ഐ​ഫോ​ണി​ലെ കാ​മ​റ ഗൂ​ഗി​ള്‍ പി​ക്സ​ലി​നു സ​മാ​ന​മോ?
ഐ​ഫോ​ണി​ലെ കാ​മ​റ ഗൂ​ഗി​ള്‍ പി​ക്സ​ലി​നു സ​മാ​ന​മോ?
Wednesday, December 18, 2024 10:25 AM IST
സോനു തോമസ്
ആ​പ്പി​ള്‍ അ​ടു​ത്ത വ​ര്‍​ഷം പു​റ​ത്തി​റ​ക്കു​ന്ന ഐ​ഫോ​ണ്‍ 17 സി​രീ​സി​ലെ കാ​മ​റ ഗൂ​ഗി​ള്‍ പി​ക്സ​ല്‍ ഫോ​ണു​ക​ളു​ടെ മാ​തൃ​ക​യി​ലാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്. കാ​മ​റ മൊ​ഡ്യൂ​ള്‍ ഹൊ​റി​സോ​ണ്ട​ല്‍ രീ​തി​യി​ലാ​ണ് പു​റ​ത്തു​വ​ന്ന ചി​ത്ര​ത്തി​ല്‍ കാ​ണാ​നാ​കു​ന്ന​ത്.

മു​ന്‍ മോ​ഡ​ലു​ക​ളി​ലേ​ക്കാ​ള്‍ വ​ലി​യ കാ​മ​റ യൂ​ണി​റ്റാ​ണി​ത്. ഐ​ഫോ​ണ്‍ 17ന്‍റെ ​സ​പ്ലൈ​ചെ​യി​ന്‍ വ​ഴി​യാ​ണ് ഈ ​വി​വ​രം ലീ​ക്കാ​യ​ത് എ​ന്ന് ഗാ​ഡ്ജ​റ്റ് 360 റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2025 സെ​പ്റ്റം​ബ​റി​ലാ​വും ഐ​ഫോ​ണ്‍ 17 സി​രീ​സ് ആ​പ്പി​ള്‍ പു​റ​ത്തി​റ​ക്കു​ക എ​ന്നാ​ണ് സൂ​ച​ന.


ഐ​ഫോ​ണ്‍ 17, ഐ​ഫോ​ണ്‍ 17 പ്രോ, ​ഐ​ഫോ​ണ്‍ 17 പ്രോ ​മാ​ക്സ്, പു​തി​യ സ്ലിം ​മോ​ഡ​ലാ​യ ഐ​ഫോ​ണ്‍ 17 എ​യ​ര്‍ എ​ന്നി​വ​യാ​ണ് വ​രും സി​രീ​സി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.