കാ​പ്പി​ക്ക് തി​ള​ക്കം: പ്ര​തീ​ക്ഷ​യു​ടെ പ​ച്ച​പ്പി​ൽ ക​ർ​ഷ​ക​ർ
കാ​പ്പി​ക്ക് തി​ള​ക്കം: പ്ര​തീ​ക്ഷ​യു​ടെ പ​ച്ച​പ്പി​ൽ ക​ർ​ഷ​ക​ർ
Saturday, December 7, 2024 12:25 PM IST
നാ​ണ്യ​വി​ള​ക​ൾ വി​ല​ത്ത​ക​ർ​ച്ച നേ​രി​ടു​ന്പോ​ഴും പാ​നീ​യ വി​ള​യാ​യ കാ​പ്പി​ക്ക് വി​ല ഉ​യ​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. ഏ​റെ​ക്കാ​ല​മാ​യി കാ​പ്പി വി​ല​യി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഏ​താ​നും നാ​ളു​ക​ളാ​യി കാ​പ്പി​ക്കു​രു​വി​ന് മെ​ച്ച​പ്പെ​ട്ട വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കുന്നു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​പ്പി​ക്കു​രു വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച സ​മ​യ​ത്താ​ണ് വി​ല​യി​ലു​ള്ള കു​തി​പ്പ്. മു​ൻ സീ​സ​ണു​ക​ളെ അ​പേ​ക്ഷി​ച്ച് കാ​പ്പി​ക്ക് ഇ​ക്കു​റി വി​ല ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ പ​ക​രു​ന്നു​ണ്ട്.

ഹൈ​റേ​ഞ്ചി​ൽ കു​ടി​യേ​റി​യ കാ​ലം മു​ത​ൽ കു​രു​മു​ള​കി​നൊ​പ്പം കാ​പ്പി​യും ക​ർ​ഷ​ക​ർ പ്രാ​ധാ​ന്യ​ത്തോ​ടെ കൃ​ഷി ചെ​യ്തി​രു​ന്നു. മ​റ്റു വി​ള​ക​ളെ അ​പേ​ക്ഷി​ച്ച് പ​രി​ച​ര​ണ​വും വ​ള​പ്ര​യോ​ഗ​വും കു​റ​ച്ചു മ​തി​യെ​ന്ന മേ​ൻ​മ​യും കാ​പ്പി​കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ തി​രി​യാ​നി​ട​യാ​ക്കി.

എ​ന്നാ​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത വി​ലത്ത​ക​ർ​ച്ച, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, രോ​ഗ, കീ​ട​ബാ​ധ​ക​ൾ എ​ന്നി​വ മൂ​ല​മു​ള്ള കൃ​ഷി​നാ​ശം ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​തോ​ടെ പ​ല​രും കാ​പ്പി കൃ​ഷി​യി​ൽനി​ന്നു പി​ൻ​തി​രി​ഞ്ഞു. കാ​പ്പി വെ​ട്ടി​ക്ക​ള​ഞ്ഞ് മ​റ്റു കൃ​ഷി​ക​ളി​ലേ​ക്ക് ക​ർ​ഷ​ക​ർ ക​ട​ന്നു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ജി​ല്ല​യി​ലെ കാ​പ്പി ഉ​ത്പാ​ദ​നം പ​കു​തി​യോ​ള​മാ​യി കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്ക്. വി​ല​ത്ത​ക​ർ​ച്ച മൂ​ലം ഒ​രു കാ​ല​ത്ത് ക​ർ​ഷ​ക​ർ കാ​പ്പി വി​ള​വെ​ടു​പ്പു പോ​ലും ന​ട​ത്താ​ത്ത സ്ഥി​തി വി​ശേ​ഷ​വു​മു​ണ്ടാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കാ​പ്പി​ക്കു​രു ത​ന്നെ കൂ​ലി​യാ​യി ന​ൽ​കി​യാ​ണ് പ​ല​രും വി​ള​വെ​ടു​പ്പു ന​ട​ത്തി​യ​ത്.

വ​ൻകി​ട തോ​ട്ട​ങ്ങ​ളി​ൽ പോ​ലും കാ​പ്പി വി​ള​വെ​ടു​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി. തോ​ട്ട​ങ്ങ​ളി​ൽ പ​ഴു​ത്തു പൊ​ഴി​ഞ്ഞു വീ​ഴു​ന്ന കാ​പ്പി​ക്കു​രു നാ​ട്ടു​കാ​ർ പെ​റു​ക്കി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു പ​തി​വ്.


ഈ ​വ​ർ​ഷാ​രം​ഭ​ത്തോ​ടെ ത​ന്നെ കാ​പ്പി​ക്കു​രുവി​ല കി​ലോ​യ്ക്ക് 120ലെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ തൊ​ണ്ടോ​ടെ 235 മു​ത​ൽ 270 വ​രെ വി​ല ല​ഭി​ക്കു​ന്നു​ണ്ട്. കാ​പ്പി​പ്പ​രി​പ്പി​ന് 385 മു​ത​ൽ 400 രൂ​പ വ​രെ​യാ​ണ് വി​പ​ണി​യി​ൽ വി​ല. വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച ഘ​ട്ട​മാ​യ​തി​നാ​ൽ വി​പ​ണി​യി​ലേ​യ്ക്ക് കാ​പ്പി​ക്കു​രു എ​ത്തി​ത്തു​ട​ങ്ങു​ന്ന​തേ ഉ​ള്ളെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​നു പു​റ​മേ ബ്ര​സീ​ൽ, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്നാം, തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ത്പാ​ദ​നക്കു​റ​വും ആ​ഭ്യ​ന്ത​ര വി​ദേ​ശ വി​പ​ണി​ക​ളി​ൽ ആ​വ​ശ്യ​ക്കാ​രേ​റി​യ​തു​മാ​ണ് കാ​പ്പി വി​ല റി​ക്കാ​ർ​ഡിലെ​ത്താൻ കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ലേ​ല​കേ​ന്ദ്ര​ങ്ങ​ളാ​ണ് കാ​പ്പിവി​ല നി​ശ്ച​യി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​പ്പി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ് ക​ർണാ​ട​ക​യും കേ​ര​ള​വും.

രാ​ജ്യ​ത്തെ മൊ​ത്തം ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 12 ശ​ത​മാ​ന​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സം​ഭാ​വ​ന. വ​യ​നാ​ട് ക​ഴി​ഞ്ഞാ​ൽ കാ​പ്പി ഏ​റ്റ​വും അ​ധി​കം കൃ​ഷി​ ചെ​യ്യു​ന്ന​ത് ഇ​ടു​ക്കി​യി​ലാ​ണ്. കാ​പ്പി ക​ർ​ഷ​ക​ർ​ക്കാ​യി കോ​ഫീ ബോ​ർ​ഡ് വി​വി​ധ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ഇ​തി​നി​ടെ കാ​പ്പി വി​ല വ​ർ​ധി​ച്ച​തു മൂ​ലം കാ​പ്പി​പ്പൊ​ടി​ക്കും വി​ല​യേ​റി​. കി​ലോ​യ്ക്ക് 250 രൂ​പ​യാ​യി​രു​ന്ന കാ​പ്പി​പൊ​ടി​യു​ടെ വി​ല നി​ല​വി​ൽ 700 രൂ​പ​യി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണിവൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.