ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലെ കു​ഞ്ഞി​രാ​മ​ൻ പെ​രു​മ
ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലെ കു​ഞ്ഞി​രാ​മ​ൻ പെ​രു​മ
Wednesday, November 27, 2024 10:25 AM IST
അ​ബ്ദു​ള്ള പേ​രാമ്പ്ര
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പേ​രാ​ന്പ്ര​യ്ക്ക​ടു​ത്തു ക​ല്ലോ​ട് ദേ​ശ​ത്തെ കീ​ഴ​ല​ത്ത് കു​ഞ്ഞി​രാ​മ​ന്‍റെ കു​ടും​ബ​ത്തി​ന് വ​ലി​യ കാ​ർ​ഷി​ക പാ​ര​ന്പ​ര്യ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും എ​ല്ലാ​ക്കാ​ല​ത്തും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ ​കു​ടും​ബം ക​ഴി​ഞ്ഞു പോ​ന്നി​രു​ന്ന​ത്.

അ​ങ്ങ​നെ​യാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി​യു​ടെ അ​ട​രു​ക​ളി​ലേ​ക്ക് കു​ഞ്ഞി​രാ​മ​ൻ എ​ത്തി​പ്പെ​ടു​ന്ന​ത്. ഇ​ന്ന് കു​ഞ്ഞി​രാ​മ​ന​റി​യാ​ത്ത കൃ​ഷി​ക​ളി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഈ ​രം​ഗ​ത്ത് പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും അ​ദ്ദേ​ഹം ന​ട​ത്തി വ​രി​ക​യും ചെ​യ്യു​ന്നു.

അ​തി​നാ​ൽ ആ ​കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ പ​രി​സ​രം എ​പ്പോ​ഴും ആ​ളു​ക​ളെ​ക്കൊ​ണ്ടു നി​റ​യും. കൃ​ഷി പ​ഠി​ക്കു​ന്ന​വ​രും, പ​ഠി​ച്ച​വ​രും പു​ത്ത​ൻ അ​റി​വു​ക​ൾ തേ​ടി എ​ത്തു​ന്ന​വ​രാ​ണ് അ​വ​ർ. തെ​ങ്ങി​ൻ തൈ​ക​ളി​ൽ നി​ന്നാ​ണു കീ​ഴ​ല​ത്ത് ന​ഴ്സ​റി​യു​ടെ ബീ​ജാ​വാ​പം.

പി​ന്നീ​ട് ക​മു​ക്, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കി​ഴ​ങ്ങ് വ​ർ​ഗ വി​ള​ക​ൾ, കു​റ്റി​ക്കു​രു​മു​ള​ക്, ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നു​വേ​ണ്ട ഇ​ൻ​ഡോ​ർ ചെ​ടി​ക​ളും അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും വ​രെ ഈ ​ന​ഴ്സ​റി​യി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കു​റ്റ്യാ​ടി തെ​ങ്ങി​ൻ തൈ​ക​ളു​ടെ പെ​രു​മ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ൽ കു​ഞ്ഞി​രാ​മ​ന് വ​ലി​യ പ​ങ്കു​ണ്ട്. ഇ​ഞ്ചി​യി​ന​ങ്ങ​ളി​ൽ ത​ന്നെ അ​ത്യ​പൂ​ർ​വ​മാ​യ ചു​വ​ന്ന ഇ​ഞ്ചി, വ​ര​ദ ഇ​ഞ്ചി, നാ​ട​ൻ ഇ​ഞ്ചി എ​ന്നി​വ​യും കൃ​ഷി​ത്തോ​ട്ട​ത്തി​ൽ സു​ല​ഭ​മാ​ണ്.

ക​മു​ക് ഇ​ന​ത്തി​ലെ മൊ​ഹി​ത് ന​ഗ​ർ, മം​ഗ​ള, സു​മം​ഗ​ള, കാ​സ​ർ​ക്കോ​ട​ൻ എ​ന്നി​വ​യു​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കി​ഴ​ങ്ങു വ​ർ​ഗ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പു​തി​യ മ​ര​ച്ചീ​നി​യി​ന​ങ്ങ​ൾ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി പ​രീ​ക്ഷി​ക്കു​ന്ന​ത് കു​ഞ്ഞി​രാ​മ​നാ​ണെ​ന്നു പ​റ​യാം.

രോ​ഗ കീ​ട​ബാ​ധ​ക​ൾ കു​റ​ച്ച്, ഗു​ണ​മേ·​യു​ള്ള വി​ത്തി​ലൂ​ടെ അ​ത്യു​ത്പാ​ദ​ന​മെ​ന്ന​താ​ണു കു​ഞ്ഞി​രാ​മ​ന്‍റെ കൃ​ഷി​മ​തം. അ​തി​നാ​യി ഗ്രോ ​ബാ​ഗു​ക​ളെ​യാ​ണ് അ​ദ്ദേ​ഹം ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ച​കി​രി​ച്ചോ​റി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​ൻ ക​ഴി​യും.

കു​റ്റി​ക്കു​രു​മു​ള​കു​ക​ൾ​ക്കും പ​ല​ത​രം ചെ​ടി​ക​ൾ​ക്കും ഗ്രോ ​ബാ​ഗു​ക​ളെ​യാ​ണ് ഇ​ദ്ദേ​ഹം ആ​ശ്ര​യി​ക്കു​ന്ന​ത്. മ​ഞ്ഞ​ളും ഇ​ഞ്ചി​യും വ​രെ ഇ​ങ്ങ​നെ ന​ടാ​ൻ ക​ഴി​യും. ഇ​ല മു​ര​ടി​പ്പ് പോ​ലു​ള്ള രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ത് ഉ​ത്ത​മ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വം. മാ​ത്ര​വു​മ​ല്ല, പ​രി​ച​രി​ക്കാ​നും എ​ളു​പ്പ​മാ​ണ്.



ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലേ​ക്ക്

ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തു​പോ​ലെ, ആ​ഘോ​ഷ​വേ​ള​ക​ളി​ൽ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പൂ​ക്ക​ളു​ടെ കു​ത്തൊ​ഴു​ക്ക് ഒ​രു പ​രി​ധി​യെ​ങ്കി​ലും പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​യു​മോ എ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് കു​ഞ്ഞി​രാ​മ​ൻ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്.

ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ഴ്സ​റി​യി​ൽ വ്യ​ത്യ​സ്ത​ത​രം ചെ​ണ്ടു​മ​ല്ലി​ക​ൾ വി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​തു കാ​ണാം. പെ​രു​വ​ണ്ണാ​മു​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നു കി​ട്ടി​യ വി​ത്തു​ക​ളി​ൽ നി​ന്നാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ച​ത്.

ചു​വ​പ്പ്, ഓ​റ​ഞ്ച്, മ​ഞ്ഞ നി​റ​ങ്ങ​ളി​ൽ വി​രി​ഞ്ഞ ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ൾ ഓ​ണം വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. ഒ​രു കി​ലോ പൂ​വി​ന് കേ​ര​ള​ത്തി​ൽ 300 രൂ​പ​യി​ലേ​റെ വി​ല​യു​ണ്ട്. ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​ദാ​യ​ക​ര​മാ​ണെ​ന്നാ​ണ് കു​ഞ്ഞി​രാ​മ​ന്‍റെ അ​ഭി​പ്രാ​യം.

അ​ധി​ക പ​രി​ച​ര​ണം ഇ​ല്ലാ​തെ​ത​ന്നെ ഇ​വ വ​ള​ർ​ത്തി​യെ​ടു​ക്കാ​മെ​ന്ന​താ​ണ് കാ​ര​ണം. തൈ ​വ​ച്ച് 58 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ വി​ള​വെ​ടു​ക്കാം. സെ​പ്റ്റം​ബ​ർ-​ഓ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കും, ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ചെ​ണ്ടു​മ​ല്ലി​ക​ൾ വി​ൽ​പ​ന ന​ട​ത്താ​ൻ ക​ഴി​യു​ക​യും ചെ​യ്യും. ന​ല്ല വി​ല​യും കി​ട്ടും.

ചെ​ണ്ടു​മ​ല്ലി​ക​ൾ​ക്ക് ജൈ​വ​വ​ളം മാ​ത്ര​മാ​ണ് കു​ഞ്ഞി​രാ​മ​ൻ പ്ര​യോ​ഗി​ക്കു​ന്ന​ത്. ചാ​ണ​ക​പ്പൊ​ടി, ച​ക​രി​ച്ചോ​റ്, കു​മ്മാ​യം എ​ന്നി​വ​യാ​ണ് അ​ടി​വ​ളം. മ​ര​ച്ചീ​നി കൃ​ഷി പോ​ലെ ഏ​രി​യ വെ​ട്ടി അ​തി​നു മീ​തെ പ്ലാ​സ്റ്റി​ക് ക​വ​ർ വി​രി​ച്ച് പി.​വി.​സി. പൈ​പ്പ് കു​ത്തി നി​ർ​ത്തു​ന്നു.

പൈ​പ്പി​ൽ ജൈ​വ​വ​ളം നി​റ​ച്ചാ​ണ് വി​ത്തു​ക​ൾ പാ​കു​ന്ന​ത്. ഇ​ങ്ങ​നെ വി​ത്ത് പാ​കി​യാ​ൽ മ​റ്റ് ക​ള​ക​ൾ ചെ​ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കും. മാ​ത്ര​വു​മ​ല്ല ഈ ​രീ​തി അ​വ​ലം​ബി​ക്കു​ന്ന​തു മൂ​ലം ചെ​ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ വ​ള​രു​ക​യും പൂ​ക്ക​ൾ​ക്ക് ന​ല്ല വ​ലി​പ്പ​മു​ണ്ടാ​കു​ക​യും ചെ​യ്യും.

2015 മു​ത​ൽ കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​യ കു​ഞ്ഞി​രാ​മ​നെ​ത്തേ​ടി ഇ​തി​നോ​ട​കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളു​മെ​ത്തി. ക​ർ​ഷ​ക സേ​വാ പു​ര​സ്കാ​രം, കി​സാ​ൻ മി​ത്ര, കി​സാ​ൻ ര​ത്ന പു​ര​സ്കാ​രം, വേ​ൾ​ഡ് ഫു​ഡ് ഡേ ​പു​ര​സ്കാ​രം എ​ന്നി​വ ഇ​വ​യി​ൽ ചി​ല​ത് മാ​ത്രം. 2014 ലെ ​കേ​ര​ള ക​ർ​ഷ​ക സ​മി​തി​യു​ടെ കേ​ര​മി​ത്ര പു​ര​സ്കാ​ര​വും ഇ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു.

ഫോ​ണ്‍: 9645055963