ശാ​ന്തി​ഭ​വ​ൻ ശ​രി​ക്കും ഒ​രു കൃ​ഷി​ഭ​വ​ൻ ത​ന്നെ
ശാ​ന്തി​ഭ​വ​ൻ ശ​രി​ക്കും ഒ​രു കൃ​ഷി​ഭ​വ​ൻ ത​ന്നെ
Tuesday, November 19, 2024 3:22 PM IST
ആ​ന്‍റ​ണി ആ​റി​ൽ​ചി​റ
എം​സി റോ​ഡി​ൽ അ​ടൂ​രി​നും കൊ​ട്ടാ​ര​ക്ക​ര​ക്കും ഇ​ട​യി​ലു​ള്ള സ്ഥ​ല​മാ​ണ് ഏ​നാ​ത്ത്. ഇ​വി​ടു​ന്നു മ​ണ്ണ​ടി​യി​ലേ​ക്കു തി​രി​യു​ന്ന റോ​ഡി​ന്‍റെ വ​ശ​ത്ത് ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന ശാ​ന്തി ഭ​വ​ൻ ആ​ശ്ര​മ​ത്തോ​ട് ചേ​ർ​ന്നു​ള്ള പ​ന്ത്ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ലം മു​ഴു​വ​ൻ കൃ​ഷി സ​മൃ​ദ്ധ​മാ​ണ്. അ​വി​ടെ വി​ള​യാ​ത്ത​തൊ​ന്നു​മി​ല്ല.

ആ​ശ്ര​മ​ത്തോ​ട് ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ധി​ര വി​ദ്യാ​ല​യ​വും കി​ന്‍റ​ർ​ഗാ​ർ​ട്ട​നും സെ​ൻ​ട്ര​ൽ സ്കൂ​ളും കോ​ള​ജും സ്ഥാ​പി​ച്ച​ത് സി.​എം.​ഐ സ​ഭാം​ഗ​മാ​യ ഫാ. ​ജോ​സ് ക​ട​വി​ലാ​ണ്. സ്ഥാ​പ​ന​ങ്ങ​ളും ര​ണ്ടു ഗ്രൗ​ണ്ടു​ക​ളും ക​ഴി​ഞ്ഞാ​ൽ ബാ​ക്കി സ്ഥ​ലം മു​ഴു​വ​ൻ പ​ച്ച​ക്ക​റി​ക​ളും പ​ല​ത​രം വാ​ഴ​ക​ളും ഏ​ത്ത​വാ​ഴ​യും കൃ​ഷി ചെ​യ്തി​രി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ 20 ആ​ടു​ക​ളും ഏ​ഴു പ​ശു​ക്ക​ളും ര​ണ്ടു പോ​ത്തു​ക​ളു​മു​ണ്ട്. ആ​ശ്ര​മ​ത്തി​ലെ പാ​ച​കാ​വ​ശ്യ​ത്തി​നു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​മ്മി​ശ്ര കൃ​ഷി​രീ​തി​യാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​ഞ്ചി, മ​ഞ്ഞ​ൾ, ചേ​ന്പ്, ചേ​ന, കാ​ച്ചി​ൽ, ക​പ്പ, ഏ​ത്ത​വാ​ഴ തു​ട​ങ്ങി എ​ല്ലാ​മു​ള്ള കൃ​ഷി​യി​ടം. ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള തീ​റ്റ​പ്പു​ല്ലും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ആ​ശ്ര​മ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നും കു​ട്ട​നാ​ട്ടു​കാ​ര​നു​മാ​യ ഫാ.​ജോ​സ​ഫ് അ​യ​ങ്ക​രി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള ഫാ.​ബെ​ന്നി തോ​ട്ട​നാ​നി​യും ചേ​ർ​ന്നാ​ണ് സ​മ്മി​ശ്ര കൃ​ഷി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.


ആ​ണ്ടു​വ​ട്ടം മു​ഴു​വ​ൻ എ​ല്ലാ​ത്ത​രം പ​ച്ച​ക്ക​റി​ക​ളും വാ​ഴ​ക്കു​ല​ക​ളും ല​ഭ്യ​മാ​ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് കൃ​ഷി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ന്നു​കാ​ലി​ക​ളു​ടെ ചാ​ണ​ക​മാ​ണ് പ്ര​ധാ​ന വ​ളം. ഓ​രോ കൃ​ഷി​ക്കും നി​ശ്ചി​ത സ്ഥ​ലം നീ​ക്കി വ​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ക​പ്പ​യും, വാ​ഴ​യും, നി​ശ്ചി​ത കാ​ലം മാ​ത്ര​മാ​ണ് ഒ​രു സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന​ത്.

കാ​ച്ചി​ലും ചേ​ന്പും ചേ​ന​യും ഒ​രി​ട​ത്ത് ഒ​രി​ക്ക​ൽ കൃ​ഷി ചെ​യ്താ​ൽ അ​വി​ടെ അ​ടു​ത്ത കൃ​ഷി ക​പ്പ​യും ഏ​ത്ത​വാ​ഴ​യു​മാ​യി​രി​ക്കും. അ​തു​വ​ഴി മ​ണ്ണി​ലെ വ​ളം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന ഗു​ണ​വു​മു​ണ്ട്. പു​തു​ത​ല​മു​റ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മി​ശ്ര കൃ​ഷി​ത്തോ​ട്ടം വി​ദ്യാ​ഭ്യാ​സത്തോ​ടൊ​പ്പം അ​റി​വി​ന്‍റെ പാ​ഠ​ശാ​ല കൂ​ടി​യാ​യി മാ​റു​ന്നു​ണ്ട്.

ബ​ധി​ര വി​ദ്യാ​ല യ​ത്തി​ലെ കു​ട്ടി​ക​ളും മ​റ്റു കു​ട്ടി​ക​ളും കൃ​ഷി കാ​ര്യ​ങ്ങ​ള​ൾ താ​ത്പ​ര്യ​പൂ​ർ​വ മാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്. ചി​ല​പ്പോ​ഴെ ങ്കി​ലും അ​വ​ർ സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യും.