്ത​ക്കാ​ളി, മ​ത്ത​ൻ, ഉ​ള്ളി, കൂ​ർ​ക്ക, അ​ന്പ​ഴം തു​ട​ങ്ങി​യ​വ മ​ട്ടു​പ്പാ​വി​നെ ജൈ​വ സ​ന്പ​ന്ന​മാ​ക്കു​ന്നു. മി​റ​ക്കി​ൽ ഫ്രൂ​ട്ട്, മു​ന്തി​രി, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, ഇ​ല​ന്ത​പ്പ​ഴം, പൈ​നാ​പ്പി​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ക്കും ടെ​റ​സി​ൽ സ്ഥാ​ന​മു​ണ്ട്.

പ​ൾ​പ്പ് പു​റ​ത്തെ​ടു​ത്ത് അ​ല്പ​സ​മ​യം ക​ഴി​യു​ന്പോ​ൾ ചു​വ​പ്പാ​യി മാ​റു​ന്ന ക​റ്റാ​ർ​വാ​ഴ, കി​ഴ​ങ്ങു​ണ്ടാ​കാ​ത്ത​തും എ​ന്നാ​ൽ, ഇ​ളം​ത​ണ്ട് ഉ​പ​യോ​ഗി​ച്ച് രു​ചി​യേ​റി​യ തോ​ര​ൻ ഉ​ണ്ടാ​ക്കാ​വു​ന്ന​തു​മാ​യ ചീ​ര ചേ​ന്പ്, പ്ലാ​സ്റ്റി​ക്ക് ബേ​സി​നി​ൽ നി​ൽ​ക്കു​ന്ന താ​യ്ല​ൻ​ഡു​കാ​ര​ൻ താ​യ് മൂ​സ എ​ന്ന കു​ള്ള​ൻ വാ​ഴ, പ്ര​മേ​ഹ​ത്തി​ന് പ്ര​തി​വി​ധി​യാ​യി ക​രു​തു​ന്ന കു​റ്റി അ​മ​ര തു​ട​ങ്ങി കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന എ​ത്ര​യെ​ത്ര ഇ​നം ചെ​ടി​ക​ൾ.

അ​ത്യ​പൂ​ർ​വ​മാ​യ ഇ​ല​ച്ചെ​ടി​ക​ൾ കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണു പൂ​മു​ഖ​വും മു​റ്റ​വും. പു​ഷ്പ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 365 ദി​വ​സ​വും വാ​ടാ​തെ കൊ​ഴി​യാ​തെ ഭം​ഗി​യോ​ടെ നി​ൽ​ക്കു​ന്ന ഇ​ല​ച്ചെ​ടി​ക​ളോ​ട് ല​ത​യ്ക്ക് പ്ര​ത്യേ​ക ഇ​ഷ്ടം ത​ന്നെ​യു​ണ്ട്.

മു​റ്റ​ത്താ​ണെ​ങ്കി​ൽ മാ​ങ്ങാ മ​ഞ്ഞ​ൾ, ക​രി​മ​ഞ്ഞ​ൾ, ക​സ്തു​രി മ​ഞ്ഞ​ൾ, നാ​ട​ൻ മ​ഞ്ഞ​ൾ എ​ന്നി​ങ്ങ​നെ മ​ഞ്ഞ​ൾ സ​മൃ​ദ്ധി​യാ​ണ്. പൊ​ന്നാം​ക​ണ്ണി ചീ​ര, നാ​ട​ൻ ചാ​ന്പ, സ​പ്പോ​ട്ട, ചേ​ന്പ്, ചേ​ന, പേ​ര, മാ​വ്, ഓ​റ​ഞ്ച്, കി​ളി​ഞാ​വ​ൽ, ആ​ന​പു​ളി​ഞ്ചി തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.



പ​തി​ന​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ശാ​സ്ത​വ​ട്ട​ത്ത് സ്ഥ​ലം വാ​ങ്ങി വീ​ട് വ​ച്ച​തോ​ടെ​യാ​ണ് ജൈ​വ​കൃ​ഷി തു​ട​ങ്ങി​യ​ത്. പ​ച്ച​ക്ക​റി​ക​ൾ ഒ​ന്നി​ച്ചു ന​ടാ​റി​ല്ല. ഒ​രി​നം ന​ട്ട് കാ​യ്ച്ചു ക​ഴി​യു​ന്പോ​ൾ അ​ടു​ത്ത​ത് കാ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് അ​വ​യു​ടെ ന​ടീ​ൽ. അ​തു​വ​ഴി എ​പ്പോ​ഴും കാ​യ്ക​ൾ ല​ഭി​ക്കും.


ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് മി​ന​റ​ൽ വാ​ട്ട​ർ കാ​നു​ക​ൾ മു​റി​ച്ചെ​ടു​ത്താ​ണ് പ​ല ചെ​ടി​ക​ളും ന​ട്ടി​രി​ക്കു​ന്ന​ത്. ചീ​ര​യും മ​റ്റും ഹാം​ഗി​ഗ് കാ​നു​ക​ളി​ലും ന​ട്ടി​ട്ടു​ണ്ട്. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ പെ​യി​ന്‍റ് ബ​ക്ക​റ്റു​ക​ളി​ലും കൃ​ഷി​യു​ണ്ട്. ചേ​ന​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​തി​ൽ വ​ള​രു​ന്ന​ത്. മ​ണ്ണ് അ​ധി​കം ഉ​പ​യോ​ഗി​ക്കാ​റി​ല്ല. കൂ​ടു​ത​ലും ക​രി​യി​ല​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ചെ​ടി​ക​ളെ വേ​ർ​തി​രി​ച്ചു വ​ള​ർ​ത്തു​ന്ന രീ​തി​യ​ല്ല ഇ​വി​ടെ​യു​ള്ള​ത്. ഫ​ല​വ​ർ​ഗ ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും പു​ഷ്പ​ച്ചെ​ടി​ക​ളും ഒ​ന്നി​ച്ചാ​ണ് വ​ള​രു​ന്ന​ത്. സീ​സ​ണ്‍ നോ​ക്കി ന​ടു​ന്ന പ​തി​വു​മി​ല്ല. കൃ​ഷി ഭ​വ​നി​ലെ ചി​ല കൃ​ഷി പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. അ​ത​ല്ലാ​തെ വേ​റെ പ​രി​ശീ​ല​ന​മൊ​ന്നും ല​ത നേ​ടി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ കൃ​ഷി സം​ബ​ന്ധ​മാ​യ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ സ​ജീ​വ​മാ​ണ്.

ന​ല്ല ചെ​ടി​ക​ൾ എ​വി​ടെ ക​ണ്ടാ​ലും ശേ​ഖ​രി​ക്കു​ന്ന പ​തി​വ് ല​ത​യ്ക്കു​ണ്ട്. പു​റ​ത്തെ ന​ഴ്സ​റി​ക​ളി​ൽ നി​ന്നും സി​ടി​സി​ആ​ർ​ഐ​യി​ൽ നി​ന്നും ചെ​ടി​ക​ൾ വാ​ങ്ങാ​റു​മു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഒ​ന്ന​ര​മ​ണി​ക്കൂ​ർ വീ​തം ചെ​ടി​ക​ൾ​ക്കാ​യി മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ള്ള​മൊ​ഴി​ക്ക​ലും വ​ള​മി​ടീ​ലു​മൊ​ക്കെ ഈ ​സ​മ​യ​ത്താ​ണ്.

ചാ​ണ​കം, വേ​പ്പി​ൻ പി​ണ്ണാ​ക്ക്, കോ​ഴി​ക്കാ​രം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന വ​ള​ങ്ങ​ൾ. കോ​ഴി​ക​ളെ​യും പ​ശു​വി​നെ​യും വ​ള​ർ​ത്തു​ന്ന​തി​നാ​ൽ വ​ള​ത്തി​ന് ആ​രേ​യും ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നി​ല്ല. കീ​ട​ങ്ങ​ളെ ചെ​റു​ക്കാ​നും പ്ര​ത്യേ​ക മാ​ർ​ഗ​ങ്ങ​ളു​ണ്ട്.

പാ​വ​ലി​ന്‍റെ പൂ​വ് കാ​യാ​യി തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് അ​തി​നെ ചു​വ​ട് കീ​റി​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക്കു​ള്ളി​ലാ​ക്കും. പാ​വ​യ്ക്ക വി​ള​ഞ്ഞ് ക​ഴി​യു​ന്പോ​ൾ കു​പ്പി​യു​ടെ ചു​വ​ട് കീ​റി പാ​വ​യ്ക്ക പു​റ​ത്തെ​ടു​ക്കും. പ​രാ​ഗ​ണം ക​ഴി​ഞ്ഞ ബ​ട്ട​ർ​ന​ട്ടി​ൽ തൊ​ട്ട​ടു​ത്തു​ള്ള ഇ​ല മ​ട​ക്കി​വ​ച്ചാ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത്.

വ​ള​ർ​ന്നു ക​ഴി​ഞ്ഞാ​ൽ കീ​ട​ങ്ങ​ൾ ബ​ട്ട​ർ​ന​ട്ടി​നെ അ​ങ്ങ​നെ ബാ​ധി​ക്കാ​റി​ല്ല. ടെ​റ​സി​ൽ ന​ട്ടി​രി​ക്കു​ന്ന സൂ​ര്യ​കാ​ന്തി​യി​ലും ആ​കാ​ശ​മു​ല്ല​യി​ലും ജ​മ​ന്തി​യി​ലു​മൊ​ക്കെ തേ​ൻ​തേ​ടി പ​റ​ന്നെ​ത്തു​ന്ന തേ​നീ​ച്ച​ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും പ​രാ​ഗ​ണ​ത്തെ കാ​ര്യ​മാ​യി സ​ഹാ​യി​ക്കു​ന്നു​ണ്ട്. പ​രാ​ഗ​ണം ല​ക്ഷ്യ​മി​ട്ട് ഒ​രു ചെ​റു​തേ​നീ​ച്ച കൂ​ടും ടെ​റ​സി​ൽ വ​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ ത​യ്യ​ലാ​യി​രു​ന്നു ല​ത​യു​ടെ പ്ര​ധാ​ന ജോ​ലി. പി​ന്നീ​ട് കൃ​ഷി മാ​ത്ര​മാ​യി ജീ​വി​ത മാ​ർ​ഗം. ര​ണ്ടു വ​ർ​ഷ​മാ​യി വീ​ടി​നോ​ട് ചേ​ർ​ന്ന് ഒ​രു ന​ഴ്സ​റി​യും ന​ട​ത്തു​ന്നു​ണ്ട്. താ​മ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ട്ട​ർ പ്ലാ​ന്‍റി​ന്‍റെ വ​ലി​യ ശേ​ഖ​രം ത​ന്നെ ഇ​വി​ടെ​യു​ണ്ട്.

പ​റ​ന്പി​ലെ​യും മ​ട്ട​പ്പാ​വി​ലെ​യും പ​യ​റും, ചോ​ള​വും കൊ​ത്തി തി​ന്നാ​ൻ ത​ത്ത​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തു​ന്ന​തു കൗ​തു​ക​മു​ള്ള കാ​ഴ്ച​യാ​ണ്. ഒ​ന്നി​നെ​യും ആ​ട്ടി ഓ​ടി​ക്കാ​റു​മി​ല്ല. ത​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം അ​വ​യ​ക്കു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് ല​ത​യു​ടെ അ​ഭി​പ്രാ​യം.

വി​ദേ​ശ​ത്തു​ള്ള മ​ക്ക​ൾ സോ​ണി​യ​യു​ടെ​യും സോ​ഫി​യ​യു​ടെ​യും പി​ന്തു​ണ​യി​ലാ​ണ് ല​ത സ​ജീ​വ​മാ​യി കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഫോ​ണ്‍: 9496867668