"വയസ് 90'; ശി​വ​ന്തി​പ്പ​ട്ടി ഇനി പെരുമാത്താളിനു സ്വന്തം
"വയസ് 90'; ശി​വ​ന്തി​പ്പ​ട്ടി   ഇനി  പെരുമാത്താളിനു സ്വന്തം
കോ​യ​ന്പ​ത്തൂ​ർ : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ലെ പാ​ള​യം​കോ​ട്ട ശി​വ​ന്തി​പ്പ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ എ​സ്. പെ​രു​മാ​ത്താ​ൾ ത​മി​ഴ്നാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എന്ന ബഹുമതി സ്വന്തമാക്കി.

1,568 വോ​ട്ട് നേ​ടി​യാ​ണ് പെ​രു​മാ​ത്താ​ൾ വി​ജ​യി​ച്ച​ത്. ആ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് പെ​രു​മാ​ത്താ​ളി​നു ല​ഭി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ മ​ത്സ​രി​ച്ച സെ​ൽ​വ​റാ​ണി, ഉ​മ എ​ന്നി​വ​ർ​ക്ക് കെ​ട്ടി​വ​ച്ച കാശു പോ​ലും ന​ഷ്ട​മാ​യി.

വ​യ​സ് 90 ആ​ണെ​ങ്കി​ലും ഇ​പ്പോ​ഴും ആ​വേ​ശ​ത്തോ​ടെ വീ​ട്ടു​ജോ​ലി​ക​ളും പൂ​ന്തോ​ട്ട​ത്തി​ലെ പ​ണി​യു​മെ​ല്ലാം പെ​രു​മാ​ത്താ​ൾ ചെ​യ്യാ​റു​ണ്ട്. ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​മു​ത്ത​ശി. ഉ​ട​ൻ ത​ന്നെ നെ​ല്ലാ​യി ക​ള​ക്ട​റെ ക​ണ്ട് ശി​വാ​ന്തി​പ്പെ​ട്ടി​ക്കു വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​ണ് പെ​രു​മാ​ത്താ​ളി​ന്‍റെ തീ​രു​മാ​നം.


പെ​രു​മാ​ത്താ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ലേ​യ​ൽ​ക്കു​ന്ന​തു കാണാൻ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും മ​രു​മ​ക്ക​ളു​മെ​ല്ലാം എത്തിയിരുന്നു.