അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ മ​ല​യോ​ര​ത്ത് മീ​ൻ തി​ള​ക്കം
അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ മ​ല​യോ​ര​ത്ത് മീ​ൻ തി​ള​ക്കം
Thursday, December 5, 2024 12:46 PM IST
ജിബിൻ കുര്യൻ
അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ സ​ന്പാ​ദി​ക്കു​ക​യാ​ണ് കോ​ട്ട​യം ജി​ല്ല​യി​ൽ കു​ന്നോ​ന്നി​ക്കു സ​മീ​പം ക​ട​ലാ​ടി​മ​റ്റം പ​ട​ന്ന​മാ​ക്ക​ൽ മി​ഥു​ൻ, സ​ച്ചി​ൻ, ജോ​ർ​ഡി സ​ഹോ​ദ​ര​ങ്ങ​ൾ. മൂ​വ​ർ​ക്കും പ​ര​ന്പ​രാ​ഗ​ത​മാ​യി കൈ​മാ​റി​ക്കി​ട്ടി​യ​താ​ണ് മ​ത്സ്യ​കൃ​ഷി​യി​ലെ അ​റി​വു​ക​ൾ.

വ​ല്യ​പ്പ​ൻ ജേ​ക്ക​ബി​നും പി​താ​വും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ​ട​ന്ന​മാ​ക്ക​ൽ ടോ​മി കെ. ​ജേ​ക്ക​ബി​നും മ​ത്സ്യ​കൃ​ഷി​യു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ, തീ​രെ ചെ​റു​പ്പം മു​ത​ൽ അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളെ​യും വ​ള​ർ​ത്തു​മീ​നു​ക​ളെ​യും ക​ണ്ടാ​ണ് മി​ഥു​നും സ​ച്ചി​നും ജോ​ർ​ഡി​യും വ​ള​ർ​ന്ന​ത്.

മീ​ൻ​കു​ള​ങ്ങ​ളി​ൽ പൊ​ങ്ങി ചാ​ടു​ന്ന തി​ലാ​പ്പി​യ​യ്ക്കും ഗൗ​രാ​മി​ക്കും ന​ട്ട​റി​നും തീ​റ്റ​ക​ൾ ന​ൽ​കി​യും അ​ക്വേ​റി​യ​ത്തി​ൽ നീ​ന്തി​തു​ടി​ക്കു​ന്ന ഗ​പ്പി​യേ​യും ഗോ​ൾ​ഡ് ഫി​ഷി​നേ​യും പ​രി​പാ​ലി​ച്ചു​മാ​യി​രു​ന്നു മൂ​വ​രു​ടെ​യും കു​ട്ടി​ക്കാ​ലം. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു ത​ന്നെ കൂ​ട്ടു​കാ​ർ​ക്കും പ​രി​ച​യ​ക്കാ​ർ​ക്കും മീ​ൻ കു​ഞ്ഞു​ങ്ങ​ളെ ചെ​റി​യ തു​ക​യ്ക്ക് വി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബി​രു​ദ പ​ഠ​ന​ത്തി​നു​ശേ​ഷം മി​ഥു​നും സ​ച്ചി​നും മീ​ൻ വ​ള​ർ​ത്ത​ലി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. ഉ​യ​ർ​ന്ന ജോ​ലി​യി​ൽ നി​ന്നു കി​ട്ടു​മാ​യി​രു​ന്ന ശ​ന്പ​ള​ത്തി​ന്‍റെ ഇ​ര​ട്ടി വ​രു​മാ​നം ഇ​വ​ർ​ക്ക് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും ഇ​ള​യ സ​ഹോ​ദ​ര​നാ​യ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജോ​ർ​ഡി​യും പ​ഠ​ന​ത്തി​നൊ​പ്പം ചേ​ട്ട​ൻ​മാ​രു​ടെ കൂ​ടെ മ​ത്സ്യ​കൃ​ഷി​യി​ൽ സ​ജീ​വ​മാ​ണ്.

പ​ഴ​യ വീ​ടി​നോ​ടു ചേ​ർ​ന്ന് നാ​നൂ​റോ​ളം അ​ക്വേ​റി​യ​ങ്ങ​ളി​ലാ​ണ് അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളെ വി​ൽ​പ​ന​യ​ക്കാ​യി വ​ള​ർ​ത്തു​ന്ന​ത്. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഒ​ന്ന​ര​യേ​ക്ക​റി​ൽ നൂ​റി​ലേ​റെ കു​ള​ങ്ങ​ളു​മു​ണ്ട്. ഇ​വി​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും അ​ല​ങ്കാ​ര, വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​നം ന​ട​ക്കു​ന്ന​ത്.

1000 മു​ത​ൽ മൂ​ന്ന​ര ല​ക്ഷം ലി​റ്റ​ർ വെ​ള്ളം കൊ​ള്ളു​ന്ന പ​ടു​ത​യും വീ​പ്പ​യു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചു​ള്ള നാ​ട​ൻ കു​ള​ങ്ങ​ളാ​ണ് എ​ല്ലാം. നേ​രി​ട്ടും ഓ​ണ്‍ ലൈ​നി​ലു​മാ​ണ് വി​ല്പ​ന. സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി​യെ​ക്കു​റി​ച്ച് ക​ണ്ടും കേ​ട്ടു​മ​റി​ഞ്ഞ് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി നി​ര​വ​ധി​പ്പേ​രാ​ണ് നേ​രി​ട്ടും അ​ല്ലാ​തെ​യു​മാ​യി മ​ത്സ്യ​ങ്ങ​ളെ വാ​ങ്ങാ​ൻ എ​ത്തു​ന്ന​ത്.



ഇ​തു​വ​ഴി ല​ക്ഷ​ങ്ങ​ളാ​ണ് ഇ​വ​ർ സ​ന്പാ​ദി​ക്കു​ന്ന​ത്. അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​മാ​ണ് പ​ട​ന്ന​മാ​ക്ക​ൽ ഫി​ഷ് ഫാ​മി​ന്‍റെ പ്ര​ത്യേ​ക​ത. പ്ര​ജ​ന​ന ടാ​ങ്കി​ലെ ഹാ​പ്പ​ക​ളി​ലാ​ണ് മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ൾ വി​രി​ഞ്ഞി​റ​ങ്ങു​ന്ന​ത്. പി​ന്നീ​ട് ഇ​വ​യെ 10 അ​ടി വീ​തി​യും 12 അ​ടി നീ​ള​വും ര​ണ്ട​ടി ആ​ഴ​വു​മു​ള്ള ചെ​റു​ടാ​ങ്കു​ക​ളി​ലേ​ക്കു മാ​റ്റും.

ലാ​റ്റ​ക്സ് സം​ഭ​രി​ക്കു​ന്ന വീ​പ്പ ച​തു​രാ​കൃ​തി​യി​ൽ നി​ര​ത്തി മീ​തേ ക​നം കു​റ​ഞ്ഞ പ​ടു​ത വി​രി​ച്ചാ​ണ് ടാ​ങ്കു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി 2000 രൂ​പ മാ​ത്രം ചെ​ല​വു വ​രു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള എ​ഴു​പ​തോ​ളം ചെ​റു ടാ​ങ്കു​ക​ൾ ഇ​വി​ടെ​യു​ണ്ട്. ഓ​രോ ടാ​ങ്കി​ൽ നി​ന്നും ര​ണ്ടു മാ​സം കൂ​ടു​ന്പോ​ൾ കു​റ​ഞ്ഞ​ത് 15000 രൂ​പ​യു​ടെ മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ വി​ൽ​ക്കു​ന്നു​ണ്ട്.

എ​യ്ഞ്ച​ൽ, ഗ​പ്പി, പ്ലാ​റ്റി, സോ​ർ​ഡ് ടെ​യി​ൽ, കോ​യി കാ​ർ​പ്, ഫൈ​റ്റ​ർ, പോ​ളാ​ർ പാ​ര​റ്റ്, സീ​ബ്ര എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ്ര​ജ​ന​നം ന​ട​ത്തി വി​ൽ​ക്കു​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ. മ​റ്റു പ​ല ഇ​ങ്ങ​ളെ​യും പു​റ​ത്തു നി​ന്നു വാ​ങ്ങി ചി​ല്ല​റ വി​ൽ​പ​ന​യും ന​ട​ത്തു​ന്നു​ണ്ട്.


ഗ​പ്പി​ക്കും പ്ലാ​റ്റി​ക്കു​മാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ. തി​ലാ​പ്പി​യ, ന​ട്ട​ർ, വാ​ള, അ​നാ​ബ​സ്, ഗൗ​ര തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ൾ. ഇ​വ​യു​ടെ പ്ര​ജ​ന​ന​വും വി​ൽ​പ​ന​യു​മു​ണ്ട്. വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ലൂ​ടെ​യും ന​ല്ല വ​രു​മാ​നം കി​ട്ടു​ന്നു​ണ്ട്.

പ​ല വ​ലു​പ്പ​ത്തി​ൽ ദീ​ർ​ഘ​ച​തു​രാ​കൃ​തി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന കു​ള​ങ്ങ​ൾ​ക്കു ചു​റ്റും കോം​ഗോ​സി​ഗ്ന​ൽ ഇ​നം പു​ല്ലാ​ണ് വ​ച്ചു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​ളം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഷീ​റ്റ് കൂ​ടു​ത​ൽ ഈ​ട് നി​ൽ​ക്കു​ന്ന​തി​നും മീ​നു​ക​ളു​ടെ പ്ര​ജ​ന​ന​ത്തി​നും പു​ല്ല് സ​ഹാ​യി​ക്കു​ന്നു.

പു​ല്ലു​ക​ൾ​ക്കി​ട​യി​ലാ​ണ് മീ​നു​ക​ൾ കൂ​ടു കൂ​ട്ടു​ന്ന​തും മു​ട്ട​യി​ടു​ന്ന​തും. തൊ​ടി​യി​ൽ നി​ന്നു​ള്ള ഇ​ല​വ​ർ​ഗ​ങ്ങ​ളാ​ണ് പ്രാ​ധാ​ന ഭ​ക്ഷ​ണം, മു​ട്ട​യി​ടു​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ട്ട അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ ആ​റു മാ​സം മു​ത​ൽ ഒ​ന്ന​ര വ​യ​സു വ​രെ പ്രാ​യ​മാ​കു​ന്പോ​ൾ മു​ട്ട​യി​ടാ​ൻ തു​ട​ങ്ങും.

പ്ര​സ​വി​ക്കു​ന്ന ഇ​ന​ങ്ങ​ളാ​ക​ട്ടെ 60 ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്പോ​ൾ കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചു തു​ട​ങ്ങും. അ​ല​ങ്കാ​ര മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​റു മാ​സം വ​രെ ആ​ർ​ട്ടീ​മി​യ, മോ​യി​ന, ഡാ​കീ​നി​യ തു​ട​ങ്ങി​യ വി​ല കൂ​ടി​യ ജീ​വ​നു​ള്ള തീ​റ്റ​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

തു​ട​ർ​ന്നാ​ണ് പെ​ല്ല​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ ന​ൽ​കു​ന്ന​ത്. മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് മീ​നു​ക​ളു​ടെ പ്ര​ജ​ന​നം. മേ​യ്- ജൂ​ലൈ, ഒ​ക്ടോ​ബ​ർ- ഡി​സം​ബ​ർ കാ​ല​യ​ള​വി​ലാ​ണ് പ്ര​ധാ​ന​മാ​യും പ്ര​ജ​ന​നം ന​ട​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കും. അ​തേ​സ​മ​യം, ഡി​സം​ബ​ർ കാ​ല​യ​ള​വി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന കാ​ണാ​റു​മു​ണ്ട്.

അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ​ക്ക് 20 രൂ​പ മു​ത​ൽ 3000 രൂ​പ വ​രെ വി​ല​യു​ണ്ട്. ഇ​ന​ങ്ങ​ൾ​ക്കും വ​ലി​പ്പ​മ​നു​സ​രി​ച്ചും മ​ത്സ്യ​ങ്ങ​ൾ​ക്ക് വി​ല വ്യ​ത്യാ​സ​മു​ണ്ട്. ഇ​ല​ക​ളും പ​ച്ച​ക്ക​റി​ക​ളും ആ​ഹാ​ര​മാ​ക്കു​ന്ന വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ൾ​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ചേ​ന്പി​ല​യാ​ണ്.



മ​ൾ​ബ​റി​യി​ല, അ​സോ​ള, ഡ​ക്ക്വീ​ഡ്, വാ​ട്ട​ർ കാ​ബേ​ജ്, പ​ച്ച​ക്ക​റി അ​വ​ശി​ഷ്ട​ങ്ങ​ളും ക​ഴി​ക്കും. ഇ​തു​കൂ​ടാ​തെ സ്വ​ന്ത​മാ​യി ത​യാ​റാ​ക്കു​ന്ന മീ​ൻ തീ​റ്റ​യും ന​ൽ​കും. മീ​ൻ​വ​ള​ർ​ത്ത​ലി​നൊ​പ്പം പ​ന്നി​വ​ള​ർ​ത്ത​ലും ഇ​വ​ർ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്നു. പ​ന്നി​ക​ളു​ടെ ബ്രീ​ഡിം​ഗി​നാ​ണ് പ്ര​ധാ​ന പ​രി​ഗ​ണ​ന.

300 കു​ഞ്ഞു​ങ്ങ​ളെ വ​രെ ഒ​രു വ​ർ​ഷം വി​ൽ​ക്കു​ന്നു. കോ​ഴി, താ​റാ​വ് വ​ള​ർ​ത്ത​ലും ക​മു​ക്, കു​രു​മു​ള​ക് കൃ​ഷി​യു​മു​ണ്ട്. കോ​ഴി, താ​റാ​വു മു​ട്ട​ക​ൾ ഇ​ൻ​കു​ബേ​റ്റ​റി​ൽ വി​രി​യി​ച്ചെ​ടു​ത്താ​ണ് കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

അ​ല​ങ്കാ​ര മ​ത്സ്യ ഉ​ത്പാ​ദ​നം വ​ള​രെ കു​റ​ഞ്ഞ​ചെ​ല​വി​ൽ ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും വി​പ​ണി ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ശ​രി​യാ​യ സ​മ​യ​ത്ത് വി​ൽ​പ​ന ന​ട​ത്താ​നാ​യു​ള്ള സം​വി​ധാ​നം ഉ​ണ്ടെ​ങ്കി​ൽ അ​ല​ങ്കാ​ര​മ​ത്സ്യ വ​ള​ർ​ത്ത​ലും വി​പ​ണ​നും ലാ​ഭ​ക​ര​മാ​ണെ​ന്നാ​ണ് ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ പ​റ​യു​ന്ന​ത്.

മ​ത്സ്യ​കൃ​ഷി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വി​ജ​യം ക​ണ്ട് പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലും സ​മീ​പ​ത്തു​മാ​യി ഒ​ട്ടേ​റെ ക​ർ​ഷ​ക​രാ​ണ് മ​ത്സ്യം വ​ള​ർ​ത്തി വ​രു​മാ​നം നേ​ടു​ന്ന​ത്.

ഫോ​ണ്‍:96055 30424 (സ​ച്ചി​ൻ)