കാ​യാ​മ്പൂ കണ്ണിൽവിടരും...
കാ​യാ​മ്പൂ കണ്ണിൽവിടരും...
Tuesday, December 17, 2024 11:55 AM IST
ക​ണ്ണി​നു കു​ളി​ർ​മ​യേ​കി തൃ​ശൂ​ർ കോ​ട്ട​പ്പു​റം കു​ന്ന​ത്തും​പ​റ​മ്പ് സ​ർ​പ്പ​ക്കാ​വി​ൽ കാ​യാ​മ്പൂ പൂ​ത്തു. ത​ണ്ടു​ക​ളി​ൽ വി​രി​യു​ന്ന നീ​ല നി​റ​ത്തി​ലു​ള്ള പൂ​ക്ക​ൾ മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണു പൂ​ക്കു​ക.

ക​വി​ത​ക​ളി​ലും സി​നി​മാ​ഗാ​ന​ങ്ങ​ളി​ലും​വ​രെ വ​ർ​ണി​ക്കു​ന്ന പു​ഷ്പ​ത്തി​ന് ഔ​ഷ​ധ​ഗു​ണ​ത്തോ​ടൊ​പ്പം വ​ലി​യ സു​ഗ​ന്ധ​മാ​ണ്. സം​സ്കൃ​ത​ത്തി​ൽ നീ​ലാ​ഞ്ജ​നി​യെ​ന്നും മ​ല​യാ​ള​ത്തി​ൽ അ​ഞ്ജ​ന​മ​രം, ക​ന​ലി, കാ​യാ​വ്, കാ​ശാ​വ്, ആ​ന​കൊ​മ്പി, കാ​ഞ്ഞാ​വ് എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്നു.