ജോ​ണ്‍​സ​ണ് ലാ​ഭ​മാ​ണ് ചേ​ന കൃ​ഷി
ജോ​ണ്‍​സ​ണ് ലാ​ഭ​മാ​ണ് ചേ​ന കൃ​ഷി
Tuesday, December 10, 2024 2:54 PM IST
ആ​ഷ്ണ ത​ങ്ക​ച്ച​ൻ
ഇ​ടു​ക്കി ജി​ല്ല​യി​ൽ തൊ​ടു​പു​ഴ ഏ​ഴ​ല്ലൂ​ർ പൊ​ട്ട​നാ​നി​ക്ക​ൽ ജോ​ണ്‍​സ​ണ്‍ പ​ര​ന്പ​രാ​ഗ​ത റ​ബ​ർ ക​ർ​ഷ​ക​നാ​ണെ​ങ്കി​ലും എ​ല്ലാ​ത്ത​രം കൃ​ഷി​ക​ളും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. അ​തി​ൽ ചേ​ന​കൃ​ഷി​യോ​ട് പ്ര​ത്യേ​ക താ​ത്പ​ര്യം ത​ന്നെ​യു​ണ്ട്. കാ​ര്യ​മാ​യ പ​രി​ച​ര​ണം ആ​വ​ശ്യ​മി​ല്ലാ​ത്ത ചേ​ന, ന​ല്ല ആ​ദാ​യം ന​ൽ​കു​മെ​ന്ന​താ​ണു കാ​ര​ണം.

ആ​റ് ഏ​ക്ക​റോ​ളം വ​രു​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പ​ച്ച​ക്ക​റി​ക​ളും മ​റ്റും കൃ​ഷി ചെ​യ്തി​രു​ന്നു. തോ​ട്ട​ത്തി​ൽ പ​ന്നി, കോ​ഴി ഫാ​മു​ക​ളു​മു​ണ്ട്. ഒ​രു സ​മ​യ​ത്ത് അ​യ്യാ​യി​രം വ​രെ കോ​ഴി​ക​ളെ വ​ള​ർ​ത്തി​യി​രു​ന്നു. ഒ​രു കോ​ഴി​ക്ക​ട​യു​മു​ണ്ട്. ഇ​വി​ട​ത്തെ അ​വ​ശി​ഷ്ട​ങ്ങ​ൾ ന​ൽ​കി​യാ​ണു പ​ന്നി​ക​ളെ വ​ള​ർ​ത്തു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ലെ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​മാ​യ കാ​ർ​ഡ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണു പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ​ത്. റ​ബ​ർ റീ ​പ്ലാ​ന്‍റ് ചെ​യ്ത വേ​ള​യി​ൽ ഒ​ന്ന​ര​യേ​ക്ക​ർ മ​റ്റു കൃ​ഷി​ക​ൾ​ക്കാ​യി മാ​റ്റി​യി​ട്ടു.

അ​തി​നു ന​ടു​വി​ലൂ​ടെ ഒ​രു പെ​ട്ടി ഓ​ട്ടോ​യ്ക്കു സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധം വ​ഴി​യൊ​രു​ക്കി. ഇ​രു​വ​ശ​ത്തും തെ​ങ്ങു​ക​ളും റം​ബൂ​ട്ടാ​നും ന​ട്ടു. ഇ​വ​യ്ക്ക് ഇ​ട​യി​ലാ​ണ് ചേ​ന​ക്കൃ​ഷി​യും പ​ച്ച​ക്ക​റി​ക​ളും ന​ടു​ന്ന​ത്. ഏ​ഴു മാ​സ​മാ​കു​ന്പോ​ൾ വി​ള​വെ​ടു​ക്കാ​വു​ന്ന വി​ള​യാ​ണു ചേ​ന.

കാ​ര്യ​മാ​യ പ​രി​ച​ര​ണ​വും വ​ള​വും ആ​വ​ശ്യ​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വി​ല്പ​ന ഒ​രി​ക്ക​ലും പ്ര​ശ്ന​മാ​കാ​റു​മി​ല്ല. ഏ​ഴ് വ​ർ​ഷം മു​ന്പാ​ണ് ജോ​ണ്‍​സ​ണ്‍ ചേ​ന​ക്കൃ​ഷി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. നി​ത്യ​ജീ​വി​ത​ത്തി​ലും സ​ദ്യ​വ​ട്ട​ങ്ങ​ളി​ലും മു​ഖ്യ​സ്ഥാ​ന​മു​ള്ള ചേ​ന​യ്ക്ക് എ​ക്കാ​ല​ത്തും ന​ല്ല ഡി​മാ​ൻ​ഡാ​ണ്.

പു​ഴു​ക്ക്, എ​രി​ശേ​രി, കാ​ള​ൻ, തോ​ര​ൻ, അ​വി​യ​ൽ, അ​ച്ചാ​ർ, മെ​ഴു​ക്കു​പു​ര​ട്ടി തു​ട​ങ്ങി നി​ര​വ​ധി സ്വാ​ധി​ഷ്ഠ​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ചേ​ന പ്ര​ധാ​ന ചേ​രു​വ​യാ​ണ്. പു​ഴു​ങ്ങി​യും തീ​ക്ക​ന​ലി​ൽ ചു​ട്ടെ​ടു​ത്തും ചേ​ന ക​ഴി​ക്കു​ന്ന​വ​രു​ണ്ട്.



കൃ​ഷി രീ​തി

ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി​ട്ടാ​ണു ചേ​ന​കൃ​ഷി തു​ട​ങ്ങി​യ​ത്. കൂ​ടു​ത​ൽ ഉ​ണ്ടാ​യാ​ൽ വി​ൽ​ക്കും. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ കാ​ര്യ​മാ​യ വി​ല കി​ട്ടി​യി​രു​ന്നി​ല്ല. ചെ​റി​യ ചേ​ന​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​ത്.

കാ​ഡ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ എ​ത്ര ചേ​ന വേ​ണ​മെ​ങ്കി​ലും എ​ടു​ത്തോ​ളാം എ​ന്ന ഉ​റ​പ്പ് കി​ട്ടി. വി​ത്തു ചേ​ന​ക​ൾ​ക്ക് ഇ​ര​ട്ടി വി​ല ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ചേ​ന​കൃ​ഷി വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ചേ​ന വി​ത്തു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ലാ​ണ് ജോ​ണ്‍​സ​ണ്‍.

വെ​ള്ള​ക്കെ​ട്ടി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളാ​ണു ചേ​ന​കൃ​ഷി​ക്ക് അ​നു​യോ​ജ്യം. സാ​ധാ​ര​ണ​യാ​യി ഫെ​ബ്രു​വ​രി മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് ചേ​ന ന​ടു​ന്ന​ത്. ന​ടേ​ണ്ട സ്ഥ​ലം ന​ന്നാ​യി ഉ​ഴു​ത് മ​റി​ക്കും. മ​ണ്ണ് ന​ല്ല പൊ​ടി പ​രു​വ​ത്തി​ലാ​യി​ക്ക​ഴി​യു​ന്പോ​ഴാ​ണു നി​ര​യാ​യി ചേ​ന വി​ത്തു​ക​ൾ ന​ടു​ന്ന​ത്.

കു​ഴി​ക​ൾ ത​മ്മി​ൽ മു​ക്കാ​ൽ മീ​റ്റ​ർ അ​ക​ല​മു​ണ്ടാ​കും. അ​ക​ലം കു​റ​ഞ്ഞാ​ൽ ചേ​ന​ക​ൾ ചെ​റു​താ​കും. മു​ള വ​ന്ന വി​ത്തു​ക​ൾ ചെ​റു​കു​ഴി​ക​ൾ എ​ടു​ത്താ​ണ് ന​ടു​ന്ന​ത്. മു​ള​ക​ൾ പു​റ​ത്തു കാ​ണു​ന്ന വി​ധം കു​ഴി മൂ​ടും.

തു​ട​ർ​ന്ന് ആ​റി​ഞ്ച് അ​ക​ല​ത്തി​ൽ അ​ടി​വ​ള​മാ​യി ക​ക്ക​പ്പൊ​ടി, ചാ​ണ​കം, കോ​ഴി​വ​ളം എ​ന്നി​വ യോ​ജി​പ്പി​ച്ചെ​ടു​ത്ത മി​ശ്രി​തം ന​ൽ​കും. പി​ന്നീ​ട് പ​ച്ചി​ല​ക​ളോ ക​രി​യി​ല​ക​ളോ കൊ​ണ്ട് മൂ​ടും. മ​ണ്ണി​ലെ ഈ​ർ​പ്പം നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ന​യും ന​ൽ​കും.


വ​ള​പ്ര​യോ​ഗം

ചെ​ടി​ക​ൾ വ​ള​ർ​ന്ന് ഇ​ല വി​രി​ഞ്ഞു തു​ട​ങ്ങു​ന്ന​തി​നു മു​ന്പാ​യി വ​ള​മി​ടും. പ്ര​ധാ​ന​മാ​യും ജൈ​വ​വ​ള​ങ്ങ​ളാ​ണു ന​ൽ​കു​ന്ന​ത്. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ പ​രി​പാ​ലി​ക്കു​ന്ന പ​ശു​ക്ക​ളു​ടെ ചാ​ണ​ക​വും കോ​ഴി ഫാ​മി​ലെ കോ​ഴി​വ​ള​വും ക​ക്ക​പ്പൊ​ടി​യു​മാ​ണ് ന​ൽ​കു​ന്ന​ത്.

തു​ട​ർ​ന്നു മ​ണ്ണി​ട്ടു ചു​വ​ട് മൂ​ടും. പൊ​തു​വെ രോ​ഗ​കീ​ട​ബാ​ധ​ക​ൾ വ​ള​രെ കു​റ​വാ​ണ്. ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ൽ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടാ​തെ നോ​ക്ക​ണം. ന​ല്ല വേ​ന​ലി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു​ത​വ​ണ ന​ന​യ്ക്ക​ണം. വി​ള​വെ​ടു​പ്പി​ന് മു​ന്പാ​യി മൂ​ന്ന് ത​വ​ണ വ​ള​ങ്ങ​ൾ ന​ൽ​കും. വ​ള​ർ​ച്ച കു​റ​വു​ള്ള​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി കൂ​ടു​ത​ൽ വ​ളം ന​ൽ​കും.

സൂ​ര്യ​പ്ര​കാ​ശം ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ചേ​ന ന​ടേ​ണ്ട​ത്. അ​ത​നു​സ​രി​ച്ച് മ​റ്റ് വി​ള​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്ക​ണം. ത​നി​വി​ള​യാ​യും ഇ​ട​വി​ള​യാ​യും കൃ​ഷി​യു​ണ്ട്. തെ​ങ്ങ്, റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് ഇ​ട​യി​ലും ചേ​ന​ക​ൾ ന​ട്ടി​ട്ടു​ണ്ട്.



വി​ത്തു ചേ​ന

പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ ചേ​ന കി​ലോ​യ്ക്ക് 25 മു​ത​ൽ 40 രൂ​പ വ​രെ​യാ​ണു വി​ല ന​ൽ​കു​ന്ന​ത്. വ​ലി​യ ചേ​ന​ക​ൾ അ​വ​ർ​ക്ക് ആ​വ​ശ്യ​വു​മി​ല്ല. എ​ന്നാ​ൽ, തൊ​ടു​പു​ഴ​യി​ലെ ക​ർ​ഷ​ക മാ​ർ​ക്ക​റ്റാ​യ കാ​ഡ്സി​ൽ ന​ല്ല വി​ല കി​ട്ടും.

ചേ​ന വി​ത്താ​ക്കി ന​ൽ​കി​യാ​ൽ കു​റ​ഞ്ഞ​ത് 80 രൂ​പ ല​ഭി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം 135 രൂ​പ വ​രെ ല​ഭി​ച്ചു. വി​ത്ത് ചേ​ന​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​വ​രു​ന്ന​തി​നാ​ൽ ഈ ​വ​ർ​ഷം ന​ല്ല വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജോ​ണ്‍​സ​ണ്‍.

മി​ക​ച്ച ചേ​ന​വി​ത്തു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​വും കാ​ഡ്സ് ന​ൽ​കു​ന്നു​ണ്ട്. വി​ത്തു ചേ​ന​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ ശ്ര​ദ്ധ കൂ​ടു​ത​ൽ വേ​ണം. ചേ​ന​യു​ടെ വ​ള​ർ​ച്ച പൂ​ർ​ത്തി​യാ​യി ത​ണ്ട് ചേ​ന​യി​ൽ നി​ന്നു ത​നി​യെ വേ​ർ​പ്പെ​ട്ട​ശേ​ഷം ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞാ​ണ് പ​റി​ച്ചെ​ടു​ക്കേ​ണ്ട​ത്.

മ​ണ്ണ് ഉ​ണ​ങ്ങി ഈ​ർ​പ്പ​ര​ഹി​ത​മാ​യി ചേ​ന​ക്കി​ഴ​ങ്ങി​ന്‍റെ ജ​ലാം​ശം പ​കു​തി​യി​ല​തി​കം വ​റ്റി​യി​രി​ക്ക​ണം. ത​ണ്ട് കൊ​ഴി​ഞ്ഞ​ശേ​ഷം ചു​വ​ട്ടി​ൽ ഈ​ർ​പ്പം എ​ത്താ​തി​രി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​ദ്ധി​ക്ക​ണം. അ​ഞ്ച് കി​ലോ വ​രെ​യു​ള്ള ചേ​ന​ക​ൾ വി​ത്താ​ക്കാ​വു​ന്ന​താ​ണ്.

ഇ​ങ്ങ​നെ പ​റി​ച്ചെ​ടു​ക്കു​ന്ന ചേ​ന​ക​ളു​ടെ അ​ട​ർ​ന്നു പോ​കാ​ത്ത വേ​രു​ക​ൾ ചെ​ത്തി മാ​റ്റ​ണം. മു​കു​ളം ക​ത്തി ഉ​പ​യോ​ഗി​ച്ച് തു​ര​ന്നു ക​ള​യ​ണം. പ​ന്നീ​ട് ഒ​ന്ന​ര മാ​സം ത​ണ​ലി​ൽ ക​മി​ഴ്ത്തി വ​യ്ക്ക​ണം. ചേ​ന​യു​ടെ ന​ടു​വി​ലാ​യി നി​ര​വ​ധി മു​കു​ള​ങ്ങ​ൾ വ​ന്നു​തു​ട​ങ്ങു​ന്പോ​ൾ മു​ള​ക​ൾ നി​ല​നി​ർ​ത്തി ഓ​രോ ചേ​ന​യും മൂ​ന്നു മു​ത​ൽ അ​ഞ്ച് ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്ക​ണം.

വ​ലി​പ്പം അ​നു​സ​രി​ച്ച് ക​ഷ​ണ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടാം. മു​ള​യി​ല്ലാ​ത്ത ക​ഷ​ണ​ങ്ങ​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും പി​ന്നീ​ട് മു​ള​യ്ക്കും. മു​റി​ച്ച​ക​ഷ​ണ​ങ്ങ​ൾ ചാ​ണ​ക​ലാ​യി​നി​യി​ൽ മു​ക്കി​യ ശേ​ഷം ത​ണ​ലി​ൽ ഒ​രാ​ഴ്ച സൂ​ക്ഷി​ച്ച ശേ​ഷ​മാ​ണ് വി​ൽ​ക്കു​ന്ന​ത്.

പ്ര​ധാ​ന​മാ​യും കാ​ഡ്സ് വ​ഴി​യാ​ണ് വി​ത്തു​ക​ൾ വി​ൽ​ക്കു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി വാ​ങ്ങ​ന്ന​വ​രു​മു​ണ്ട്. ഗു​ണ​മേ· കു​റ​ഞ്ഞ ചേ​ന​ക​ൾ പ​ച്ച​ക്ക​റി ആ​വ​ശ്യ​ത്തി​നാ​യി മാ​റ്റി​യ ശേ​ഷം ന​ല്ല​തു തെ​ര​ഞ്ഞെ​ടു​ത്താ​ണ് വി​ത്താ​ക്കു​ന്ന​ത്.

ഏ​ഴ് കി​ലോ​യ്ക്ക് മു​ക​ളി​ൽ തൂ​ക്ക​മു​ള്ള ചേ​ന​ക​ൾ വി​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​ണ് ജോ​ണ്‍​സ​ണ്‍. എ​ല്ലാ​പ​ണി​ക​ളും സ്വ​യം ചെ​യ്യു​ന്ന ജോ​ണ്‍​സ​ണി​ന് തു​ണ​യാ​യി ഭാ​ര്യ ജെ​സി​യും ഒ​പ്പ​മു​ണ്ട്.

ഫോ​ണ്‍: 9495737154