ലാ​ഭം കൊ​യ്യാ​ൻ കു​ഞ്ഞി​മൊ​യ്തീ​ന് കു​ള്ള​ൻ നേ​ന്ത്ര​വാ​ഴ
ലാ​ഭം കൊ​യ്യാ​ൻ കു​ഞ്ഞി​മൊ​യ്തീ​ന്  കു​ള്ള​ൻ നേ​ന്ത്ര​വാ​ഴ
Saturday, December 14, 2024 1:33 PM IST
അ​ബ്ദു​ല്ല പേ​രാ​ന്പ്ര
പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ച​ങ്ങ​രം​വെ​ളി​യി​ലെ വ​യ​ലോ​ളി​ക്ക​ണ്ടി കു​ഞ്ഞി​മൊ​യ്തീ​ന് ശി​ഷ്ട​കാ​ലം എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു തെ​ല്ലും ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൃ​ഷി ത​ന്നെ​യെ​ന്നു മ​ന​സി​ൽ ഉ​റ​പ്പി​ച്ചാ​യി​രു​ന്നു മ​ട​ക്കം.

പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് വൈ​കാ​തെ തെ​ങ്ങു കൃ​ഷി​യും ഇ​ട​വി​ള​യാ​യി വാ​ഴ​കൃ​ഷി​യും ആ​രം​ഭി​ച്ചു. മു​ന്നൂ​റി​ൽ​പ​രം വാ​ഴ​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട്ട​ത്. മോ​ശ​മ​ല്ലാ​ത്ത വ​രു​മാ​ന​വും കി​ട്ടി.
വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ കു​ല​യ്ക്കു​ക​യും അ​തി​ൽ നി​ന്നു​ള്ള ആ​ദാ​യ​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് കു​ഞ്ഞി​മൊ​യ്തീ​ൻ കു​ള്ള​ൻ നേ​ന്ത്ര​വാ​ഴ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.

മൂ​ന്നു വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം കു​ള്ള​ൻ (കു​ഞ്ഞ​ൻ) നേ​ന്ത്ര​വാ​ഴ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നും ക​ന്നു​ക​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ രീ​തി​യി​ലാ​ണ് കൃ​ഷി. സാ​ധാ​ര​ണ നേ​ന്ത്ര​വാ​ഴ​ക​ൾ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം വി​ള​വ് ത​രു​ന്പോ​ൾ കു​ള്ള​ൻ വാ​ഴ​ക​ൾ അ​ഞ്ച് മാ​സം കൊ​ണ്ട് കു​ല​യ്ക്കു​ക​യും ഏ​താ​ണ്ട് എ​ട്ട് മാ​സ​മാ​കു​ന്പോ​ൾ കു​ല വെ​ട്ടു​ക​യും ചെ​യ്യാം.

ശ​രാ​ശ​രി 10 മു​ത​ൽ 12 കി​ലോ വ​രെ തൂ​ക്ക​വു​മു​ണ്ടാ​കും. രേ​ഗ​പ്ര​തി​രോ​ധ ശേ​ഷി ഏ​റെ​യു​ള്ള ഇ​ന​മാ​ണ് കു​ള്ള​ൻ നേ​ന്ത്ര​ക്ക​ന്നു​ക​ൾ. കാ​റ്റി​ൽ പെ​ട്ടെ​ന്ന് നി​ലം​പ​തി​ക്കു​ക​യു​മി​ല്ല. ഉ​യ​ര​ക്കു​റ​വാ​ണ് കാ​ര​ണം. കു​ല​ച്ചു​ക​ഴി​ഞ്ഞാ​ൽ ചെ​റി​യ ക​ണ്ണി​ക​ൾ ഉ​പ​യോ​ഗി​ച്ചു പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചാ​ൽ മ​തി. മ​ര​ക്കു​ത്തു​ക​ൾ ആ​വ​ശ്യ​മി​ല്ല.


ന​ല്ല വി​ള​വി​ന് ജൈ​വ വ​ള​ത്തോ​ടൊ​പ്പം രാ​സ​വ​ള പ്ര​യോ​ഗ​വും വേ​ണ​മെ​ന്നാ​ണ് കു​ഞ്ഞി​മൊ​യ്തീ​ന്‍റെ അ​ഭി​പ്രാ​യം. കോ​ഴി​വ​ളം, ചാ​ണ​ക​പ്പൊ​ടി, ചാ​രം, ആ​ട്ടി​ൻ വ​ളം എ​ന്നി​വ കു​ള്ള​ൻ നേ​ന്ത്ര​വാ​ഴ​ക​ൾ​ക്ക് അ​ത്യു​ത്ത​മ​മാ​ണ്.

ഒ​ന്ന​ര അ​ടി സ​മ​ച​തു​ര​ത്തി​ൽ കു​ഴി​യെ​ടു​ത്ത് ര​ണ്ട് മീ​റ്റ​ർ അ​ക​ത്തി​ലാ​ണു ന​ടു​ന്ന​ത്. ന​ന്നാ​യി ന​ന ആ​വ​ശ്യ​മു​ള്ള​തു​കൊ​ണ്ട് മ​ഴ​യെ ആ​ശ്ര​യി​ച്ചാ​ണു കൃ​ഷി. മാ​ർ​ച്ചി​ൽ ന​ട്ടാ​ൽ ന​വം​ബ​റി​ൽ കു​ല കൊ​ത്താം. വാ​ഴ​ക​ൾ ഒ​ന്നി​ച്ചു കു​ല​യ്ക്കു​ന്ന​തു കൊ​ണ്ട് ഒ​രേ​സ​മ​യം വി​ള​വെ​ടു​പ്പും ന​ട​ത്താം.

വി​പ​ണി​യി​ൽ എ​ല്ലാ​ക്കാ​ല​വും നേ​ന്ത്ര​ക്കു​ല​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​വും അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​രോ മാ​സ​വും ഇ​ട​വി​ട്ട് കൃ​ഷി ചെ​യ്യു​ക എ​ന്ന​താ​ണ് ആ ​രീ​തി. ഉ​ദാ​ഹ​ര​ണ​ത്തി​ന് മാ​ർ​ച്ചി​ൽ കൃ​ഷി​യി​ട​ത്തി​ൽ ക​ന്നു​ക​ൾ ന​ട്ട​ശേ​ഷം ഒ​രു മാ​സം ക​ഴി​ഞ്ഞ് അ​ടു​ത്ത കൃ​ഷി ആ​രം​ഭി​ക്കും.

ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തു​വ​ഴി തോ​ട്ട​ത്തി​ൽ എ​ക്കാ​ല​വും നേ​ന്ത്ര​വാ​ഴ​ക​ളു​ണ്ടാ​കും. മാ​സാ​മാ​സം കൈ​യി​ൽ പ​ണം വ​രി​ക​യും ചെ​യ്യും. കൃ​ഷി​യോ​ടൊ​പ്പം സം​ഗീ​ത​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും വി.​കെ.​കെ​യു​ടെ ര​ക്ത​ത്തി​ലു​ണ്ട്.

ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ക​ട്ട സ​പ്പോ​ർ​ട്ടാ​ണ് അ​റു​പ​ത് ക​ഴി​ഞ്ഞി​ട്ടും ഉൗ​ർ​ജ്വ​സ്വ​ല​നാ​യി ഇ​ദ്ദേ​ഹം മ​ണ്ണി​ൽ വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന​ത്. മൂ​ന്ന് ആ​ണ്‍​മ​ക്ക​ളും അ​വ​രു​ടെ ഭാ​ര്യ​മാ​രും ഡോ​ക്ട​ർ​മാ​രാ​ണ്.

ഫോ​ണ്‍: 9747786509