സലേഷിന്‍റെ ഭാഗ്യം പ്ലാവ്
സലേഷിന്‍റെ ഭാഗ്യം പ്ലാവ്
Monday, December 16, 2024 2:53 PM IST
ജി​ബി​ൻ പാ​ലാ
വീ​ടും വീ​ട്ടു​കാ​രും കൃ​ഷി​യു​മൊ​ക്കെ​യാ​യി ശി​ഷ്ട​കാ​ലം ക​ഴി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു സ​ലേ​ഷ് നാ​ട്ടി​ലെ​ത്തി​യ​ത്. ആ​കെ​യു​ള്ള 14 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഏ​താ​ണ്ട് മു​ഴു​വ​നാ​യി റ​ബ​ർ ആ​യി​രു​ന്നു കൃ​ഷി.

റ​ബ​റി​ന് വി​ല​യി​ട​ഞ്ഞ​തോ​ടെ വെ​ട്ടു​കൂ​ലി പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യാ​യി. ഈ ​നി​ല​യി​ൽ നാ​ട്ടി​ൽ നി​ന്നി​ട്ടു കാ​ര്യ​മി​ല്ല, വീ​ണ്ടും വി​ദേ​ശ​ത്തേ​ക്കു പോ​കാ​നാ​യി​രു​ന്നു പ​ല​രു​ടെ​യും ഉ​പ​ദേ​ശം. എ​ന്നാ​ൽ, അ​തി​നോ​ട് സ​ലേ​ഷി​ന് യോ​ജി​ക്കാ​നാ​യി​ല്ല.

റ​ബ​ർ വെ​ട്ടി മാ​റ്റി മ​റ്റെ​ന്തെ​ങ്കി​ലും കൃ​ഷി ചെ​യ്താ​ലോ എ​ന്ന ആ​ലോ​ച​ന​യാ​യി പി​ന്നെ. അ​ങ്ങ​നെ​യി​രി​ക്കെ, ഒ​രു ബ​ന്ധു​വി​ന്‍റെ കൈ​യി​ൽ നി​ന്ന് ഒ​രു വി​യ​റ്റ്നാം ഏ​ർ​ളി പ്ലാ​വി​ൻ തൈ ​കി​ട്ടി. അ​തു ന​ട്ടു. വ​ള​രെ വേ​ഗം വ​ള​ർ​ന്ന് നി​റ​യെ ച​ക്ക​യു​ണ്ടാ​യി.

അ​തോ​ടെ റ​ബ​റി​നു പ​ക​രം പ്ലാ​വ് ന​ട്ടാ​ലോ എ​ന്ന ചി​ന്ത മ​ന​സി​ലു​ദി​ച്ചു. വൈ​കാ​തെ, മൂ​ന്ന​ര​യേ​ക്ക​റി​ലെ റ​ബ​ർ വെ​ട്ടി​മാ​റ്റി പ്ലാ​വി​ൻ തൈ ​ന​ട്ടു. നി​റ​യെ ച​ക്ക​യു​മു​ണ്ടാ​യി. വൈ​കാ​തെ ഇ​ടി​ച്ച​ക്ക, പ​ച്ച​ച്ച​ക്ക, ച​ക്ക​പ്പ​ഴം തു​ട​ങ്ങി​യ​വ മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ചു തു​ട​ങ്ങി.

ച​ക്ക​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ ക​ച്ച​വ​ട​ക്കാ​ർ സ​ലേ​ഷി​നെ​ത്തേ​ടി വീ​ട്ടി​ലെ​ത്തു​ന്ന​തു പ​തി​വാ​യി. കോ​ട്ട​യം ജി​ല്ല​യി​ൽ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങ​ളം വ​യ​ലു​ങ്ക​ൽ പു​തു​വ​യ​ലി​ൽ സ​ലേ​ഷ് ആ​ന്‍റ​ണി​ക്ക് പ്ലാ​വ് മാ​ത്ര​മ​ല്ല, മ​റ്റ് പ​ഴ​വ​ർ​ഗ​ച്ചെ​ടി​ക​ളു​മു​ണ്ട്.



എ​ന്നാ​ൽ, മൂ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്തെ പ്ലാ​വ് കൃ​ഷി​യാ​ണ് പ്ര​ധാ​നം. വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ​യാ​ണ് വി​ള​വെ​ടു​പ്പ്. ന​വം​ബ​റി​ൽ തു​ട​ങ്ങി ജ​നു​വ​രി​യി​ൽ അ​വ​സാ​നി​ക്കു​ന്ന ഒ​രു സീ​സ​ണും മാ​ർ​ച്ചി​ൽ തു​ട​ങ്ങി മേ​യി​ൽ അ​വ​സാ​നി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സീ​സ​ണും.


വ​ർ​ഷ​ത്തി​ൽ പ​കു​തി സ​മ​യ​വും ഇ​ടി​ച്ച​ക്ക​യാ​യും ച​ക്ക​യാ​യും പ​ഴ​മാ​യും വി​ള​വെ​ടു​ക്കാ​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഇ​ടി​ച്ച​ക്ക​യ്ക്കാ​ണ് കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ്. ഒ​രെ​ണ്ണ​ത്തി​ന് 35-40 രൂ​പ വി​ല കി​ട്ടും. ന​ല്ല കാ​യ്ഫ​ല​മു​ള്ള 310 വി​യ​റ്റ്നാം ഏ​ർ​ളി പ്ലാ​വു​ക​ളാ​ണ് സ​ലേ​ഷി​ന്‍റെ തോ​ട്ട​ത്തി​ലു​ള്ള​ത്.

മ​റ്റു പ്ലാ​വു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ക്കു​ന്ന​തും ഇ​ടി​ച്ച​ക്ക​യ്ക്ക് പ​റ്റി​യ​തും ഇ​താ​ണെ​ന്നാ​ണ് സ​ലേ​ഷി​ന്‍റെ അ​ഭി​പ്രാ​യം. തൈ​ക​ൾ ന​ടു​ന്പോ​ൾ മാ​ത്ര​മാ​ണ് പ്ലാ​വി​നു ന​ന ന​ൽ​കേ​ണ്ട​ത്. പി​ന്നീ​ട് തോ​ട്ടം വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ച് ജൈ​വ വ​ളം ന​ൽ​കി​യാ​ൽ മ​തി​യാ​കും.

തോ​ട്ടം വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ പ്ലാ​വി​നു കേ​ടു വ​രാ​നു​ള്ള സാ​ധ്യ​ത​യേ​റും. പ്ലാ​വ് കൃ​ഷി​യി​ൽ നി​ന്നു കാ​ര്യ​മാ​യ വ​രു​മാ​നം ല​ഭി​ച്ചു തു​ട​ങ്ങി​യ​തോ​ടെ മ​റ്റു പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ കൃ​ഷി​യി​ലും അ​ദ്ദേ​ഹം ത​ത്പ​ര​നാ​യി.

റം​ബു​ട്ടാ​ൻ, ദൂ​രി​യ​ൻ, പേ​ര, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് എ​ന്നി​വ 10 ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്യു​ന്നു. പ​ഴ​ങ്ങ​ൾ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലു​മാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യും പ​ഴ​വ​ർ​ഗ​ങ്ങ​ൾ ന​ൽ​കു​ന്നു.

വാ​ഴ കൃ​ഷി​യു​മു​ണ്ട്. ഏ​ത്ത​വാ​ഴ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഇ​ന​ത്തി​ൽ​പെ​ട്ട വാ​ഴ​ക​ളു​മു​ണ്ട്. റെ​ഡ് ലേ​ഡി പ​പ്പാ​യ​യു​ടെ തോ​ട്ടം ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ലേ​ഷ്. ഭാ​ര്യ: ബെ​സി, മ​ക്ക​ളാ​യ ആ​ന്‍റ​ണി, തെ​രേ​സ് എ​ന്നി​വ​രും സ​ലേ​ഷി​നെ കൃ​ഷി​യി​ൽ സ​ഹാ​യി​ക്കു​ന്നു.

പ​ഴ​വ​ർ​ഗ തോ​ട്ടം കാ​ണാ​നും കൃ​ഷി​യേ​ക്കു​റി​ച്ചും കൃ​ഷി രീ​തി​ക​ളെ​ക്കു​റി​ച്ചും അ​റി​യു​ന്ന​തി​നു​മാ​യി നി​ര​വ​ധി​പ്പേ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ട്ട​ത്തി​ൽ എ​ത്തു​ന്ന​ത്.

ഫോ​ണ്‍: 9446464357