കായ്ത്തൊലി ബീൻസ് തോരൻ
കായ്ത്തൊലി ബീൻസ് തോരൻ
Tuesday, November 2, 2021 7:40 AM IST
ചേരുവകൾ

ഏത്തയ്ക്ക തൊലി - ആറെണ്ണം
ബീൻസ് - ഒരു പിടി
ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - അര ടീസ്പൂണ്‍
തേങ്ങ ചുരണ്ടിയത് - ഒരുകപ്പ്
മുളകുപൊടി - ഒരു ടീസ്പൂണ്‍
ജീരകം - ന്പ ടീസ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
കടുക്, ഉഴുന്ന് - കാൽ ടീസ്പൂണ്‍ വീതം
ഉണക്കമുളക് - രണ്ടെണ്ണം
എണ്ണ - രണ്ടു ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ട് അല്ലി

തയാറാക്കുന്ന വിധം

ഏത്തക്കാതൊലിയുടെ പുറം ചീകി ചെറുതായി അരിയുക. ഇതു കഴുകി വാരുക. ബീൻസ് കഴുകി നാരുകളഞ്ഞ് ചെറുതായി അരിയുക. ഇവ ഒരുമിച്ചാക്കി ഉപ്പും മഞ്ഞളും ചേർത്ത് ഇളക്കി വയ്ക്കുക.
ഒരു ചീനച്ചട്ടി അടുപ്പത്തു വച്ചു ചൂടാക്കുക. എണ്ണ ഒഴിച്ച് ചൂടാകുന്പോൾ ഉണക്കമുളക് രണ്ടായി മുറിച്ചത്, കടുക്, ഉഴുന്ന്, കറിവേപ്പില എന്നിവ ഇടുക. കടുക് പൊട്ടുന്പോൾ അരിഞ്ഞ ഏത്തക്കാതൊണ്ടും ബീൻ സും ഇതിലേക്കിട്ട് കുറച്ചു വെള്ളവുമൊഴിച്ചു വേകാൻ വയ്ക്കുക. ഈ നേരം കൊണ്ട് തേങ്ങ, മുളകുപൊടി, ജീരകം, വെളുത്തുള്ളി, ഒരുതണ്ട് കറിവേപ്പില എന്നിവ നന്നായി ചതച്ചു വയ്ക്കുക. കഷണങ്ങൾ നന്നായി വെന്താൽ ഈ അരപ്പിട്ട് നന്നായി ഉലർത്തിയെടുക്കാം.

പാലക് - മുളപ്പയർ തോരൻ


ചേരുവകൾ

പാലക്ചീര - രണ്ടു പിടി
മുളപ്പിച്ച ചെറുപയർ - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - മ്മ ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
തേങ്ങാ ചുരണ്ടിയത് - ഒന്നേകാൽ കപ്പ്
ജീരകം - രണ്ടു നുള്ള്
കടുക്, ഉഴുന്ന് - ന്പ ടീസ്പൂണ്‍ വീതം
എണ്ണ - ഒരു ടീസ്പൂണ്‍
ഉണക്കമുളക് - ഒരെണ്ണം രണ്ടായി മുറിച്ചത്

തയാറാക്കുന്ന വിധം

തേങ്ങാ, മുളകുപൊടി, ജീരകം എന്നിവ നന്നായി ചതച്ചു വയ്ക്കുക. പാലക്ക്ചീര കഴുകി ചെറുതായരിഞ്ഞു വയ്ക്കുക. ചെറുപയർ മുളപ്പിച്ചത് ഇതിൽ ചേർക്കുക. ഉപ്പും മഞ്ഞളും ചേർത്ത് നന്നായി കുഴയ്ക്കുക.

ഒരു ചീനച്ചട്ടിയിൽ ഉണക്കമുളക്, കടുക്, ഉഴുന്ന് എന്നിവയിട്ടു വറുക്കുക. കടുകു പൊട്ടിയാലുടൻ അരിഞ്ഞു കുഴച്ചുവച്ചിരിക്കുന്ന കഷണം കുടഞ്ഞിട്ട് വേകാൻ പാകത്തിനു വെള്ളം തളിച്ച് അടച്ചു വയ്ക്കുക. എല്ലാം വെന്താൽ അരപ്പിട്ട് നന്നായി ഉലർത്തി വാങ്ങുക.

കുറിപ്പ്

ആരോഗ്യപ്രദങ്ങളായ രണ്ടു തോരനുകൾ തയാറാക്കുന്ന വിധങ്ങളാണ് നൽകിയിരിക്കുന്നത്. ഇലക്കറികൾ തയാറാക്കുന്പോൾ കറിവേപ്പില ചേർത്തില്ലെങ്കിലും കുഴപ്പമില്ല.


ഇന്ദു- 80759 62944, 82816 59340.