സ്ത്രീകള്‍ സുരക്ഷിതരോ ?
ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ ലോകത്തിന് മുന്നില്‍ അഭിമാനം കൊള്ളുന്ന കേരളത്തില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല. സ്ത്രീധനം മാസിക നടത്തിയ അന്വേഷണത്തില്‍ സ്ത്രീ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ലഭിച്ചത്. സംസ്ഥാന പോലീസ് സേനയുടെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ ഓരോവര്‍ഷവും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ്. പീഡനവും മാനഭംഗകേസുകളും ഉള്‍പ്പെടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത് പോയ വര്‍ഷമാണ്. പോക്‌സോ കേസുകളിലും വര്‍ധനയുണ്ടായി.

പത്രവാര്‍ത്തകള്‍ക്ക് പഞ്ഞമില്ല

ദിവസവും ഒരു പീഡനകേസെങ്കിലും ഇല്ലാതെ പത്രങ്ങള്‍ പുറത്തിറങ്ങുന്നില്ലെന്നതാണ് വാസ്തവം. രണ്ടു വയസുകാരി മുതല്‍ തൊണ്ണൂറുകാരി വരെ പീഡിപ്പിക്കപ്പെടുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് കെണികളില്‍പ്പെട്ട് പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടുന്നുണ്ട്. വിവാഹേതര ബന്ധങ്ങളും യാതൊരു നിയന്ത്രണവും ഇല്ലാതെ വര്‍ധിച്ചുവരുന്നു.

ലൈംഗിക അതിക്രമങ്ങളില്‍ 6604 കേസുകള്‍

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസുകളുടെ എണ്ണം 6604 ആണ്. 2017ലെ കണക്കുകളേക്കാള്‍ 119 കേസുകളാണ് വര്‍ധിച്ചിട്ടുള്ളത്. ഇതില്‍ 4589 കേസുകള്‍ പീഢനം സംബന്ധിച്ചുള്ളതാണ്. 91 കേസുകളാണ് ഒരുവര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചിട്ടുള്ളത്. സ്ത്രീകളെ മാനഭംഗം ചെയ്തത് സംബന്ധിച്ച കേസുകളുടെ എണ്ണം 2015 ആണ്. 2017ല്‍ ഇത് 1987 ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ച കേസുകളുടെ എണ്ണം 28. അതേസമയം 2007ല്‍ ഇതേ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 500 മാത്രമായിരുന്നു.

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ ജാഗ്രതൈ

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ഒളിവോ മറയോ വേണ്ടെന്ന അവസ്ഥയായി. ഇതിന് ഉദാഹരണമാണ് പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി നടന്നിുള്ള കൈയേറ്റങ്ങളുടെ കണക്കുകള്‍. കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിടെ ഏറ്റവുമധികം സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ അക്രമിക്കപ്പെത് 2018 ലാണ്. 460 കേസുകളാണ് പൊതു ഇടങ്ങളില്‍ സ്ത്രീകളെ അപമാനിച്ചതിനും മോശമായി പെരുമാറിയതിനുമായി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2017 നെ അപേക്ഷിച്ച് 66 കേസുകള്‍ കൂടി.


സ്ത്രീധനത്തിന്റെ പേരില്‍ അക്രമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നു. സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. 16 കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം സ്ത്രീകളെ തട്ടിക്കൊണ്ടുപ്പോകുന്നതിലും സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടുകാരുടെ ഭാഗത്തുനിന്നും ഏല്‍ക്കുന്ന പീഡനങ്ങളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 181 കേസുകളാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് 2017ല്‍ 200 ആയിരുന്നു. ഭര്‍തൃവീുകാരുടെ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയാകുന്ന കേസുകള്‍ കഴിഞ്ഞ വര്‍ഷം 2048 എണ്ണമുണ്ടായി. ഇത് 2017ല്‍ 2863 ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 815 കേസുകളാണ് കുറഞ്ഞിട്ടുള്ളത്.

കുട്ടികള്‍ക്കും രക്ഷയില്ല

സ്ത്രീകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവുമധികം ചൂഷണത്തിനിരയാകുന്നത് കുട്ടികളാണ്. 4008 കേസുകള്‍ വിവിധ വകുപ്പുകളിലായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതില്‍ 1204 കേസുകളും ലൈംഗിക അതിക്രമങ്ങള്‍ മൂലമുള്ളതായിരുന്നു. ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭിക്ഷാടനസംഘങ്ങളും മറ്റും തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 181 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോക്‌സോ കേസുകളില്‍ വര്‍ധന

ഇതിന് പുറമേ പോക്‌സോ നിയമപ്രകാരം എടുത്തിുള്ള കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 3174 കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തിുള്ളത്. 2900 കേസുകളാണ് ഒറ്റവര്‍ഷം കൊണ്ട് വര്‍ധിച്ചത്. 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിുള്ള തിരുവനന്തപുരമാണ് കുട്ടികള്‍ക്കെതിരായ ആക്രമണങ്ങളില്‍ മുന്നില്‍. കോഴിക്കോട് 277, മെട്രോ നഗരമായ കൊച്ചിയില്‍ 270, കണ്ണൂര്‍ 243 എന്നിങ്ങനെയാണ് കണക്കുകള്‍.

അതേസമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ മരണപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്.

ജെറി എം. തോമസ്