ഇതാണ് ജോസേട്ടന്റെ പ്രശസ്തമായ വീട്
Monday, December 9, 2019 3:18 PM IST
ഇപ്പോള്‍ ഫ്‌ളൈറ്റിന്റെ റൈറ്റ് സൈഡില്‍ താഴെ കാണുന്നതാണ് ഫൈബര്‍ പെയിന്റടിച്ച ജോസേട്ടന്റെ പ്രശസ്തമായ വീട് എന്ന പരസ്യം കണ്ടിട്ടില്ലേ.
പാവറട്ടക്കു മുകളിലൂടെ പറക്കുന്ന ഫ്‌ളൈറ്റിലെ പൈലറ്റും ഇതുപോലെ അനൗണ്‍സ്‌മെന്റ് നടത്തും...
ഇപ്പോള്‍ ഫ്‌ളൈറ്റിന്റെ റൈറ്റ് സൈഡില്‍ താഴെ കാണുന്നതാണ് ബൈസണ്‍ പാനല്‍ കൊണ്ടുള്ള ജോസേട്ടന്റെ പ്രശസ്തമായ ചെലവു കുറഞ്ഞ വീട്..
താഴേക്ക് നോക്കുമ്പോള്‍ കാണാം വലിയൊരു വീട്...അത് ചെലവു കുറഞ്ഞ വീടാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും. പക്ഷേ സത്യമാണ്. 1800 സ്‌ക്വയര്‍ ഫീറ്റ് വീട് പണിയാന്‍ പാവറട്ടിയിലെ തരകന്‍ ജോസിന് ചെലവായത് 12 ലക്ഷത്തോളം രൂപമാത്രം.
ജോസേട്ടന്റെ ചെലവുകുറഞ്ഞ പ്രശസ്തമായ വീടുകാണാന്‍ നിരവധി പേരാണ് പാവറട്ടിയിലെത്തുന്നത്. കേരളത്തില്‍ അത്രയ്ക്കങ്ങോട്ട് ഉപയോഗം വ്യാപകമായിില്ലാത്ത ബൈസണ്‍ പാനല്‍ കൊണ്ടാണ് ജോസ് തന്റെ വീടിന്റെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്. ചെലവ് വളരെയധികം കുറയാനുള്ള കാരണവും ബൈസണ്‍ പാനല്‍ കൊണ്ടുള്ള നിര്‍മാണമാണെന്ന് ജോസ് പറയുന്നു.
സ്റ്റൈലിഷ് ബൈസണ്‍ പാനലുകള്‍
ബൈസണ്‍ പാനലുകള്‍ സിമന്റും മരവും ചേര്‍ന്ന മിശ്രിതമാണ്. 62 ശതമാനം സിമന്റും 28 ശതമാനം മരവും ചേര്‍ന്ന ബൈസണ്‍ പാനല്‍ ഉറപ്പിന്റെ കാര്യത്തില്‍ മികവുറ്റതാണ്.
പല അളവുകളില്‍ ഈ പാനല്‍ ലഭ്യമാണ്. കനം കൂടിയതു മുതല്‍ കുറഞ്ഞ കനത്തില്‍ വരെ പാനല്‍ ലഭ്യമാണ്. ഒറ്റ നോത്തില്‍ പ്ലൈവുഡ് പാളിയോട് സാമ്യം തോന്നുന്നതാണ് ബൈസണ്‍ പാനല്‍. കനമുള്ള പ്ലൈവുഡ് ഷീറ്റാണോ എന്ന് തോന്നിപ്പോകും.
തീപിടിക്കില്ലെന്നതും വെള്ളം വീണാല്‍ കേടുവരില്ലെന്നതും ചിതലു വന്ന് ദ്രവിക്കില്ലെന്നതും ബൈസണ്‍ പാനലിന്റെ സവിശേഷതയായി ജോസ് ചൂണ്ടിക്കാട്ടുന്നു. തന്റെ വീടിന്റെ ഉള്‍ഭാഗത്തെ ചുമരുകളും വാതിലുകളും മുകള്‍ നിലയിലേക്ക് കയറാനുള്ള കോണിപ്പടിയും ടോയ്‌ലറ്റിനകത്തെ ചുമരുമെല്ലാം ജോസ് നിര്‍മിച്ചിരിക്കുന്നത് ബൈസണ്‍ പാനല്‍ കൊണ്ടാണ്.
കോണിപ്പടിയില്‍ പാനലിന് മുകളില്‍ ടൈല്‍സ് ഒിച്ച് മനോഹരമാക്കിയിട്ടുണ്ട്. അടിയില്‍ പാനലാണെന്ന് കണ്ടാല്‍ പറയില്ല. അത്രയും ഫിനിഷിംഗിലാണ് ജോസ് വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്.
വീടോ ഓഫീസോ കടമുറിയോ എന്തു വേണമെങ്കിലും ബൈസണ്‍ പാനല്‍ ഉപയോഗിച്ച് നിര്‍മിക്കാം. ഇന്റീരിയര്‍ വര്‍ക്കുകള്‍ പലയിടത്തും ഇപ്പോള്‍ ഈ പാനല്‍ ഉപയോഗിച്ച് ചെയ്യുന്നുണ്ട്. ജോസിന്റെ വീടു കാണാനെത്തിയ പലരും തങ്ങളുടെ പുതിയ വീടുകളിലേക്കും ഉള്ള വീടിനെ മോടിയാക്കാ നട്ടുമെല്ലാമായി ബൈസണ്‍ പാനല്‍ വര്‍ക്കുകള്‍ ചെയ്തു തരാന്‍ ജോസിനോട് ആവശ്യപ്പെടുന്നുണ്ട്.
ഗുണനിലവാരത്തില്‍ മുന്നില്‍
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്), ഐ.എസ്.ഒ എന്നീ അംഗീകാരങ്ങളോടെയാണ് ബൈസണ്‍ പാനല്‍ നിര്‍മിക്കുന്നത്. അതിനാല്‍ ഗുണനിലവാരത്തില്‍ പേടിയോ സംശയമോ വേണ്ടെന്ന് ജോസ് തറപ്പിച്ചു പറയുന്നു.
വിദേശ രാജ്യങ്ങളിലടക്കം പലയിടത്തേക്കും ബൈസണ്‍ പാനല്‍ കയറ്റി അയയ്ക്കുന്നുണ്ട്. കേരളത്തില്‍ പ്രളയം നാശനഷ്ടം വിതയ്ക്കുന്നത് തുടര്‍ക്കഥയാകുമ്പോള്‍ സുരക്ഷിതമായ വീടു നിര്‍മാണത്തിന് ബൈസണ്‍ പാനല്‍ ഉപയോഗിക്കുന്നതാണ് ഉത്തമമെന്ന് ജോസ് പറയുന്നു. ശക്തമായ കാറ്റില്‍ പ്രളയകാലത്ത് വീടുകള്‍ തകര്‍ന്നുണ്ടായ അപകടങ്ങള്‍ ബൈസണ്‍ പാളികള്‍ കൊണ്ടുണ്ടാക്കുന്ന വീടുകള്‍ക്ക് സംഭവിക്കില്ലെന്ന് ജോസ് ഉറപ്പു പറയുന്നു. ബൈസണ്‍ പാനല്‍ നിര്‍മിക്കുന്ന കമ്പനിയും ഈ ഉറപ്പ് നല്‍കുന്നുണ്ട്.
മറ്റുള്ള സിമന്റ് ചുമരുകളും മണ്‍കകളും ഇഷ്ടികയുമെല്ലാം ഇടിഞ്ഞു വീഴുന്നപോലെ ബൈസണ്‍ പാനല്‍ വീഴില്ല. വേണ്ടിവന്നാല്‍ അഴിച്ചുമാറ്റാന്‍ സാധിക്കുന്ന തരത്തിലും വീടുകള്‍ നിര്‍മിക്കാമെന്നതാണ് ഇതിന്റെ മേന്‍മ. പ്രളയത്തെ അതിജീവിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് കേരളം അതീവ ഗൗരവത്തോടെ ആലോചിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഇക്കാലത്ത് ബൈസണ്‍ പാനല്‍ കൊണ്ടുള്ള ആര്‍ക്കി ടെക്ചറിന് വലിയ പ്രാമുഖ്യം നല്‍കണമെന്ന് മെക്കാനിക്കല്‍ എന്‍ജിനിയര്‍ കൂടിയായ ജോസ് നിര്‍ദ്ദേശിക്കുന്നു.
മനസില്‍ കലയും ആശയവുമുള്ള ഒരാള്‍ക്ക് ബൈസണ്‍ പാനല്‍ കൊണ്ട് മികച്ച രീതിയില്‍ വീടുകളോ ഓഫീസോ ഇന്റീരിയര്‍ വര്‍ക്കുകളോ മനോഹരമായി ഡിസൈന്‍ ചെയ്യാന്‍ സാധിക്കും. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബൈസണ്‍ പാനല്‍ ഫാക്ടറികള്‍ പാനലുകള്‍ നിര്‍മിക്കുന്നുണ്ട്.
പാവറട്ടിയിലെ ജോസിന്റെ വീട് ഒരു ബ്രോഷറാണ്. ബൈസണ്‍ പാനല്‍ കൊണ്ട് എങ്ങനെ കിടിലന്‍ വീടുണ്ടാക്കാമെന്നതിന്റെ ലൈവായിട്ടുള്ള ഒരു ബ്രോഷര്‍. ആര്‍ക്കുവേണമെങ്കിലും ഇവിടെ വന്ന് ജോസിന്റെ വീടുകാണാം. ബൈസണ്‍ പാനലിനെക്കുറിച്ച് എ ടു സെഡ് വിവരങ്ങളും ജോസ് പറഞ്ഞു തരും. സാങ്കേതികവും സാമ്പത്തികവുമായ നേട്ടങ്ങളെക്കുറിച്ച് ജോസ് സംസാരിക്കും. വീടോ ഓഫീസോ എന്താണ് വേണ്ടതെങ്കില്‍ അത് ഡിസൈന്‍ ചെയ്ത് നിര്‍മിച്ചും തരും. എന്തു ഡൗുണ്ടെങ്കിലും ധൈര്യായിട്ട് ഈ നമ്പറില്‍ വിളിച്ചാല്‍ മതി... 98461 33 466
വരുന്നവര്‍ക്കെല്ലാം നൂറുനൂറു സംശയങ്ങളാണ്. പുതിയൊരു രീതിയോടു പൊരുത്തപ്പെടും മുന്‍പുള്ള സ്വാഭാവിക സംശയങ്ങള്‍. യാതൊരു അലോസരവും കൂടാതെ ജോസ് എല്ലാറ്റിനും കൃത്യവും വ്യക്തവുമായ മറുപടി ഉദാഹരണസഹിതം നല്‍കുന്നതോടെ സംശയങ്ങള്‍ തീരും.
അല്ല ജോസേട്ടാ ഉറപ്പു താങ്വോ എന്ന് പിന്നെയും ആരെങ്കിലും സംശയം ചോദിച്ചാല്‍ ഈ വീടിപ്പോ മൂന്നുവര്‍ഷായി എന്ന് ജോസേട്ടന്റെ സിംപിള്‍ മറുപടി.
മൂന്നുവര്‍ഷത്തിനിടെ ഈ വീടൊരുപാട് മഴ കൊണ്ടു... വെയിലേറ്റു... പ്രളയം കണ്ടു...പ്രളയ ജലമേറ്റു... ഒരു കുഴപ്പോം പറ്റിയിട്ടില്ല... അതുകൊണ്ടാണ് ഈ വീട് ബൈസണ്‍ പാനലുകൊണ്ടു നിര്‍മിച്ച ജോസേന്റെ പ്രശസ്തമായ വീടായത്....
പരിസ്ഥിതി സൗഹൃദം
തികച്ചും പരിസ്ഥിതി സൗഹൃദമാണ് ഈ പാനലെന്നതാണ് കൂടുതല്‍ ആകര്‍ഷകം. ഇഷ്ടമുള്ള ആകൃതിയില്‍ ഇതിനെ മുറിച്ചെടുക്കാമെന്നതുകൊണ്ടു തന്നെ എവിടെ വേണമെങ്കിലും ഉപയോഗിക്കാന്‍ സാധ്യവുമാണ്. പലരും ഇപ്പോള്‍ ഫര്‍ണിച്ചറും വീടിനകത്തെ ഷോകെയ്‌സുകളും അടുക്കളയിലെ ചെറിയ ഷെല്‍ഫുകളും മറ്റും നിര്‍മിക്കാന്‍ ബൈസണ്‍ പാനല്‍ ഉപയോഗിക്കുന്നുണ്ട്.
ചുമരുകള്‍ക്ക് ഭംഗി പകരാന്‍ പാനല്‍ പെയിന്റടിച്ചാല്‍ മതി. ഇപ്പോള്‍ ഇളം നിറങ്ങളിലുള്ള പാനല്‍ വന്നു തുടങ്ങിയിട്ടുണ്ട്. പാനലിന് മുകളില്‍ ടൈല്‍സ് ഒട്ടിച്ചും വാള്‍ പേപ്പര്‍ ഒിച്ചും ഭംഗി കൂട്ടുന്നവരും ഏറെ. ഏത് ഐഡിയ വേണമെങ്കിലും ബൈസണ്‍ പാനലില്‍ പ്രയോഗിക്കാമെന്നതാണ് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
ഓഫീസ് ക്യാബിനുകള്‍ വേര്‍തിരിക്കാനും കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് കഫെകളില്‍ ക്യാബിനുകള്‍ നിര്‍മിക്കാനും ചെറിയ കഫറ്റേരിയകള്‍ നിര്‍മിക്കാനുമൊക്കെ ഇപ്പോള്‍ ബൈസണ്‍ പാനല്‍ വ്യാപകമായി ഉപയോഗിക്കുന്നു.
ജോസിന്റെ വീടിന്റെ സീലിംഗ് വരെ ബൈസണ്‍ പാനല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഫാനുകളെല്ലാം ഘടിപ്പിച്ചിരിക്കുന്നതും പാനലില്‍ തന്നെ. ആണിയടിക്കുന്നതിന് പകരം സ്‌ക്രൂവാണ് ഉപയോഗിക്കേണ്ടത്. ചിത്രങ്ങള്‍ തൂക്കാനും മറ്റും ഇതില്‍ സാധിക്കും.
ഋഷി
ഫോട്ടോ ഗസൂണ്‍ജി പി.ജി