ഇ​തു​ക​ല​ക്കും! കി​ടി​ല​ന്‍ ഫീ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് വാ​ട്‌​സ്ആ​പ്
ഇ​തു​ക​ല​ക്കും! കി​ടി​ല​ന്‍ ഫീ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് വാ​ട്‌​സ്ആ​പ്
Tuesday, December 17, 2024 11:01 AM IST
സോനു തോമസ്
പു​ത്ത​ന്‍ ഫീ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് വാ​ട്സ്ആ​പ്. വോ​യി​സ്, വീ​ഡി​യോ കോ​ളു​ക​ളി​ലാ​ണ് പു​ത്ത​ന്‍ ഫീ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ളു​ക​ള്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഫീ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ഗ്രൂ​പ്പി​ല്‍​നി​ന്ന് വോ​യി​സ് അ​ല്ലെ​ങ്കി​ല്‍ വീ​ഡി​യോ കോ​ളി​ന് ശ്ര​മി​ച്ചാ​ല്‍ അ​ത് ആ ​ഗ്രൂ​പ്പി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. ഇ​തി​നൊ​രു മാ​റ്റ​മാ​ണ് പ്ര​ധാ​ന​മാ​യും വാ​ട്‌​സ്ആ​പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ ഫീ​ച്ച​ര്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തോ​ടെ ഗ്രൂ​പ്പി​ലെ തെ​ര​ഞ്ഞെ​ടു​ത്ത അം​ഗ​ങ്ങ​ളെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി കോ​ളു​ക​ള്‍ ചെ​യ്യാ​നാ​കും. അ​താ​യ​ത് ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്താ​തെ നി​ങ്ങ​ള്‍​ക്ക് സം​സാ​രി​ക്കേ​ണ്ട​വ​രെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി ഗ്രൂ​പ്പ് കോ​ള്‍ ന​ട​ത്താ​നാ​കും.


പു​തി​യ പ​ത്ത് വീ​ഡി​യോ കോ​ള്‍ ഇ​ഫ​ക്ടു​ക​ളും വാ​ട്സ്ആ​പ്പ് കൊ​ണ്ടു​വ​രു​ന്നി​ട്ടു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് പു​ത്ത​ന്‍ അ​നു​ഭ​വ​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന​വ​യാ​കും ഈ ​ഇ​ഫ​ക്ടു​ക​ളെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു.

ഡെ​സ്‌​ക്ടോ​പ്പി​ല്‍​നി​ന്ന് എ​ളു​പ്പ​ത്തി​ല്‍ കോ​ളു​ക​ള്‍ ആ​രം​ഭി​ക്കാ​നും കോ​ള്‍ ലി​ങ്ക് ക്രി​യേ​റ്റ് ചെ​യ്യാ​നും ഉ​ള്‍​പ്പ​ടെ സാ​ധി​ക്കു​ന്ന ഫീ​ച്ച​റും വാ​ട്‌​സ്ആ​പ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഡെ​സ്‌​ക്ടോ​പ്പ്, മൊ​ബൈ​ല്‍ വേ​ര്‍​ഷ​നു​ക​ളി​ലും പു​തി​യ ഫീ​ച്ച​ര്‍ ല​ഭ്യ​മാ​കും.