അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
Sunday, March 26, 2023 5:14 PM IST
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ അഞ്ജന രാജം ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2023 ഫൈനലിൽ പങ്കെടുക്കും. അടുത്ത ജൂണ്‍ മാസത്തിൽ അബുദാബിയിൽ ഫൈനൽ മത്സരങ്ങൾ നടക്കും.
ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2023 ഫൈനലിൽ പങ്കെടുക്കുന്ന ഏകമലയാളിയാണ് അഞ്ജന രാജം. മത്സരത്തിന്റെ ഫൈനലിസ്റ്റുകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനമുണ്ടെന്നു അഞ്ജന പറഞ്ഞു.
40ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മത്സരത്തിൽ മാറ്റുരയ്ക്കുന്നതിനായി എത്തിയിരുന്നു. ഇതിൽ ഫൈനലിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനമുഹൂർത്തമാണെന്നും അവർ പറഞ്ഞു.
റിട്ടയേർഡ് ആർമി ഓഫീസർ ബ്രിഗേഡിയർ എം.സി. അശോക് കുമാറിന്റെയും ഐഡബ്ല്യുസി തിരുവനന്തപുരം മുൻ പ്രസിഡന്റ് വിജയലക്ഷ്മിയുടെയും മകളാണ് അഞ്ജന. ജർമനിയിലെ മ്യൂണിക്കിൽ സോഫ്റ്റ്വെയർ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് അഞ്ജനയ്ക്ക് ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2023 മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
അമേരിക്കയിൽ ഗൂഗിളിൽ ജോലി ചെയ്യുന്ന അരുണ അഞ്ജനയുടെ സഹോദരിയാണ്. ഒരു പ്രമുഖ ബ്യൂട്ടി പേജന്റ് ആയ മിസിസ് ഇന്ത്യ വേൾഡ് വൈഡാണ് ജൂണിൽ അബുദാബിയിൽ മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനൽ സംഘടിപ്പിക്കുന്നത്.