തൊഴില്‍ സ്ഥലത്തെ സ്ത്രീസുരക്ഷാ നിയമങ്ങള്‍
Friday, June 21, 2019 5:14 PM IST
തൊഴിലിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിനും അവകാശ നിഷേധങ്ങള്‍ക്കും ഇരയായത് സ്ത്രീകളാണ്. പുരുഷന്മാരെക്കാള്‍ കുറഞ്ഞ വേതനത്തിന് സ്ത്രീയെ പണിയെടുപ്പിക്കുക, വിശ്രമത്തിന് സമയം നല്‍കാതിരിക്കുക, പ്രസവശേഷം ജോലി നിഷേധിക്കുക, ഫാക്ടറികളില്‍ സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാതിരിക്കുക തുടങ്ങി ചൂഷണങ്ങള്‍ നിരവധിയാണ്. എന്നാല്‍ പാര്‍ലമെന്റ് നിയമം വഴി സ്ത്രീകള്‍ക്ക് ആരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങളും തുല്യവേതനവും പ്രസവാനുകൂല്യങ്ങളും മറ്റും ഉറപ്പുവരുത്തി ഇത്തരം ചൂഷണങ്ങളും അവകാശ നിഷേധങ്ങളും ഒരുപരിധിവരെ പരിഹരിച്ചിരിക്കുന്നു.
ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക പീഡനം(തടയലും, നിരോധനവും പരിഹാരവും) നിയമം 2013
ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരേയുള്ള പീഡനം തടയുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടും കേന്ദ്രഗവണ്‍മെന്റ് കൊണ്ടു വന്ന നിയമമാണ് ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക പീഡനം (തടയലും, നിരോധന വും പരിഹാരവും)നിയമം 2013 Sexual Harassment of Women at Workplace (Prevention, Prohibition and Redressal ) Act 2013 . ഇന്ത്യന്‍ ഭരണഘടനയുടെ 14,15,21 അനുഛേദങ്ങള്‍ക്കനുസൃതമായും, 1989 ല്‍ യുഎന്‍ പാസാക്കിയ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചന ഉന്മൂലന ഉടമ്പടി 1993 ജൂണ്‍ 25-ന് ഇന്ത്യ സ്ഥിരീകരിച്ച പ്രകാരവും, 1997 ലെ വിശാഖ Vs സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരവും ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരേയുണ്ടാവുന്ന പീഡനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പാര്‍ല മെന്റിന്റെ ഇരു സഭകളും പാസാക്കി 2013 ഏപ്രില്‍ 22-ന് രാഷ്ട്രപതി ഒപ്പുവച്ച് 2013 ഡിസംബര്‍ ഒമ്പതിന് പ്രാബല്യത്തില്‍ വന്ന നിയമമാണിത്.
നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും വ്യാപ്തിയും
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് ബാധകമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌റ്റേഡിയം, സ്‌പോര്‍ട്‌സ് കോപ്ലക്‌സ്, സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്, കളി സ്ഥലങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റ്, സംഘടന, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, മറ്റു ജോലി സ്ഥലങ്ങള്‍ തുടങ്ങിയ സ്ത്രീകള്‍ ജോലിചെയ്യുന്നതും ജോലിക്കായി എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. സ്ഥാപനത്തിലെ ജോലി സ്ഥിരമായതോ, താല്ക്കാലികമായതോ, ദിവസക്കൂലിക്കോ എന്നുള്ള വ്യത്യാസമില്ലാതെ ഏതു തരത്തിലുള്ള ജോലിക്കാരായ സ്ത്രീകള്‍ക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കും. സ്ത്രീ ജോലിക്കാരികള്‍ക്ക് മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മറ്റ് സ്ത്രീകള്‍ക്കും ഈ നിയമ പ്രകാരം അവകാശമുണ്ടായിരിക്കുമെന്നത് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വീടുകളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്ന സ്ത്രീകളെയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിുണ്ട്. ഈ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ലൈംഗികസ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പര്‍ശനങ്ങളും, ലൈംഗികആഭിമുഖ്യം ആവശ്യപ്പെടുക, ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍, ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ കാണിക്കല്‍ തുടങ്ങി സ്വാഗതാര്‍ഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവൃത്തികളും ലൈംഗിക പീഡനം എന്ന കൃത്യത്തില്‍ പെടുമെന്നും ഈ നിയമം അനുശാസിക്കുന്നു.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രവൃത്തികളും പെരുമാറ്റങ്ങളും ലൈംഗിക പീഡനകുറ്റകൃത്യമായി കണക്കാക്കുന്ന സന്ദര്‍ഭങ്ങള്‍ ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, സ്ത്രീ ജോലിക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മുന്തിയ പരിഗണന വാഗ്ദാനം ചെയ്യല്‍, ജോലിക്ക് ഹാനികരമായേക്കാവുന്ന പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികള്‍, നിലവിലുള്ളതോ ഇനി കിട്ടുവാന്‍ പോകുന്നതോ ആയ സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികള്‍, സ്ത്രീജോലിക്കാരിയുടെ ജോലിയിലുള്ള അനാവശ്യമായ ഇടപെടലുകള്‍, ജോലിക്ക് പ്രതികൂലമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രവൃത്തികളും പെരുമാറ്റങ്ങളും, സ്ത്രീ ജോലിക്കാരിയുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന അപമാനകരമായ പ്രവൃത്തികളും ലൈംഗിക പീഡനമെന്ന കുറ്റകൃത്യമായി കണക്കാക്കും.

വിവിധ കിറ്റികള്‍
ലൈംഗിക പീഡനം ഇല്ലായ്മ ചെയ്യാനായി സ്ഥാപനത്തിന്റെ തൊഴിലുടമയും സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ മേലധികാരിയും ഇന്‍േറണല്‍ കംപ്ലയിന്റ്‌സ് കിറ്റി (കിലേൃിമഹ ഇീാുഹമശിെേ ഇീാാശേേലല) രൂപീകരിക്കണം. സ്ഥാപനത്തിനു മറ്റു ബ്രാഞ്ചുകളോ ഓഫീസുകളോ ഉണ്ടെങ്കില്‍ അവിടെയും കിറ്റി രൂപീകരിക്കേണ്ടതാണ്. പത്തോ അതിലധികമോ ജോലിക്കാരുള്ള സ്ഥലങ്ങളില്‍ ഇത്തരം കിറ്റികള്‍ രൂപീകരിക്കണം. എന്നാല്‍ 10 ജോലിക്കാരെങ്കിലും ഇല്ലാത്ത സാഹചര്യത്തില്‍ ഇന്‍േറണല്‍ കംപ്ലയിന്റ്‌സ് കിറ്റി ഇല്ലാതെ വരികയോ അല്ലെങ്കില്‍ സ്ഥാപന മേധാവിക്കെതിരേയുള്ള പരാതികള്‍ ആണെങ്കില്‍ അത് അന്വേഷിക്കാനായി ലോക്കല്‍ കംപ്ലയിന്റ്‌സ് കിറ്റി (ഘീരമഹ ഇീാുഹമശിെേ ഇീാാശേേലല) ജില്ലാ ഓഫീസര്‍ രൂപീകരിക്കേണ്ടതാണ്. ഇന്‍േറണല്‍ കംപ്ലയിന്റ്‌സ് കിറ്റിയില്‍ ഒരു ചെയര്‍പേഴ്‌സണും ജീവനക്കാരുടെ ഇടയില്‍ നിന്ന് ചുരുങ്ങിയത് രണ്ട് അംഗങ്ങളും ഉണ്ടായിരിക്കണം. ചെയര്‍പേഴ്‌സണ്‍ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഉയര്‍ന്ന പദവിയിലുള്ള സ്ത്രീയായിരിക്കുകയും, മെംബര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരോ,സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെിരിക്കുന്നവരോ നിയമത്തെക്കുറിച്ച് അറിവുള്ളവരോ ആയവര്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. ലോക്കല്‍ കംപ്ലയിന്റ്‌സ് കിറ്റിയില്‍ ചെയര്‍പേഴ്‌സനടക്കം ഭൂരിഭാഗം പേരും സ്ത്രീകളായിരിക്കുകയും ഒരംഗം എസ്‌സി/ എസ്ടി വിഭാഗത്തില്‍ നിന്നുമായിരിക്കുകയും വേണം.
ശിക്ഷാ വിധികള്‍
പരാതി കിറ്റിയുടെ പരിഗണനയിലിരിക്കുന്ന അവസരത്തില്‍, പരാതിക്കാരിക്ക് രേഖാമൂലം പരാതിക്കാരിയെയോ എതിര്‍കക്ഷിയെയോ മറ്റൊരു ജോലിസ്ഥലത്തേക്ക് മാറ്റുവാന്‍ ആവശ്യപ്പെടാം. ഇതോടൊപ്പമുള്ള ചട്ടം ഒമ്പതിലെ വ്യവസ്ഥ പ്രകാരം, കുറ്റക്കാരനാണെന്നു കിറ്റി കണ്ടെത്തിയ ജീവനക്കാരനെതിരേ നടപടി എടുക്കുവാന്‍ തൊഴിലുടമയോട് കിറ്റി നിര്‍ദ്ദേശിക്കുന്നതാണ്. സര്‍വീസ് റൂള്‍സ് ഉണ്ടെങ്കില്‍ അതു പ്രകാരമുള്ള നടപടിയായിരിക്കും ഉണ്ടാവുക. അല്ലെങ്കില്‍ എതിര്‍ കക്ഷിയില്‍ നിന്നും രേഖാമൂലമുള്ള ക്ഷമാപണം വാങ്ങുവാനോ, ജോലിയില്‍ നിന്ന് പിരിച്ചുവിടുവാനോ, സാമൂഹ്യ സേവനം ചെയ്യുവാന്‍ ആവശ്യപ്പെടാനോ, നഷ്ടപരിഹാരം ഈടാക്കാനോ, പ്രമോഷന്‍, ഇന്‍ക്രിമെന്റ് തുടങ്ങിയവ പിടിച്ചു വയ്ക്കാനോ, കൗണ്‍സലിംഗിനു വിധേയനാക്കുവാനോ മറ്റോ നിര്‍ദ്ദേശിക്കാം. പരാതിക്കാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരേയും നടപടി എടുക്കുന്നതാണ്.
വിശാഖ കേസ്
തൊഴില്‍ സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനായി സുപ്രീംകോടതി വിശാഖ Vs സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ എന്ന കേസില്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോുവയ്ക്കുകയുണ്ടായി. ഈ കേസില്‍ കോടതി ലൈംഗിക പീഡനത്തിന് നല്‍കിയ നിര്‍വചനം ഇങ്ങനെയാണ്... ലൈംഗികപീഡനം എന്നാല്‍ സ്വാഗതാര്‍ഹം അല്ലാത്ത പ്രത്യക്ഷവും പരോക്ഷവും ആയ താഴെ പറയുന്ന തരത്തിലുള്ള പെരുമാറ്റങ്ങളാകുന്നു.
1. ശാരീരികസമ്പര്‍ക്കങ്ങളും നീക്കങ്ങളും
2. ലൈംഗിക ആനുകൂല്യത്തിനുവേണ്ടിയുള്ള ആവശ്യപ്പെടലോ അപേക്ഷിക്കലോ
3. ലൈംഗികചുവയുള്ള അഭിപ്രായപ്രകടനങ്ങള്‍
4. അശ്ലീലം പ്രദര്‍ശിപ്പിക്കല്‍
5. ശാരീരികമായോ വാക്കുകളാലോ വാക്കുകള്‍ ഇല്ലാതയോയുള്ള അസ്വീകാര്യമായ മറ്റ് ലൈംഗിക പെരുമാറ്റങ്ങള്‍.
പരാതിയും നടപടിക്രമങ്ങളും
തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനത്തെ സംബന്ധിച്ച പരാതി, പരാതിക്കാരിക്ക് അതത് കിറ്റിയില്‍ സംഭവം നടന്ന് മൂന്ന് മാസത്തിനുള്ളില്‍ രേഖാമൂലം ബോധിപ്പിക്കാം. എന്നാല്‍ പരാതിക്ക് ആസ്പദമായ സംഭവം നടന്ന് മൂന്ന് മാസത്തിനുള്ളില്‍ മതിയായ കാരണത്താല്‍ പരാതി കൊടുക്കുവാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ വീണ്ടും മൂന്നു മാസം കൂടി സമയം ദീര്‍ഘിച്ച ലഭിക്കുന്ന പരാതികളും സ്വീകരിക്കും. പരാതിക്കാരിക്ക് രേഖാമൂലം പരാതി തയാറാക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം അതത് കിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍ എന്നി വര്‍ പരാതിക്കാരിക്ക് അതിന് സഹായങ്ങള്‍ ചെയ്തു കൊടുക്കണം. പരാതിക്കാരിക്ക് ഇത്തരം പരാതി ബോധിപ്പിക്കുവാന്‍ എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍, പരാതിക്കാരിക്ക് വേണ്ടി ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ, സഹപ്രവര്‍ത്തകയ്‌ക്കോ, വനിതാ കീഷന്‍ ഓഫീസര്‍ക്കോ, പരാതിക്കാരിയുടെ രേഖാമൂലമുള്ള സമ്മതപ്രകാരം സംഭവത്തെക്കുറിച്ചറിയാവുന്ന മറ്റാര്‍ക്കെങ്കിലുമോ പരാതി ബോധിപ്പിക്കാം. പരാതിക്കാരിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചികില്‍സിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരെ ചികില്‍സിക്കുന്ന സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, രക്ഷിതാവ് എന്നിവര്‍ക്ക് പരാതിക്കാരിക്ക് വേണ്ടി പരാതി ബോധിപ്പിക്കാവുന്നതാണ്. പീഡനത്തിനിരയായ സ്ത്രീ മരിച്ചു പോയിുണ്ടെങ്കില്‍ സംഭവത്തെ സംബന്ധിച്ച് വിവരമുള്ള ആര്‍ക്കും മരിച്ച സ്ത്രീയുടെ അവകാശികളുടെ രേഖാമൂലമുള്ള സതപ്രകാരം പരാതി ബോധിപ്പിക്കാം. ഇത്തരം പരാതി കിട്ടിക്കഴിഞ്ഞാല്‍ പരാതിയുടെ കോപ്പി എതിര്‍കക്ഷിക്ക് നല്‍കുന്നതും എതിര്‍കക്ഷിക്ക് എന്തെങ്കിലും രേഖകള്‍, സാക്ഷികള്‍ തുടങ്ങിയ ലിസ്റ്റ് സഹിതം 10 ദിവസത്തിനുള്ളില്‍ മറുപടി ബോധിപ്പിക്കുവാന്‍ സമയം അനുവദിക്കുന്നതുമാണ്. ലൈംഗിക പീഡനത്തെ സംബന്ധിച്ച ഇത്തരം പരാതികള്‍ രമ്യമായി ഒത്തു തീര്‍പ്പാക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ പരാതിക്കാരിക്ക് പണം നല്‍കിയുള്ള യാതൊരു ഒത്തുതീര്‍പ്പും പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എതിര്‍കക്ഷി ജോലിക്കാരനാണെങ്കില്‍ അയാള്‍ക്ക് ബാധകമായ സര്‍വീസ് റൂള്‍സ് പ്രകാരമാണ് അന്വേഷണം നടത്തേണ്ടത്.
വീടുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നിന്നും കിട്ടുന്ന പരാതികളില്‍ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നുള്ള സാഹചര്യങ്ങളില്‍, ലോക്കല്‍ കിറ്റി, ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 509 പ്രകാരമോ അല്ലെങ്കില്‍ മറ്റു സെക്ഷന്‍ പ്രകാരമോ മേല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട പോലീസിനു ഒരാഴ്ചയ്ക്കകം പരാതി കൈമാറുന്നതാണ്. അഭിഭാഷകര്‍ക്ക് ഇത്തരം കേസുകളില്‍ ഹാജരാവുന്നതിനു വിലക്കുണ്ട്. പരാതിയുടെ ഉള്ളടക്കം, പരാതിക്കാരി, എതിര്‍കക്ഷി, സാക്ഷികള്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍, കിറ്റി നടപടികള്‍, ശുപാര്‍ശകള്‍ തുടങ്ങിയവ പ്രസിദ്ധപ്പെടുത്തുന്നത് വിലക്കിയിട്ടുണ്ട്.
സീമ മോഹന്‍ലാല്‍