HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാ...
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവ...
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജ...
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
ടെറസ് കൃഷിയിൽ വിജയഗാഥയുമായി...
മൈലാടുംപാറയ്ക്കു പോകാം; പാർക്കാ...
പനംകുട്ടിയില്‍ കുടപ്പന വസന്തം
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ...
Previous
Next
Karshakan
ആദായം ഉറപ്പാക്കി മൂക്കൻതോട്ടം മുളങ്കാട്, ഈ കൃഷി ജോയിഫുൾ
Thursday, November 14, 2024 10:43 AM IST
ജിമ്മി ഫിലിപ്പ്
ഇടതൂർന്നു വളർന്നു നിൽക്കുന്ന മുളങ്കാടുകളുടെ സൗന്ദര്യം തെട്ടറിയണമെങ്കിൽ കോട്ടയം ജില്ലയിൽ പാലാ കിഴപറയാർ (പാറപ്പള്ളി) മൂക്കൻതോട്ടം ജോയി ജോസഫിന്റെ കൃഷിയിടത്തിലെത്തണം. മീനച്ചിലാറിനെ തൊട്ടുരുമ്മി കിടക്കുന്ന ഏഴേക്കറോളം പുരയിടത്തിൽ ഏതാണ്ട് പകുതിയോളം ഭാഗത്ത് വ്യത്യസ്തയിനം മുളകൾ ആദായം ലക്ഷ്യമിട്ടു നട്ടു പിടിപ്പിച്ചിരിക്കുകയാണ്.
ആറ്റുതീരത്ത് നിരനിരയായി മഞ്ഞമുളകൾ വേറെയും. പുഴയെ തഴുകി തലോടി കയറിവരുന്ന ഇളം ങ്കാറ്റിൽ ഇളകിയാടുന്ന മുളകളുടെ സൗന്ദര്യം ഒന്നു വേറെ തന്നെ. മുളയുടെ മൂളക്കങ്ങൾ കേട്ട് അവയ്ക്കിടയിലൂടെ നടന്നാൽ ശരീരത്തിനും മനസിനും അധിക ഉേ·ഷം ഉറപ്പ്. അരയാലുകളെപ്പോലെ മുളകളും വലിയതോതിൽ ഓക്സിജൻ അന്തരീക്ഷത്തിലേക്കു വിടുന്ന സസ്യങ്ങളാണ്.
മുളങ്കാടുകളിൽ മുളകൊണ്ട് തന്നെ നിർമിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ പലതുണ്ട്. അവിടെ പ്രകൃതിയുടെ സംരക്ഷണത്തണലിൽ ഇതിനോടകം നിരവധി സെമിനാറുകളും ക്ലാസുകളുമൊക്കെ നടന്നു കഴിഞ്ഞു.
മുളങ്കാടിനോട് ചേർന്നു രണ്ടേക്കറോളം വിസ്തൃതിയിൽ ആരേയും അതിശയിപ്പിക്കുന്ന ഓക്സിജൻ പാർക്ക്.
ജോയി ജോസഫിന്റെ ദീർഘവീക്ഷണ വൈഭവത്തിൽ വിരിഞ്ഞ പ്രകൃതി സൗഹൃദ ഉല്ലാസ കേന്ദ്രം. അതിൽ നിറയെ തേക്ക് മരങ്ങൾ. ഏതാണ്ട് മധ്യഭാഗത്തായി ഓപ്പണ്‍ സ്റ്റേജും മറ്റു സംവിധാനങ്ങളും. വൈകുന്നേരങ്ങളിൽ പ്രകൃതിയോടു ചേർന്നുള്ള കൂടിച്ചേരലുകൾക്കും ആഘോഷങ്ങൾക്കും സമ്മേളനങ്ങൾക്കും പറ്റിയ ഇടം.
തേക്ക് മരങ്ങളിൽ ചാരി നിന്ന്, മുളങ്കാട്ടിലും പുഴയോരത്തും ഇരുന്നും നടന്നും പരിപാടികളിൽ സംബന്ധിക്കാനുള്ള സൗകര്യം. പാർക്കിനു ചുറ്റും ടി- ഒലിവേറി ഇനം മുളകൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇതിൽ കാറ്റു വന്നു തട്ടുന്പോൾ ആനകൾ നിരനിരയായി നിന്നു തുന്പിക്കൈ വീശി അതിഥികളെ അഭിവാദ്യം ചെയ്യുന്നതു പോലെ തോന്നും.
അതിന് അപ്പുറത്ത് രണ്ടര ഏക്കറോളം സ്ഥലത്ത് ഔഷധ, പഴവർഗ തോട്ടമാണ്. പാരിജാതം, ഇലഞ്ഞി, ചെന്പകം, മുല്ല, പിച്ചകം, നീർമാതളം, മന്ദാരം, അശോകം, കണിക്കൊന്ന, ആര്യവേപ്പ് തുടങ്ങിയ സുഗന്ധപുഷ്പ സസ്യങ്ങൾ ഔഷധ തോട്ടത്തിൽ തഴച്ചു വളർന്നു നിൽക്കുന്നു.
അത്തി, ഇത്തി, പേരാൽ, അരയാൽ, അന്പഴം, കരിന്പന തുടങ്ങിയ നക്ഷത്ര സസ്യങ്ങളുമുണ്ട്. രക്തചന്ദനം, ഏഴിലംപാല, ദന്തപ്പാല, ഇലന്ത, കരിങ്ങാലി, കരിവീട്ടി തുടങ്ങിയ രാശി വൃക്ഷങ്ങൾക്കും തോട്ടത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്.
പഴത്തോട്ടത്തിൽ ഒട്ടുമിക്ക പഴവർഗച്ചെടികളും തഴച്ചു വളരുന്നു. കെപ്പൽ, മരമുന്തിരി, മൂട്ടിപ്പഴം, മിറക്കിൾ ഫ്രൂട്ട്, വിവിധതരം ചാന്പകൾ, സ്റ്റാർ ഫ്രൂട്ട്, ശീമ നെല്ലി, സപ്പോട്ട, മിൽക്ക് ഫ്രൂട്ട്, ഓറഞ്ച്, ചൈനീസ് നാരകം, കന്പിളി നാരകം, വിവിധയിനം പ്ലാവുകൾ, പലതരം പേരകൾ, നോനിപ്പഴം, മൾബറി, പലതരം മാവുകൾ തുടങ്ങിയവയും വിദേശ ഇനങ്ങളായ റംബൂട്ടാൻ, മാങ്കോസ്റ്റിൻ, അവക്കാഡോ എന്നിവയും തോട്ടത്തിലുണ്ട്.
ജോയി ജോസഫിന്റെ കുടുംബം പരന്പരാഗത റബർ കർഷകരായിരുന്നു. റബർ ആദായകരമല്ലെന്നു കണ്ടതോടെ അതു വെട്ടി മാറ്റി കപ്പയിട്ടെങ്കിലും പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല. പിന്നീടാണ് മുളയിലേക്കു തിരിഞ്ഞത്. വ്യവസായിക അടിസ്ഥാനത്തിൽ നട്ടു വളർത്തുന്ന മുളകൾ നിരയൊപ്പിച്ചാണു നട്ടിരിക്കുന്നത്.
ചെടികൾ തമ്മിൽ നാലടിയും വരികൾ തമ്മിൽ എട്ടടിയും അകലമുണ്ട്. വയനാട് കേന്ദ്രീകരിച്ചു മുളകളുടെ വ്യാപനത്തിനായി പ്രവർത്തിക്കുന്ന ഉറവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തൈകൾ ശേഖരിച്ചത്. ബെൽക്കോവ, ആസ്പർ, ടുൾഡ, നൂതൻ എന്നീ ഇനങ്ങളാണു പ്രധാനമായും തോട്ടത്തിലുള്ളത്. ഏക്കറിന് 1000 തൈകൾ എന്നതാണു കണക്ക്.
ആറാം വർഷം വെട്ടാം. ആദ്യവർഷം കുറഞ്ഞത് 40 ടണ്‍ മുള കിട്ടും. പിന്നീട് 50 വർഷം വരെ തുടർച്ചയായി വെട്ടിയെടുക്കാം. ഓരോ വർഷവും തൂക്കം കൂടിക്കൊണ്ടിരിക്കും. സാധാരണ നിലയിൽ കിലോയ്ക്ക് 14 രൂപ വില കിട്ടും. മഞ്ഞമുളയ്ക്ക് 7 രൂപയും.
ഒന്നരയടി താഴ്ചയുള്ള കുഴിയിലാണു തൈകൾ നടേണ്ടത്. 60 സെന്റിമീറ്ററോളം വേര് പടരാൻ ഇടമുള്ള പാറക്കെട്ടുകളിലും നടാം. നല്ല വളക്കൂറുള്ള മണ്ണിൽ പ്രത്യേകിച്ചു വളമൊന്നും ആവശ്യമില്ല. എങ്കിലും, രണ്ടു കിലോ ചാണകം 200 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 15 ദിവസം കൂടുന്പോൾ ചെടിയൊന്നിന് ഒരു ലിറ്റർ വീതം ഒഴിച്ചു കൊടുക്കുന്നതു നല്ലതാണ്.
മൂന്നു വർഷം കഴിയുന്പോഴാണു ശരിയായ വളർച്ച ആരംഭിക്കുന്നത്. അതുവരെ കാടും പടലും കയറി തൈകൾ നശിക്കാതെ നോക്കണം. അഗർബത്തി സ്റ്റിക്കിനു പോലും തികയാത്ത അവസ്ഥയിൽ 2017-ലാണ് വ്യവസായിക അടിസ്ഥാനത്തിൽ മുള കൃഷി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയത്.
അതുവരെ വനത്തിൽ നിന്നു ശേഖരിക്കുന്നതായിരുന്നു രീതി. ജോയി ജോസഫിന്റെ വീടിനോട് ചേർന്നു വ്യത്യസ്തയിനം മുളകളുടെ തൈകളുടെ വിതരണത്തിനായി വിപുലമായ നഴ്സറിയും പ്രവർത്തിക്കുന്നുണ്ട്. 150 രൂപയാണ് തൈയുടെ വില. പാടങ്ങൾ ഉൾപ്പെടെ തരിശായി കിടക്കുന്ന ഭൂമികൾ പാട്ടത്തിനെടുത്ത് മുള കൃഷി ചെയ്യാനുള്ള പദ്ധതിയും ജോയി ജോസഫിനുണ്ട്.
വൻതോതിൽ മുള ഉത്പാദിപ്പിക്കുന്ന ചൈന, ജപ്പാൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾ വിവിധതരം മുള ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുക മാത്രമല്ല, കെട്ടിടസമാന നിർമിതികൾ പോലും നടത്തുന്നുമുണ്ട്. വ്യത്യസ്ത ആകൃതികളിലും രൂപത്തിലുമുള്ള റിസോർട്ടുകളും ഹോട്ടലുകളും അവിടെ സർവസാധാരണമാണ്.
പൊടിച്ച് കംപ്രസ് ചെയ്തെടുത്താൽ മുളകൾക്ക് ഉരുക്കിനേക്കാൾ ബലം കിട്ടും. ടെൻസിൽ സ്ട്രെങ്ങ്ത് ഉരുക്കിന്റേത് 20,000 ആണെങ്കിൽ പരുവപ്പെടുത്തിയെടുത്ത മുളയുടേത് ഏതാണ്ട് 26,000 വരും. അങ്ങനെ പരുവപ്പെടുത്തിയെടുക്കുന്ന മുളകൾ പലകകളും തറയിൽ വിരിക്കുന്ന ടൈലുകകളും മറ്റ് ഉരുപ്പടികളുമൊക്കെയാക്കി മാറ്റിയെടുക്കാം.
ഭാരവും കുറവായിരിക്കും. അത്തരത്തിൽ മുള ഉത്പന്നങ്ങൾ നിർമിക്കുന്ന സംരംഭത്തിന്റെ ആലോചനയിലാണ് ജോയി ജോസഫ്. ഭാര്യ: സിജി. മക്കൾ: ജോമാരീസ്, ജോ പ്രകാശ്. മരുമക്കൾ: ക്യാപ്റ്റൻ കെവിൻ, ജെറീന.
കിസാൻ സർവീസ് സൊസൈറ്റിയുടെ (കെ.എസ്.എസ്) സജീവ പ്രവർത്തകനും സംസ്ഥാന പ്രസിഡന്റും മീനച്ചിൽ യൂണിറ്റ് പ്രസിഡന്റുമാണ് ജോയി ജോസഫ്. കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കെ.എസ്.എസിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്താണു വേറിട്ട കൃഷിയെക്കുറിച്ചുള്ള ചിന്തകൾ ലഭിച്ചത്.
അങ്ങനെയാണ് മുള പരീക്ഷിക്കാൻ തീരുമാനിച്ചത്. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് അധിക വരുമാനം ഉണ്ടാക്കാൻ കർഷകർക്കു പ്രേരണയും മാർഗദർശനവും നൽകുന്ന കെ.എസ്.എസിന് സംസ്ഥാനവ്യാപകമായി 277 സ്വതന്ത്ര യൂണിറ്റുകളുണ്ട്.
കാർഷിക മേഖലയ്ക്കു മാത്രമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വകയിരുത്തുന്ന ഫണ്ടുകൾ കർഷകരിലെത്തിക്കാനുള്ള മാധ്യമമായിട്ടാണ് കെ.എസ്.എസ് പ്രവർത്തിക്കുന്നത്.
ഒരു വീട്ടിൽ ഒരു വ്യവസായം എന്ന മുദ്രാവാക്യം തത്വത്തിൽ സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനം, സബ്സിഡികൾ, കൃഷി യന്ത്രങ്ങൾ വാങ്ങുന്നതിനും വ്യവസായങ്ങൾ തുടങ്ങുന്നതിനുമുള്ള സഹായം തുടങ്ങിയവ കർഷകരിലെത്തിക്കാൻ വിവിധ മാർഗങ്ങളിലൂടെ നിരന്തരം പരിശ്രമിക്കുന്നു.
ഫോണ്‍: 9446512848
കുഞ്ഞൻ മരങ്ങൾക്ക് കൂട്ടായി സെബാസ്റ്റ്യൻ
പടുകൂറ്റൻ മരങ്ങളായി വളരേണ്ട പേരാൽ, അരയാൽ, പ്ലാവ്, മാവ് തുടങ്ങി നിരവധി വൃക്ഷങ്ങളുടെ കന്പ് വെ
ശാന്തിഭവൻ ശരിക്കും ഒരു കൃഷിഭവൻ തന്നെ
എംസി റോഡിൽ അടൂരിനും കൊട്ടാരക്കരക്കും ഇടയിലുള്ള സ്ഥലമാണ് ഏനാത്ത്. ഇവിടുന്നു മണ്ണടിയിലേക്കു
സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് ജോർജ്
കോട്ടയം ജില്ലയിലെ തലപ്പലം പഞ്ചായത്തിലെ മാതൃകാകർഷകനാണ് പി.ടി. ജോർജ് വെട്ടുകാട്ടിൽ. സമ്മിശ്
മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്
ടെറസ് കൃഷിയിൽ വിജയഗാഥയുമായി ദന്പതികൾ
കൃഷിചെയ്യാൻ സ്ഥലത്തിന്റെ വിസ്തീർണം പ്രശ്നമല്ല. മനസുണ്ടെങ്കിൽ ടെറസിലും കൃഷിചെയ്തു വിജയം നേടാം
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്ര
നൂറിലധികം താമരയിനങ്ങൾ പ്രജിഷയ്ക്കു സ്വന്തം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്
ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
അറവുകാരന്റെ മുന്നിൽ ഊഴം കാത്തു തല കുനിച്ചു നിന്ന പശുക്കിടാവിനെ 33 വർഷം മുന്‍പു 1050 രൂപാ കൊടുത
ചെണ്ടുമല്ലി പാടം പൂത്തുലഞ്ഞു മേഴ്സിയ്ക്ക് സ്വപ്ന സാഫല്യം
ചെറുപ്പകാലത്ത് ഓണപൂക്കളം തയാറാക്കുന്പോൾ മേഴ്സിയമ്മയുടെ മനസിൽ തോന്നിയ ആഗ്രഹമാണ് പൂക്കൾക്ക
കുട്ടനാട്ടിലും തഴച്ചുവളരും റംബുട്ടാനും മാങ്കോസ്റ്റിനും
കുട്ടനാട്ടിൽ റംബുട്ടാനും, മാങ്കോസ്റ്റിനും ആദായകരമായി വളർത്താൻ കഴിയുമെന്നു പറഞ്ഞാൽ ചിലരെങ്
ഹൈഡ്രോപോണിക്സിൽ നേട്ടം കൊയ്ത് ടെക്നോ പാർക്ക് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കാര്യവട്ടം പുല്ലാന്നിവിളയിലെ 13 സെന്റിൽ ഫാം ഹൗസും ഹൈഡ്രോ
പാഷൻ ഫ്രൂട്ട്: പണം നേടാൻ പുതുവഴി
പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്
പൈനാപ്പിള്‍ വിപണിയില്‍ വീണ്ടും മധുരിക്കും കാലം
വിപണിയില്‍ വീണ്ടും വില ഉയര്‍ന്നതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. കഴിഞ്ഞ ഡ
സൂര്യകാന്തി ശോഭയിൽ വട്ടവട
ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സ
അഞ്ചുരുളിയിൽ നിന്നൊരു സ്വർണയില
ഇടുക്കി ജില്ലയിലെ അഞ്ചുരുളി മലയിൽനിന്നു സ്വർണയില വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യം കണ്ടെ
ആന്റണിയുടെ തോട്ടം വിളസമൃദ്ധം
ജെെവ പച്ചക്കറി കൃഷിയിൽ ചരിത്രമെഴുതുകയാണു തൊടുപുഴ ആലക്കോട് പള്ളത്ത് പി.സി.ആന്റണി. ആറേക്ക
35 വർഷമായി ശശിധരന് മുഖ്യം ചീരകൃഷി
കണ്ണൂർ പെരളം കരിവെള്ളൂർ കുണിയനിൽ താമസിക്കുന്ന വി. ശശിധരൻ നെല്ല് ഉൾപ്പെടെ എല്ലാത്തരം കൃഷിയി
കൊയ്ത്തുത്സവം ആവേശമായി; ചെറുധാന്യകൃഷിയിൽ നൂറുമേനി
ചെറുധാന്യങ്ങളുടെ കലവറയായി ഇടുക്കി ജില്ലയെ മാറ്റുകയും ആരോഗ്യസംരക്ഷണത്തിന് കരുത്ത് പകരുകയ
പ്രകൃതിദത്ത ഉത്പന്നങ്ങളുമായി ലോകം കീഴടക്കാൻ ദാ... ഒരു കടനാട്ടുകാരൻ
ഉമിക്കിരി മുതൽ കസ്തൂരി മഞ്ഞൾവരെ, റോസ് വാട്ടർ മുതൽ കുങ്കുമാദി തൈലം വരെ. ഇതിനു പുറമേ വിവിധ സുഗ
പച്ചക്കറികൾക്ക് ലാഭവഴിയൊരുക്കി സുജിത്തിന്റെ തോട്ടങ്ങൾ
കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ചു മികച്ച രീതിയിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിൽ എക്കാലത്
കൂവകൃഷിയിൽ നേട്ടംകൊയ്ത് യുവകർഷകൻ
ഔഷധഗുണം കൊണ്ടും പോഷകഗുണം കൊണ്ടും സന്പന്നമായ കൂവകൃഷിയിലൂടെ നാടിനെ ഹരിതാഭമാക്കുകയാണ് യുവ
വിദേശ പഴങ്ങൾക്ക് ഇവിടെ സുവർണകാലം, ആദായമുണ്ടാക്കാൻ 10 പഴവർഗങ്ങൾ
വിദേശ ഇനം പഴവർഗങ്ങളുടെ കൃഷിക്കും വിപണനത്തിനും അനന്ത സാധ്യതകളാണു കേരളത്തിലുള്ളത്. അതു മുന
പാലക്കാടിന് പോകാം, ഉപ്പേരി കൊറിക്കാം
ഓണക്കാലം പച്ചക്കറികളുടെയും നേന്ത്രക്കായ (ഏത്തക്കായ)യുടെയും വിളവെടുപ്പു കാലം കൂടിയാണ്. പാലക്
അരുണിനെ വാനില ചതിച്ചു; ഗൗരാമി വാരിക്കോരി നൽകി
കോട്ടയത്തിന്റെ മീശപ്പുലിമലയെന്നറിയപ്പെടുന്ന മുതുകോരമലയുടെ താഴ്വാരത്ത് കുന്നുകൾ കോട്ട കെ
അഴകുവിടർത്തി സജിയുടെ ഡ്രാഗണ്തോട്ടം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മികച്ച വരുമാനവും അതിലേറെ ആത്മസംതൃപ്തിയും സ്വന്തമാക്കി
കുഴൽ തൂണുകളിൽ ഡ്രാഗണ്‍ ഫ്രൂട്ട് നൂറുമേനി
കോതമംഗലം വെളിയേൽച്ചാൽ വിർഗോ ഇൻഡസ്ട്രീസ് ഉടമ അഡ്വ. ജോബി സെബാസ്റ്റ്യൻ വികസിപ്പിച്ചെടുത്ത കു
സർവം ജെെവസന്പുഷ്ടം ഈ ശിവോഹം
ഐഎസ്ആർഒയുടെ ഇന്ത്യ ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് ടെക്നോളജിയിലെ ഭാരിച്ച ഉത്തരവാദിത്ത

Latest News
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; സ്ത്രീയുടെ കൈപ്പത്തി അറ്റു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top