ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
Monday, October 28, 2024 12:09 PM IST
ജോസ് മാത്യു വാതല്ലൂർ
അ​റ​വു​കാ​ര​ന്‍റെ മു​ന്നി​ൽ ഊ​ഴം കാ​ത്തു ത​ല കു​നി​ച്ചു നി​ന്ന പ​ശു​ക്കി​ടാ​വി​നെ 33 വ​ർ​ഷം മു​ന്പു 1050 രൂ​പാ കൊ​ടു​ത്ത് വാ​ങ്ങി​യാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ൽ രാ​ജാ​ക്ക​ണ്ടം ചെ​ന്പ​ക​ശേ​രി​ൽ സി.​ഡി. ര​വീ​ന്ദ്ര​ൻ​നാ​യ​ർ പ​ശു ഫാ​മി​നു തു​ട​ക്ക​മി​ട്ട​ത്.

അ​വി​ടു​ന്ന​ങ്ങോ​ട്ട് ഫാ​മി​ലും കൃ​ഷി​യി​ലും പൂ​ർ​ണ​മാ​യി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച ര​വീ​ന്ദ്ര​ൻ നാ​യ​ർ, ഇ​ക്കു​റി കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​കോ​ത്ത​മ അ​വാ​ർ​ഡ് വ​രെ നേ​ടി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന വി​ല​ത്ത​ക​ർ​ച്ച​യും, ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ലും ത​ള​രാ​തെ കൃ​ഷി ലാ​ഭ​ക​ര​മാ​യി ന​ട​ത്തി​ക്കൊ​ണ്ടു പോ​കു​ക​യാ​ണ് അ​ദ്ദേ​ഹം.

ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രും ഏ​ക​വി​ള​യി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്പോ​ൾ ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്ക് സ​മ്മി​ശ്ര കൃ​ഷി​യി​ലാ​ണു ശ്ര​ദ്ധ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ര​ഹ​സ്യ​വും അ​തു​ത​ന്നെ. 20 ഏ​ക്ക​റോ​ളം വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ൽ ഇ​ല്ലാ​ത്ത കൃ​ഷി​ക​ൾ തീ​രെ കു​റ​വ്.



ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി, നെ​ല്ല് എ​ന്നി​വ​യ്ക്കു പു​റ​മേ ഇ​ഞ്ചി, മ​ഞ്ഞ​ൾ, ചേ​ന, ചേ​ന്പ് ഉ​രു​ള​ക്കി​ഴ​ങ്ങ്, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും കൃ​ഷി​ചെ​യ്യു​ന്നു. ഒ​രു പ​ശു​ക്കു​ട്ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച ഫാ​മി​ൽ ഇ​പ്പോ​ൾ 35 പ​ശു​ക്ക​ളും അ​വ​യു​ടെ കു​ട്ടി​ക​ളു​മു​ണ്ട്. എ​ല്ലാം എ​ച്ച്.​എ​ഫ്, ജേ​ഴ്സി, ഇ​ന​ങ്ങ​ൾ.

ഫാ​മി​ൽ ജ​നി​ക്കു​ന്ന പ​ശു​ക്കു​ട്ടി​ക​ളെ മാ​ത്ര​മെ അ​ദ്ദേ​ഹം വ​ള​ർ​ത്താ​റു​ള്ളൂ. മൂ​രി​ക്കി​ടാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന​ത് ന​ഷ്ട​മാ​ണെ​ന്നാ​ണ് ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ അ​ഭി​പ്രാ​യം. ഫാ​മി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ പി​റ​വി​ക്കും ഇ​ദ്ദേ​ഹം സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​വ​യും മൂ​ന്നു പ്ര​സ​വം ക​ഴി​ഞ്ഞ് ഫാ​മി​ലെ ഓ​മ​ന​ക​ളാ​യി വ​ള​രു​ന്നു. ഫാ​മി​ലേ​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ​പ്പു​ല്ലും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. നെ​ൽ​ക്കൃ​ഷി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വൈ​ക്കോ​ൽ ശേ​ഖ​രി​ച്ചു​വ​യ്ക്കാ​ൻ ക​ച്ചി​പ്പു​ര​യു​ണ്ട്.

നാ​ലു ജി​ല്ല​ക​ള​ട​ങ്ങി​യ എ​റ​ണാ​കു​ളം മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ക്കു​ന്ന​തി​ന് മി​ൽ​മ​യു​ടെ പു​ര​സ്കാ​ര​വും ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തും വി​വി​ധ സം​ഘ​ട​ന​ക​ളും പ​ല​ത​വ​ണ മി​ക​ച്ച ക​ർ​ഷ​ക​നാ​യി ആ​ദ​രി​ച്ചി​ട്ടു​മു​ണ്ട്.

നെ​ൽ​കൃ​ഷി പാ​ടേ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്ക് അ​ഞ്ചേ​ക്ക​റി​ൽ നെ​ൽ കൃ​ഷി​യു​ണ്ട്. പ്ര​ധാ​ന​മാ​യും പാ​ൽ​ത്തോ​ണി, ത്രി​വേ​ണി ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. നെ​ല്ല് കു​ത്തി അ​രി​യാ​ക്കി കി​ലോ​യ്ക്ക് എ​ഴു​പ​തു രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന.

ഏ​ല​ത്തി​ന് കെ​മി​ക്ക​ലു​ക​ൾ കു​റ​ച്ച് അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ മാ​ത്രം കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഏ​ല​യ്ക്കാ മു​ഴു​വ​നാ​യും ക​യ​റ്റു​മ​തി​ക്കാ​ർ വാ​ങ്ങു​ക​യാ​ണ്.


മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല​യ്ക്ക് വ​ണ്ട​ൻ​മേ​ട് മാ​സ് എ​ന്‍റ​ർ​പ്രൈ​സ​സാ​ണ് ഏ​ല​യ്ക്ക എ​ടു​ക്കു​ന്ന​ത്. അ​ന്പ​തു സെ​ന്‍റി​ലാ​യി ര​ണ്ടു കു​ള​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ വേ​ന​ലി​ൽ ജ​ന​സേ​ച​ന​ത്തി​ന് തെ​ല്ലും ബു​ദ്ധി​മു​ട്ടു വ​രാ​റി​ല്ല.

ഒ​പ്പം കു​ള​ത്തി​ൽ മ​ത്സ്യ​കൃ​ഷി ചെ​യ്തു വ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. 30 ആ​ടു​ക​ളു​ടെ ഫാ​മും ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്കു​ണ്ട്. ബീ​റ്റ​ൽ, ജ​മ്നാ​പ്യാ​രി, മ​ല​ബാ​റി എ​ന്നി​വ​യു​ടെ ക്രോ​സ് ഇ​ന​ങ്ങ​ളാ​ണ് വ​ള​ർ​ത്തു​ന്ന​ത്.

ആ​റു​മാ​സം പ്രാ​യ​മാ​യ ഒ​രു കു​ട്ടി​ക്ക് 10000 രൂ​പ വി​ല കി​ട്ടും. ക്രോ​സ് ഇ​ന​ങ്ങ​ൾ​ക്ക് ഇ​റ​ച്ചി​തൂ​ക്കം കൂ​ടു​ത​ലു​ണ്ട്. അ​ത് കൃ​ഷി​ക്കാ​ര​ന് കൂ​ടു​ത​ൽ ലാ​ഭം ത​രു​മെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. 400 കോ​ഴി​ക​ളെ​യും ഇ​വി​ടെ വ​ള​ർ​ത്തു​ന്നു​ണ്ട്.



എ​ല്ലാം ബി. ​വി. 380 ഇ​നം. ഒ​രു കോ​ഴി​ക്ക് 100 ഗ്രാം ​തീ​റ്റ മ​തി​യാ​കും. വ​ർ​ഷ​ത്തി​ൽ 300 മു​ട്ട​യെ​ങ്കി​ലും കി​ട്ടും. ഒ​രു മു​ട്ട​യ്ക്ക് ഏ​ക​ദേ​ശം 75 ഗ്രാം ​തൂ​ക്ക​മു​ണ്ടാ​കും.

പു​റ്റ​ടി, കൊ​ച്ച​റ, മേ​റ്റു​കൂ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മു​ട്ട എ​ത്തി​ച്ചു വി​ല്ക്കു​ന്ന​താ​ണ് രീ​തി. ശാ​ന്ത​ൻ പാ​റ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നു കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഡോ​ക്ട​ർ​മാ​രെ​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​റു​ണ്ട്.

പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും വി​ദ്യാ​ർ​ഥി സം​ഘ​ങ്ങ​ൾ കൃ​ഷി​യെ അ​ടു​ത്ത​റി​യാ​നും പ​ഠി​ക്കാ​നും എ​ത്താ​റു​ണ്ട്. വ​ണ്ട​ൻ​മേ​ട് കൃ​ഷി​ഭ​വ​നി​ൽ നി​ന്നും സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സ്റ്റ്മാ​നാ​യി 43 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്തി​ട്ടു​ള്ള ര​വീ​ന്ദ്ര​ൻ നാ​യ​ർ 1993 ലാ​ണ് സ്ഥ​ലം വാ​ങ്ങി കൃ​ഷി വി​പു​ല​പ്പെ​ടു​ത്തി​യ​ത്. 70 വ​ർ​ഷം മു​ന്പ് പാ​ലാ വ​ല​വൂ​രി​ൽ നി​ന്ന് രാ​ജാ​ക്ക​ണ്ട​ത്തെ​ത്തി​യ​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം.

ബം​ഗ​ളു​രൂ​വി​ൽ നി​ന്നു 2016ന് ​എം.​ബി.​എ പാ​സാ​യ മ​ക​ൻ പ്ര​ണ​വ് ഇ​പ്പോ​ൾ അ​ച്ഛ​നെ​പ്പോ​ലെ മു​ഴു​സ​മ​യ ക​ർ​ഷ​ക​നാ​ണ്. മി​ക​ച്ച യു​വ​ക​ർ​ഷ​ക​നു​ള്ള ഹോ​ർ​ട്ടി സി​സേ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ ആ​ദ​ര​വും പ്ര​ണ​വ് നേ​ടി​യി​ട്ടു​ണ്ട്.

ഭാ​ര്യ ശോ​ഭ​ന​യും കൃ​ഷി കാ​ര്യ​ങ്ങ​ളി​ൽ ഏ​റെ ത​ത്പ​ര​യാ​ണ്. പ​ത്തു ജോ​ലി​ക്കാ​ർ സ്ഥി​ര​മാ​യു​ണ്ടെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും ര​വീ​ന്ദ്ര​ൻ​നാ​യ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും.

ഫോ​ണ്‍: 9446222704