88ലും ​കൃ​ഷി​യെ സ്നേ​ഹി​ച്ച് ഈ ​ക​ർ​ഷ​ക​ൻ: സ​മ്മി​ശ്ര​മാ​ണ് ജോ​സ​ഫി​ന്‍റെ ക​ഞ്ഞി​ക്കു​ഴി​യി​ലെ കൃ​ഷി​യി​ടം
88ലും ​കൃ​ഷി​യെ സ്നേ​ഹി​ച്ച് ഈ ​ക​ർ​ഷ​ക​ൻ: സ​മ്മി​ശ്ര​മാ​ണ് ജോ​സ​ഫി​ന്‍റെ  ക​ഞ്ഞി​ക്കു​ഴി​യി​ലെ കൃ​ഷി​യി​ടം
Monday, December 9, 2024 1:24 PM IST
ടി.​പി. സ​ന്തോ​ഷ്കു​മാ​ർ
അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് വെ​ള്ളി​യാ​മ​റ്റ​ത്തു​നി​ന്നാ​ണ് കൂ​ട്ടു​ങ്ക​ൽ ജോ​സ​ഫ് കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഞ്ഞി​ക്കു​ഴി ത​ള്ള​ക്കാ​ന​ത്തേ​ക്ക് എ​ത്തി​യ​ത്. ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ൽ ഈ ​മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കാ​നാ​കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് അ​ദ്ദേ​ഹം മ​ല ക​യ​റി​യെ​ത്തി​യ​ത്. പൂ​ർ​വി​ക​രി​ൽ​നി​ന്നു പ​ക​ർ​ന്നു​കി​ട്ടി​യ കൃ​ഷി​യ​റി​വു​ക​ളും അ​ധ്വാ​നി​ക്കാ​നു​ള്ള മ​ന​സു​മാ​യി​രു​ന്നു കൈ​മു​ത​ൽ.

ഇ​ടു​ക്കി പ​ദ്ധ​തി​ക്കാ​യി ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ക​യും പി​ന്നീ​ട് ജ​ലാ​ശ​യ​ത്തി​ന​ടി​യി​ലാ​കു​ക​യും ചെ​യ്ത വൈ​ര​മ​ണി എ​ന്ന സ്ഥ​ല​ത്തു​നി​ന്നു​ള്ള​വ​രെ കു​ടി​യി​രു​ത്തി​യ സ്ഥ​ല​മാ​ണ് ത​ള്ള​ക്കാ​നം. ഇ​വി​ടെ അ​ര​യേ​ക്ക​ർ സ്ഥ​ലം വാ​ങ്ങി കൃ​ഷി​യാ​രം​ഭി​ച്ചാ​ണ് തു​ട​ക്കം.

ഇ​പ്പോ​ൾ ജോ​സ​ഫി​ന്‍റെ മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന കൃ​ഷി​യി​ടം സ​മ്മി​ശ്ര കൃ​ഷി​ക​ളു​ടെ വി​ള​നി​ല​മാ​ണ്. മ​ക്ക​ളാ​ണ് ഇ​പ്പോ​ൾ കൃ​ഷി​പ്പ​ണി​ക​ളും മ​റ്റും നോ​ക്കി ന​ട​ത്തു​ന്ന​തെ​ങ്കി​ലും 88-ാം വ​യ​സി​ലും കൃ​ഷി​യി​ട​ത്തി​ൽ സ​ജീ​വ​മാ​ണ് ജോ​സ​ഫ് എ​ന്ന ക​ർ​ഷ​ക​ൻ.

ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി, കൊ​ക്കോ, ജാ​തി, വാ​ഴ, പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ കൃ​ഷി​ക​ളാ​ണ് ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​യു​ന്ന​ത്. കൊ​ക്കോ​യാ​ണ് ഇ​പ്പോ​ൾ ഇ​വി​ടു​ത്തെ താ​രം. ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട 200 ഓ​ളം കൊ​ക്കോ​ച്ചെ​ടി​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ൽ മി​ക​ച്ച വി​ള​വു ന​ൽ​കു​ന്ന​ത്.

ഇ​തി​ൽ ഉ​ണ്ടാ​കു​ന്ന കൊ​ക്കോ കാ​യ്ക​ൾ​ക്ക് ര​ണ്ടു കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന​വ​യാ​ണ്. കൊ​ക്കോ​പ്പ​രി​പ്പി​നും വ​ലു​പ്പം കൂ​ടു​ത​ലാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​ടി​യു​ടെ താ​യ്ത​ടി​യി​ലും ശി​ഖ​ര​ങ്ങ​ളി​ലും കൊ​ക്കോ കാ​യ്ക​ൾ ഉ​ണ്ടാ​കും. താ​യ്ത​ടി​യി​ൽ ഉ​ണ്ടാ​കു​ന്ന കാ​യ്ക​ൾ​ക്കാ​ണ് വ​ലു​പ്പം കൂ​ടു​ത​ൽ.

കാ​യ്ക​ളെ ബാ​ധി​ക്കു​ന്ന കീ​ട ബാ​ധ​യ്ക്കെ​തി​രേ വ​ർ​ഷ​ത്തി​ൽ മൂ​ന്നോ നാ​ലോ ത​വ​ണ ബോ​ർ​ഡോ മി​ശ്രി​തം ത​ളി​ക്കും. ചെ​ടി​ക​ൾ​ക്ക് ഉ​യ​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ തോ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ണ് കാ​യ്ക​ൾ പ​റി​ച്ചെ​ടു​ക്കു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ ബ​ഡ് തൈ​ക​ൾ വി​ക​സി​പ്പി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​വി​ടു​ത്തെ കൊ​ക്കോ​പ്പ​രി​പ്പി​ന്‍റെ വ​ലു​പ്പം കേ​ട്ട​റി​ഞ്ഞ കാ​ഡ്ബ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തോ​ട്ടം സ​ന്ദ​ർ​ശി​ക്കു​ക​യും മി​ക​ച്ച അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പു​റ​മേ 500 ഓ​ളം ചു​വ​ട് ഏ​ല​ച്ചെ​ടി​ക​ളു​ണ്ട്. ഞ​ള്ളാ​നി, ക​ണി​പ​റ​ന്പി​ൽ എ​ന്നി ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. കൊ​റ്റ​നാ​ട​ൻ, മ​ല​മു​ണ്ടി എ​ന്നീ ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​രു​മു​ള​കാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.


ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള ക​രി​മു​ണ്ട​യ്ക്കും മ​റ്റും ദ്രു​ത​വാ​ട്ടം പോ​ലെ​യു​ള്ള രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് ഇ​വ ഒ​ഴി​വാ​ക്കി മ​റ്റി​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്. ശീ​മ​ക്കൊ​ന്ന​യാ​ണ് താ​ങ്ങു​കാ​ലു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കാ​റ്റു​പി​ടി​ത്ത​മു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ൽ മൂ​ന്നു ഭാ​ഗ​ത്ത​ക്കും ക​യ​ർ കെ​ട്ടി കു​രു​മു​ള​ക് ചെ​ടി​ക​ൾ കാ​റ്റി​ൽ മ​റി​യാ​തെ സം​ര​ക്ഷി​ക്കും. മി​ക​ച്ച ഇ​ന​ത്തി​ൽ​പ്പെ​ട്ട സി​ന്ധു ശ്രീ, ​കേ​ര​ള ശ്രീ ​എ​ന്നി ജാ​തി​ത്തൈ​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​വ​യി​ൽ​നി​ന്നു മി​ക​ച്ച വി​ള​വു ല​ഭി​ക്കു​ന്നു​ണ്ട്. വി​ല മെ​ച്ച​പ്പെ​ട്ട​തി​നാ​ൽ കാ​പ്പി​യി​ൽ​നി​ന്നും ഇ​പ്പോ​ൾ മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം നേ​ടാ​നും ക​ഴി​യും. കാ​പ്പി​ച്ചെ​ടി​ക​ൾ ഉ​യ​ർ​ന്നു പോ​കാ​തെ മൂ​ന്നു​വ​ർ​ഷം കൂ​ടു​ന്പോ​ൾ ക​വാ​ത്തു ചെ​യ്തു നി​ർ​ത്തും. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തു മൂ​ലം കാ​യ്ഫ​ലം കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് ജോ​സ​ഫ് പ​റ​യു​ന്നു.

ഇ​ട​വി​ള​യാ​യാ​ണ് നേ​ന്ത്ര​വാ​ഴ​യും ഇ​ഞ്ചി​യും മ​ഞ്ഞ​ളും മ​റ്റും കൃ​ഷി ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യും കൃ​ഷി​യി​ട​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​ൽ​പ്പം പോ​ലും സ്ഥ​ലം വെ​റു​തെ ക​ള​യാ​തെ​യാ​ണ് ഈ ​സ​മ്മി​ശ്ര കൃ​ഷി​യി​ടം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ​യി​ട​ത്തും സ​മൃ​ദ്ധ​മാ​യി വെ​ള്ളം ല​ഭി​ക്ക​ത്ത​ക്ക​വി​ധം ജ​ല​സേ​ച​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തി​നി​ടെ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മ​യി​ൽ, അ​ണ്ണാ​ൻ, മ​ര​പ്പ​ട്ടി പോ​ലെ​യു​ള്ള ജീ​വി​ക​ളു​ടെ ശ​ല്യ​വും കൃ​ഷി​യി​ട​ത്തി​ലു​ണ്ട്.

ഇ​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ക​ൻ സെ​ബാ​സ്റ്റ്യ​നാ​ണ് ഇ​പ്പോ​ൾ കൃ​ഷി ജോ​ലി​ക​ളു​ടെ മേ​ൽ​നോ​ട്ടം.

ഭാ​ര്യ സോ​ഫി​യാ​മ്മ​യും സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ജി​ൻ​സി, മ​ക്ക​ളാ​യ ന​വീ​ൻ, ന​വ്യ എ​ന്നി​വ​രും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ജോ​സ​ഫി​ന്‍റെ മൂ​ത്ത​മ​ക​നും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ സ​ജി ജോ​സ​ഫും ന​ല്ലൊ​രു കൃ​ഷി​ക്കാ​ര​നാ​ണ്. മു​രി​ക്കാ​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന റാ​ണി​യാ​ണ് മ​ക​ൾ.