കുട്ടികളിലെ പ്രമേഹം
പ്രമേഹം ഒരു അസാധാരണ രോഗമല്ല. എന്നാല്‍, കുട്ടികളില്‍ അപൂര്‍വമായി മാത്രമേ ഈ രോഗം കാണാറുള്ളു. കുട്ടികളില്‍ കൂടുതല്‍ കണ്ടുവരുന്ന ടൈപ്പ്1 പ്രമേഹത്തിന് ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവയ്പ് ആവശ്യമാണ്. ദിവസത്തില്‍ പല പ്രാവശ്യം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കേണ്ടതായിട്ടുണ്ട്. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കണ്ണ്, ഹൃദയം, വൃക്ക, നാഡീവ്യൂഹം എന്നിങ്ങനെ ശരീരത്തിലെ എല്ലാം അവയവങ്ങളുടെയും പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചേക്കാം.

രോഗകാരണം

നമ്മുടെ ശരീരത്തില്‍ ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് ടൈപ്പ്1 പ്രമേഹം എന്ന രോഗത്തിന്റെ കാരണം. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ മിക്കവാറും നശിക്കുന്നതാണ് ടൈപ്പ് 1 എന്ന രോഗത്തിന്റെ മൂലഹേതു.

ജീവിതശൈലിയിലുള്ള വ്യത്യാസങ്ങള്‍ കൊണ്ട് കുട്ടികളില്‍ അമിതവണ്ണം കൂടിവരികയാണ്. അതുകാരണം മുമ്പ് മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന ടൈപ്പ് 2 പ്രമേഹം ഇപ്പോള്‍ കുട്ടികളിലും കൗമാരപ്രായക്കാരിലും കണ്ടുവരുന്നു. ടൈപ്പ്2 പ്രമേഹത്തിന്റെ ആരംഭത്തില്‍ ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉത്പാദനം നടക്കുന്നുണ്ട്. എന്നാല്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി കുറയുന്നു. പാരമ്പര്യഘടകങ്ങള്‍, അമിതവണ്ണം, രക്തസമ്മര്‍ദം, വ്യായാമത്തിന്റെ അഭാവം എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.

ടൈപ്പ്1 പ്രമേഹത്തിന്റെ ചികിത്സയ്ക്ക് ഇന്‍സുലിന്‍ കൂടിയേ തീരൂ. എന്നാല്‍, ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്ക് ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷിയും ഉത്പാദനവും കൂട്ടാന്‍ സഹായിക്കുന്ന ഗുളികകള്‍ പ്രാരംഭഘട്ടത്തില്‍ ഫലപ്രദമാണ്. കാലക്രമേണ മുതിര്‍ന്നവര്‍ക്കും ഇന്‍സുലിന്‍ കുത്തിവയ്പ്പിനെ ആശ്രയിക്കേണ്ടിവരും.

ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളുടെയും പ്രവര്‍ത്തനത്തിന് ഗ്ലൂക്കോസ് അത്യന്താപേക്ഷിതമാണ്. ഇന്‍സുലിന്റെ അഭാവത്തില്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കുന്നില്ല. ഇതുകാരണം കുട്ടികള്‍ക്ക് ക്ഷീണവും മന്ദതയും അനുഭവപ്പെടുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതു കാരണം വൃക്കകള്‍ക്ക് ആഗിരണം ചെയ്യാനാവുന്നതില്‍ കൂടുതല്‍ ഗ്ലൂക്കോസ് എത്തിച്ചേരും. ഇത് മൂത്രത്തിലൂടെ പുറത്തുവരുന്നു. ഇതിനൊപ്പം മൂത്രത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കും. കുട്ടികള്‍ അധികമായി മൂത്രമൊഴിക്കും. മുതിര്‍ന്ന കുട്ടികള്‍ രാത്രിയില്‍ കിടന്ന് മൂത്രമൊഴിക്കുന്നതും ഈ രോഗത്തിന്റെ ലക്ഷണമായി കാണാറുണ്ട്. അസുഖം തുടങ്ങി മാസങ്ങള്‍ക്കകം കുട്ടികള്‍ വല്ലാതെ മെലിയുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാറുണ്ട്. ഇതോടൊപ്പം അമിതമായ വിശപ്പും ഈ രോഗത്തിന്റെ ലക്ഷണമാണ്.

മൂത്രത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയേറെയാണ്. അതുമൂലം കുട്ടികള്‍ക്ക് അമിത ദാഹം അനുഭവപ്പെടും. നാവും തൊണ്ടയും വറ്റിവരളുന്നു. കുട്ടികളിലുണ്ടാകുന്ന പ്രമേഹത്തെപ്പറ്റി ശാസ്ത്രീയമായ അവബോധം കുറവായതിനാല്‍ തിരിച്ചറിയപ്പെടാന്‍ വൈകുകയും ഇതുമൂലം സങ്കീര്‍ണമായ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന രോഗാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യും. ബോധക്ഷയം, ഛര്‍ദി, വയറുവേദന, ശ്വാസോച്ഛാസം ക്രമാതീതമായി വര്‍ധിക്കുക എന്നിവയും ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. ഇത് തിരിച്ചറിയാതെ ചികിത്സ വൈകിയാല്‍ മരണത്തിനുതന്നെ കാരണമായേക്കാം.

ചികിത്സ

കുട്ടികളിലെ ടൈപ്പ്1 പ്രമേഹ ചികിത്സയില്‍ പ്രധാനമായും നാലു ഘടകങ്ങളാണ് പ്രധാനം.
1. ഇന്‍സുലിന്‍ ചികിത്സ
2. കൃത്യമായുള്ള രക്തപരിശോധന
3. ഭക്ഷണക്രമീകരണം
4. വ്യായാമം

ഇന്‍സുലിന്‍ ചികിത്സ

ടൈപ്പ്1 പ്രമേഹം ഇന്‍സുലിന്റെ അഭാവം മൂലം ഉണ്ടാകുന്നതാണ്. അതിനാല്‍ ഇന്‍സുലിന്‍ ചികിത്സ പരമപ്രധാനമാണ്. ഇന്‍സുലിന്‍ കുത്തിവച്ചോ ഇന്‍സുലിന്‍ പമ്പ് ഉപയോഗിച്ചോ ചികിത്സ നല്‍കാം. ഇന്‍സുലിന്‍ കുത്തിവയ്പ് എടുക്കാന്‍ ഉപയോഗിക്കുന്ന സൂചി (സിറിഞ്ചിലായാലും പേനയിലായാലും) വളരെ കട്ടി കുറഞ്ഞതും വേദന കുറഞ്ഞതുമാണ്.

ഇന്‍സുലിന്‍ ചികിത്സാക്രമങ്ങള്‍ രണ്ടു തരത്തിലാണ്. സ്പ്ലിറ്റ് മിക്‌സ് രീതിയും ബേസല്‍ ബോളസ് രീതിയും. ഇതില്‍ ബേസല്‍ ബോളസ് രീതി കുറേക്കൂടി സാധാരണ ശാരീരിക പ്രക്രിയയ്ക്ക് യോജിച്ചതാണ്. ഇതില്‍ മൂന്നുനേരം ആഹാരത്തിന് തൊുമുമ്പ് ഷോര്‍ട്ട് ആക്ടിംഗ് ഇന്‍സുലിനുകള്‍ എടുക്കണം. അതിനോടൊപ്പം ബേസല്‍ ഇന്‍സുലിനായി ഒരു ലോംഗ്, ഇന്റര്‍മീഡിയറ്റ് ആക്ടിംഗ് ഇന്‍സുലിന്‍ ദിവസം ഒന്നോ രണ്ടോ തവണ എടുക്കണം.


അത്യാധുനിക ഇന്‍സുലിന്‍ പമ്പുകള്‍ വഴി തികച്ചും ഫലപ്രദമായ രീതിയില്‍ ഇന്‍സുലിന്‍ നല്കാന്‍ ഇന്ന് സാധ്യമാണ്.

രക്തപരിശോധന

കൃത്യമായ പരിശോധന കുട്ടികളിലെ പ്രമേഹത്തിന്റെ ചികിത്സാ വിജയത്തിന്റെ അത്യന്താപേക്ഷിത ഘടകമാണ്. എല്ലാ കുട്ടികള്‍ക്കും സ്വന്തമായി ഗ്ലൂക്കോമീറ്റര്‍ കരുതേണ്ടതാണ്. ശരിയായ രോഗനിര്‍ണയത്തിന് ഒരു ദിവസം നാലു മുതല്‍ ആറു തവണ വരെ രക്തപരിശോധന ആവശ്യമായി വരും. രക്തത്തിലെ ഗ്ലൂക്കോസിന്റെ വ്യതിയാനമനുസരിച്ച് ഇന്‍സുലിന്റെ ഡോസ് ക്രമീകരണവും പ്രധാനമാണ്.

പ്രമേഹരോഗവും ഭക്ഷണവും

പ്രമേഹരോഗനിര്‍ണയത്തിന് ഇന്‍സുലിന്‍ കുത്തിവയ്പ്പിനോളം തന്നെ പ്രാധാന്യം ഭക്ഷണക്രമീകരണത്തിനുമുണ്ട്. നുടെ ഭക്ഷണത്തില്‍ നിന്നാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ ഊര്‍ജത്തിന്റെ 50/ 60 ശതമാനം അന്നജത്തില്‍ നിന്നും 10/15 ശതമാനം മാംസ്യത്തില്‍ നിന്നും 25/30 ശതമാനം കൊഴുപ്പില്‍നിന്നുമാണ് ലഭിക്കേണ്ടത്. ഇതുപോലെയുള്ള സമീകൃതാഹാരമാണ് പ്രമേഹ മുള്ള കുട്ടികള്‍ക്ക് അനുയോജ്യം. കുട്ടികള്‍ക്ക് പ്രത്യേക ഡയബറ്റിക് ഡയറ്റ് എന്നൊന്നില്ല. കുടുംബാംഗങ്ങള്‍ എല്ലാവരും ആരോഗ്യകരമായ ആഹാരശൈലി സ്വീകരിക്കുക.

വ്യായാമം

വ്യായാമം പ്രമേഹമുള്ള കുട്ടികളിലെ ഗ്ലൂക്കോസ് നിയന്ത്രണത്തില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. വ്യായാമം മൂലം ഗ്ലൂക്കോസിന്റെ അളവ് രക്തത്തില്‍ കുറയ്ക്കാനും ഇന്‍സുലിന്‍ അളവ് കുറയ്ക്കാനും സാധിക്കും. മാത്രമല്ല ബ്ലഡ്പ്രഷര്‍, കൊളസ്റ്ററോള്‍ എന്നിവ കുറയുന്നു. കുട്ടിക്ക് ശാരീരികവും മാനസികവുമായ ഉല്ലാസം ഉണ്ടാകും. 30/45 മിനിറ്റ് നേരം വ്യായാമത്തില്‍ ഏര്‍പ്പെടണം. വേഗത്തിലുള്ള നടത്തം, ഓം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍, സ്‌കിപ്പിംഗ് എന്നീ വ്യായാമങ്ങള്‍ ചെയ്യാം. ശരിയായ രീതിയില്‍ ചികിത്സിച്ചാല്‍ കുട്ടികളിലെ ടൈപ്പ്1 പ്രമേഹം പൂര്‍ണ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നതാണ്. അതുമൂലമുള്ള സങ്കീര്‍ണതകള്‍ തടയുവാനും സാധിക്കും. ഏതൊരു സാധാരണ കുട്ടിയെപ്പോലെ പ്രമേഹരോഗികള്‍ക്കും സാധാരണ ജീവിതം ശാസ്ത്രീയമായ ചികിത്സാരീതികളിലൂടെയും ശ്രദ്ധയിലൂടെയും ലഭിക്കും.

കുട്ടികളിലെ പ്രമേഹരോഗ നിര്‍ണയ പരിശോധനകള്‍

1. ഭക്ഷണത്തിനു മുമ്പുള്ള രക്തപരിശോധന (എഫ്ബിഎസ്)
രോഗമില്ലാത്ത കുട്ടികളില്‍ എഫ്ബിഎസിന്റെ അളവ് 100 mg/dl ല്‍ താഴെയായിരിക്കും. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് 100 mg/dl നും 126 mg/dl നും ഇടയിലാണെങ്കില്‍ രോഗിക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ഗ്ലൂക്കോസിന്റെ അളവ് 126 mg/dl ല്‍ കൂടിയാല്‍ പ്രമേഹമുണ്ട്.

2. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞുള്ള രക്തപരിശോധന (പിപിബിഎസ്)
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 200 mg/dl ല്‍ കൂടുതലാണെങ്കില്‍ കുട്ടിക്ക് പ്രമേഹമുണ്ട്. 140 mg/dl നും 200 mg/dl നും ഇടയിലാണെങ്കില്‍ പ്രമേഹരോഗ സാധ്യതയുണ്ട്. ഗ്ലൂക്കോസിന്റെ അളവ് 140 mg/dl ല്‍ കുറവാണെങ്കില്‍ പ്രമേഹരോഗമില്ല.

3. എപ്പോഴെങ്കിലുമുള്ള രക്തപരിശോധന (ആര്‍ബിഎസ്)
പ്രമേഹരോഗ ലക്ഷണങ്ങളുള്ള കുികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 200 ാഴ/റഹല്‍ കൂടുതലാണെങ്കില്‍ പ്രമേഹസാധ്യത അനുമാനിക്കാം.

4. മൂത്രപരിശോധന
മൂത്രത്തില്‍ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നത് രക്തപരിശോധനയെ അപേക്ഷിച്ച് കൃത്യത കുറഞ്ഞ ഒരു പരിശോധനയാണ്.

5. Hb A1 C
ആകെയുള്ള ഹീമോഗ്ലോബിന്‍ കണികകളില്‍ എത്ര ശതമാനത്തിന്റെ മേല്‍ ഗ്ലൂക്കോസ് പറ്റിപ്പിടിച്ചിരിക്കുന്നു എന്നത് അനുസരിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസിലാക്കാം. പ്രമേഹരോഗം ഇല്ലാത്ത ഒരാളുടെ ഹീമോഗ്ലോബിന്‍ കണികകള്‍ 4 മുതല്‍ 6.4 ശതമാനം വരെ(5. Hb A1 C അ1 ഇ) ആയിരിക്കും. 6.5 ശതമാനമോ അതില്‍ കൂടുതലോ ആണെങ്കില്‍ പ്രമേഹത്തിന്റെ സാധ്യതയാണ്. പ്രമേഹരോഗം ഉള്ളവരില്‍ ഒയ അ1 ഇയുടെ അളവ് കൂടുന്നത് ചികിത്സ അപര്യാപ്തമെന്നു തെളിയിക്കുന്നു. ഇത്തരം രോഗികളില്‍ പ്രമേഹം കൊണ്ടുണ്ടാകുന്ന വിദൂരമായ അപകടസാധ്യതകള്‍ കൂടുതലാണ്.

ഡോ. പാര്‍വതി എല്‍.
കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്, എന്‍ഡോക്രൈനോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം