മ​ല​ബാ​റി​ന്‍റെ മ​ണ്ണി​ലും അ​ബി​യു രു​ചി
മ​ല​ബാ​റി​ന്‍റെ മ​ണ്ണി​ലും അ​ബി​യു രു​ചി
Friday, December 13, 2024 11:39 AM IST
ബി​ജോ മൈ​ക്കി​ൾ
തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​ത്യാ​വ​ശ്യം അ​റി​യ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​ട​ക്കോ​ട്ട് അ​ത്ര വ്യാ​പ​ക​മാ​കാ​ത്ത ഒ​രു വി​ദേ​ശ പ​ഴ​മാ​ണ് അ​ബി​യു അ​ഥ​വാ ജ​യ​ന്‍റ് അ​ബി​യു.

എ​ന്നാ​ൽ, ഉ​ത്ത​ര കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ ചെ​ന്പേ​രി​യി​ൽ ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ പു​തു​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ അ​ബി​യു​വി​നാ​യി ഒ​രു പ​രീ​ക്ഷ​ണ​ത്തോ​ട്ട​മു​ണ്ട്.

ഇ​വി​ടു​ത്തെ 150 ല​ധി​കം മ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. ഏ​ഴു​വ​ർ​ഷം മു​ന്പാ​ണ് തൈ​ക​ൾ ന​ട്ട​ത്. കാ​യ്ക്കാ​ൻ നാ​ലു വ​ർ​ഷ​മെ​ടു​ത്തു. വ​ലി​പ്പ വ്യ​ത്യാ​സ​മ​നു​സ​രി​ച്ച് മൂ​ന്നു​ത​രം അ​ബി​യു ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

അ​ബി​യു​വി​ന്‍റെ രു​ചി​യെ​ക്കു​റി​ച്ച് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ ആ​വ​ശ്യ​ക്കാ​ർ അ​ധി​ക​മി​ല്ല. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ഴ​ങ്ങ​ളി​ലേ​റെ​യും വി​ത്തി​നു വേ​ണ്ടി ന​ഴ്സ​റി​ക്കാ​രാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്.

മാ​ർ​ക്ക​റ്റി​ൽ 300നും 400​നും ഇ​ട​യി​ൽ വി​ല​യു​ള്ള പ​ഴ​ങ്ങ​ൾ ന​ഴ്സ​റി​ക്കാ​ർ വാ​ങ്ങു​ന്ന​ത് 150-200 രൂ​പ​യ്ക്കാ​ണെ​ന്ന് പു​തു​ക്കാ​ട് എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ ഫാ. ​രാ​ജു ക്രി​സ്തു​ദാ​സ് പ​റ​ഞ്ഞു. അ​ത്യാ​വ​ശ്യം ന​ല്ല ശ്ര​ദ്ധ വേ​ണ്ട ചെ​ടി​യാ​ണ് അ​ബി​യു.


ഫം​ഗ​സ് ബാ​ധ, ഇ​ല മ​ഞ്ഞ​ളി​പ്പ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത​യു​ണ്ടാ​വ​ണം. പ​ക്ഷി​ക​ളു​ടെ ശ​ല്യ​വും ഏ​റെ​യാ​ണ്. കാ​യ്ക​ൾ പാ​ക​മാ​യി തു​ട​ങ്ങു​ന്പോ​ൾ വ​ല​യി​ട്ട് സം​ര​ക്ഷി​ക്കേ​ണ്ടി വ​രും. ചാ​ണ​ക​പ്പൊ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ജൈ​വ വ​ള​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ന​ന​യും അ​ത്യാ​വ​ശ്യം. ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് പൂ​ക്കു​ന്ന​ത്. തൊ​ലി​ക്ക് ക​ട്ടി കു​റ​വാ​യ​തി​നാ​ൽ ചെ​റി​യ ച​ത​വു​ണ്ടാ​യാ​ൽ പോ​ലും പെ​ട്ടെ​ന്നു കേ​ടാ​കും. സൂ​ക്ഷി​പ്പ് കാ​ലം തീ​രെ കു​റ​വാ​ണ്.

നാ​ല​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ സൂ​ക്ഷി​ക്കാ​നാ​വി​ല്ല. ഇ​പ്പോ​ൾ ന​ഴ്സ​റി​ക്കാ​ർ ന​ൽ​കു​ന്ന കി​ലോ​യ്ക്ക് 150 രൂ​പ അ​ത്ര മെ​ച്ച​പ്പെ​ട്ട വി​ല​യ​ല്ലെ​ന്ന് ഫാ. ​രാ​ജു പ​റ​ഞ്ഞു. എ​സ്റ്റേ​റ്റി​ൽ 200 ഓ​ളം റം​ബു​ട്ടാ​നു​മു​ണ്ട്.