Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെഴുതിയത്. ആക്ഷന്‍ ചിത്രമാണിത്. ക്ലാസി മാസ് ഫിലിം എന്നും പറയാം. കഥയ്ക്കും ഇമോഷന്‍സിനും വളരെ പ്രാധാന്യമുണ്ട് - അഭിലാഷ് പറയുന്നു.



മാസ് മൂവിയായി പ്ലാന്‍ ചെയ്ത് എഴുതിയതാണോ..?

പൊറിഞ്ചു മറിയം ജോസിനു ശേഷമുള്ള പ്രോജക്ട് ആലോചിച്ച സമയം സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അങ്ങനെ ഈ കഥ അഭി വഴി ദുല്‍ഖറിലെത്തുകയും കഥയില്‍ താത്പര്യമറിയിച്ച ദുല്‍ഖര്‍ സ്ക്രിപ്റ്റ് വര്‍ക്ക് തുടങ്ങാന്‍ പറയുകയുമായിരുന്നു.

മാസ് മൂവി എഴുതണം എന്നു പ്ലാന്‍ ചെയ്ത് എഴുതിയതല്ല. പക്ഷേ, ഈ കഥാബീജം മനസില്‍ വന്നപ്പോള്‍ത്തന്നെ മാസ് സിനിമയ്ക്കുള്ള ഇടം അതിലുണ്ടെന്നുതോന്നി. കഥയ്ക്കാവശ്യമായ മാസാണ് ഇതിലുള്ളത്. അതായത്, ഈ കഥ രൂപപ്പെട്ടു വന്നപ്പോള്‍ ഉണ്ടായ മാസ്.



കിംഗ് ഓഫ് കൊത്തയും ദുൽഖറും...

കൊത്ത ഞാന്‍ രൂപപ്പെടുത്തിയ സാങ്കല്പിക ടൗണാണ്. ക്രിമിനല്‍ പ്രവൃത്തികൾ നടക്കുന്ന ഒരിടം. അവിടത്തെ കുറേ കഥാപാത്രങ്ങളിലൂടെ മുന്നോട്ടുപോകുന്ന കഥ. ഗ്യാംഗ്സ്റ്റര്‍ പശ്ചാത്തലത്തിലുള്ള സിനിമയാണ്. ലീഡിംഗ് കഥാപാത്രമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. രാജുവെന്നാണ് കഥാപാത്രത്തിന്‍റെ പേര്. അച്ഛനെപ്പോലെ പേരെടുത്ത റൗഡിയാകണമെന്നു ചെറുപ്പത്തിലേ ആഗ്രഹിക്കുന്നയാൾ.

എണ്‍പതുകളുടെ പകുതിയും തൊണ്ണൂറുകളുടെ പകുതിയുമാണ് കഥാപശ്ചാത്തലമാകുന്ന കാലഘട്ടങ്ങൾ. ദുല്‍ഖറിനു രണ്ടു ഗെറ്റപ്പുണ്ട്. മുടി റോ ആയി കാണുന്ന ഗെറ്റപ്പാണ് എണ്‍പതുകളിലേത്. ഐശ്വര്യലക്ഷ്മിയാണ് ദുല്‍ഖറിന്‍റെ നായിക.



കൊത്തയിലെ വില്ലൻ...

നമ്മുടെ ജീവിതത്തില്‍ ഉള്ളതുപോലെതന്നെ ഇതില്‍ എല്ലാവര്‍ക്കും ഏറിയും കുറഞ്ഞുമൊക്കെ ഗ്രേ ഷേഡ്സുണ്ടാവും. ഡാന്‍സിംഗ് റോസ് എന്ന വേഷത്തിലൂടെ ശ്രദ്ധേയനായ ഷെബീര്‍ കല്ലറയ്ക്കലാണ് പ്രതിനായകവേഷത്തിൽ.

കെജിഎഫ് പോലെ പാന്‍ ഇന്ത്യന്‍ സിനിമയാണോ..?

കെജിഎഫ് വളരെ നല്ല സിനിമ തന്നെയാണ്. പക്ഷേ, കൊത്തയ്ക്കു കെജിഎഫുമായി താരതമ്യമില്ല. കാരണം, ഇതില്‍ ഒരുപാടു ജീവിതമുഹൂര്‍ത്തങ്ങളുണ്ട്. ഏറെ കഥാപാത്രങ്ങളിലൂടെയാണ് കഥാസഞ്ചാരം.



സാഹചര്യങ്ങളാണ് കഥാപാത്രങ്ങളെ നയിക്കുന്നത്. സൗഹൃദം, പ്രണയം, പ്രതികാരം... എല്ലാത്തരം വികാരങ്ങളെയും സമ്മേളിപ്പിക്കാനുള്ള പ്രയത്നം ഈ സ്ക്രിപ്റ്റിലുണ്ട്.

കഥയ്ക്കുപിന്നില്‍ യഥാര്‍ഥ സംഭവങ്ങളുണ്ടോ..?

എല്ലാം സാങ്കല്പികമാണ്. ഇല്ലാത്തതിനെ സൃഷ്ടിക്കുക എന്നതാണല്ലോ ക്രിയേറ്റിവിറ്റി. അതിന്‍റെ ലഹരിയാണ് എഴുത്തില്‍ ഉടനീളമുണ്ടായത്. കൊത്ത എന്ന സാങ്കല്പിക ടൗണും അവിടത്തെ ജീവിതവും ഭാവനയില്‍കണ്ട് അവിടെ ജീവിച്ച് എഴുതുന്നതുപോലെയാണ് എനിക്കു തോന്നിയത്.



അഭിലാഷ് ജോഷിയുമായുള്ള കെമിസ്ട്രി...

സംവിധായകന്‍ ജോഷി എനിക്കു ഗുരുസ്ഥാനീയനാണ്. അദ്ദേഹത്തിന്‍റെ മകന്‍ സഹോദരനെപ്പോലെയാണ്, നല്ല സുഹൃത്തുമാണ്. ഈ സിനിമയുടെ ഓരോഘട്ടത്തിലും പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ വര്‍ക്ക് ചെയ്തത്.

ഓരോ ഡ്രാഫ്റ്റ് കഴിയുമ്പോഴും ഞാനും അഭിലാഷും ദുൽഖറും ചർച്ച ചെയ്യുമായിരുന്നു. അവരുടെ നിർദേശങ്ങൾ പരിഗണിച്ച് ഞാൻ സ്ക്രിപ്റ്റിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അങ്ങനെ അഞ്ചോ ആറോ ഡ്രാഫ്റ്റ് വരെ ചെയ്തു.



എഴുത്തിലെ വെല്ലുവിളി...

ഞാന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളിലൊന്നുപോലും വെറുതേയായിരുന്നുവെന്ന് പ്രേക്ഷകർക്ക് തോന്നരുത്. അതുകൊണ്ടാണ് ഇത്രയും ഡ്രാഫ്റ്റുകളിലേക്കു പോയത്.

എല്ലാ കഥാപാത്രങ്ങള്‍ക്കും തികവും കഥയില്‍ പ്രാധാന്യവുമുണ്ടാവണം. ആളുകള്‍ ഇതു കണ്ട് ഇഷ്ടപ്പെടണം, മാസും ക്ലാസും ഒരുമിക്കുന്ന സിനിമയാണെന്നു പറയണം. അതായിരുന്നു ചലഞ്ച്.



ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യന്‍ പരിവേഷം എഴുത്തിനെ സ്വാധീനിച്ചോ..?

ഈ സിനിമയുടെ ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്. മൊഴിമാറ്റം ചെയ്യപ്പെടുമെന്നു മനസില്‍ കണ്ടുതന്നെയാണ് ഇതെഴുതിയത്.

യൂണിവേഴ്സല്‍ സിനിമയായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്. കാരണം, ലോകത്ത് എവിടെയുമുള്ളയാള്‍ക്കും ഇതു മനസിലാകും. അതുകൊണ്ടാണ് ഇതിനു നാലു ഭാഷകളിലേക്കു പോകാനാകുന്നത്.



വാണിജ്യസിനിമയ്ക്ക് എഴുതുന്നതിന്‍റെ സമ്മര്‍ദങ്ങൾ..

എല്ലാ രീതിയിലും സപ്പോര്‍ട്ടീവായിരുന്നു വേഫാറെർ ഫിലിംസ്. ആരിൽനിന്നും എഴുത്തിൽ സമ്മര്‍ദങ്ങളുണ്ടായിട്ടില്ല. മലയാളത്തിലെ തന്നെ വലിയ ബജറ്റുള്ള പടമാണിത്. പൊറിഞ്ചു പോലെ ഇതും റിപ്പീറ്റ് വാല്യു ഉള്ള സിനിമയാകുമെന്നാണു പ്രതീക്ഷ.

ദുല്‍ഖറിന്‍റെ ഇംപ്രോവൈസേഷന്‍...

ഒരു വേഷം ഏതൊരു നടന്‍ ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റേതായ സ്റ്റൈല്‍ അതിലുണ്ടാവും. ദുല്‍ഖറും അതു ചേര്‍ത്തിട്ടുണ്ട്. താരവും നടനും സമ്മേളിക്കുന്ന ഒരു വ്യക്തിയാണു ദുല്‍ഖര്‍.



അദ്ദേഹത്തിന്‍റെ അനുഭവപരിചയവും മുമ്പു ചെയ്യാത്ത ജോണറിലുള്ള വേഷമെന്ന രീതിയില്‍ നടത്തിയ കഠിനാധ്വാനവും കൊത്തയിലെ രാജുവിനെ മനോഹരമാക്കി.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പൊ​ൻ​തി​ള​ക്ക​ത്തി​ൽ ആ​ന​ന്ദ് മ​ൻ​മ​ഥ​ൻ
എ​ന്നെ​ങ്കി​ലു​മൊ​രു ദി​വ​സം ന​മ്മു​ടെ സ​മ​യം വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ സി​നി​മ​യ്ക്കു പി​ന്നാ​ല
സം​വി​ധാ​നം ജ്യോ​തി​ഷ് ശ​ങ്ക​ര്‍!
കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ്, ആ​ന്‍​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍, ന്നാ ​താ​ന്‍ കേ​സ് കൊ​ട്, പ​ത്തേ​മാ​രി,
ഇ​ഷ്ട​ങ്ങ​ളി​ൽ ശ്രു​തി​ചേ​ർ​ന്ന്
അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ​യാ​ണ് ശ്രു​തി ജ​യ​ന്‍ സി​നി​മ​യി​ലെ​ത്തി​യ​ത്. ‘നൃ​ത്തം...​അ​തെ​ന്‍റെ ജീ
ജി​ബി​ൻ ഗോ​പി​നാ​ഥ് ഓ​ൺ ഡ്യൂ​ട്ടി
2018ലെ ​ബാ​സ്റ്റി​ന്‍, വാ​ഴ​യി​ലെ ആ​ന​ന്ദ്, കി​ഷ്‌​കി​ന്ധാ​കാ​ണ്ഡ​ത്തി​ലെ എ​സ്‌​ഐ അ​ഫ്‌​നാ​സ്, ഐ​ഡ​ന
സി​നി​മ സം​വി​ധാ​യ​ക​ന്‍റേ​താ​ണ്
വാ​രാ​ണ​സി​യി​ലാ​ണ് ഇ​ന്ദ്ര​ന്‍​സി​ന്‍റെ പു​തു​വ​ര്‍​ഷ​ത്തു​ട​ക്കം. വ​ര്‍​ഷ വാ​സു​ദേ​വ് തി​ര​ക്ക​ഥ​യ
ആ​ഗ്ര​ഹം നി​ർ​മാ​താ​ക്ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ; വി.​സി. അ​ഭി​ലാ​ഷ് പ​റ​യു​ന്നു
ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ ആ​ളൊ​രു​ക്കം, തി​യ​റ്റ​ർ വി​ജ​യം നേ​ടി​യ സ​ബാ​ഷ് ച​ന്ദ്ര​ബോ​സ് എ​ന്നീ
ക​ന്ന​ട​യി​ൽ കൊ​ടി​യ​ന് ഹാ​പ്പി ക്രി​സ്മ​സ്
ആ​ലു​വ ചു​ണ​ങ്ങം​വേ​ലി കൊ​ടി​യ​ന്‍ വീ​ട്ടി​ല്‍ സാ​ജു ആ​ന്‍റ​ണി​യെ എ​ത്ര പേ​ര​റി​യും! പ​ക്ഷേ, സാ​ജു ക
മ​ല​യാ​ള​ത്തി​ന്‍റെ സ്നേ​ഹം പ്രി​യ​താ​രം
ട​ര്‍​ബോ, കൊ​ണ്ട​ല്‍ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ള​ത്തെ വി​സ്മ​യി​പ്പി​ച്ച ക​ന്ന​ട ന​ട​ന്‍ രാ​ജ
അ​ല്ലു​വി​ന്‍റെ മ​ല്ലു വോ​യി​സ്
പു​ഷ്പ നാ​ഷ​ണ​ലാ​ണെ​ന്നു ക​രു​ത​ണ്ട, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍. പു​ഷ്പ ഫ​യ​റ​ല്ല, വൈ​ല്‍​ഡ് ഫ​യ​ര്‍' എ​ന
വി​നേ​ഷി​ന്‍റെ ശ്രീ​ക്കു​ട്ട​ൻ വി​ജ‌​യി​ക്ക​ട്ടെ
ഒ​രു സ്‌​കൂ​ള്‍, അ​വി​ട​ത്തെ ഒ​രു ലോ​ഡ് മാ​സ് പി​ള്ളേ​ര്‍, അ​വ​രു​ടെ ലീ​ഡ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്... ഇ
ടോം ​സ്കോ​ട്ടി​ന് സ​ല്യൂ​ട്ട​ടി​ക്കാം
ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ നൂ​റ്റൊ​ന്നു ചോ​ദ്യ​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വാ​യാ​ണ് കു​ട്ട​നാ​ട് സ്വ​
ജി​തി​ന്‍റെ സൂ​ക്ഷ​മ ദ​ർ​ശ​ന​ങ്ങ​ൾ
ടൈ​റ്റി​ല്‍, ക​ണ്ട​ന്‍റ്, മേ​ക്കിം​ഗ് സ്റ്റൈ​ല്‍... എ​ല്ലാ​ത്തി​ലും ദു​രൂ​ഹ വി​സ്മ​യം നി​റ​യ്ക്കു​ന്
സം​വി​ധാ​നം വി​ഷ്ണു വി​ന​യ്
അ​ഭി​ലാ​ഷ് പി​ള്ള​യു​ടെ തി​ര​ക്ക​ഥ​യി​ല്‍, സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍റെ മ​ക​ന്‍ വി​ഷ്ണു വി​ന​യ് ആ​ദ
മാ​റി​നി​ന്ന മ​ഴ​യും ബ്രേ​ക്ക് പോ​യ ജീ​പ്പും
അ​ജു വ​ർ​ഗീ​സും ജോ​ണി ആ​ന്‍റ​ണി​യും ഒ​ന്നി​ച്ചെ​ത്തു​ന്ന സ്വ​ർ​ഗം സി​നി​മ​യു​ടെ നി​ർ​മാ​താ​വ് ലി​സി
കാ​ണ​ണം ഈ ​സ്വ​ർ​ഗം; ന​ല്ല സി​നി​മ എ​ന്നാ​ല്‍ എ​ന്താ​ക​ണം?
ന​ന്മ​യു​ടെ​യും മൂ​ല്യ​ങ്ങ​ളു​ടെ​യും ഒ​രു സ്‌​നേ​ഹ​സ്പ​ര്‍​ശം പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കു സ​മ്മ
സാ​ഗ​റി​നെ തേ​ടി​വ​ന്ന പ​ണി!
ന​ട​ന്‍ ജോ​ജു ജോ​ര്‍​ജ് ആ​ദ്യ​മാ​യി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഫാ​മി​ലി ത്രി​ല്ല​ര്‍ 'പ​ണി' തു​
വേ​ട്ട​യാ​ൻ സോ​ൾ ത​ൻ​മ​യ
ര​ജ​നി, ബ​ച്ച​ന്‍... ഇ​തി​ഹാ​സ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ത​മി​ഴി​ല്‍ അ​സു​ല​ഭ അ​ഭി​ന​യ​ത്തു​ട​ക്ക​ത്തി​
ഇ​താ​ണ് ശ്രീ​രം​ഗ്...​ജൂ​ണി​യ​ർ അ​ജ​യ​ന്‍!
ടൊ​വി​നോ ഹി​റ്റ് അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​ത്തി​ല്‍ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ ആ​ലാ​പ​ന ഭം​ഗി​യി
ഇ​ത് ക​ട​പ്പു​റം ഡെ​ന്നീ​സ്! മാ​ധ​വ​ന് മ​ധു​ര​ത്തു​ട​ക്കം
സു​രേ​ഷ്‌​ഗോ​പി​ക്കു ക​രി​യ​ര്‍ ഹി​റ്റാ​യ സ​മ്മ​ര്‍ ഇ​ന്‍ ബ​ത്‌​ല​ഹേ​മി​ലെ നി​ത്യ​ഹ​രി​ത ക​ഥാ​പാ​ത്ര
പു​ഷ്പ​ക​മേ​റി ഉ​ല്ലാ​സ​യാ​ത്ര
പു​ഷ്പ​ക​വി​മാ​ന​മെ​ന്നു ടൈ​റ്റി​ല്‍ വ​ന്ന​പ്പോ​ള്‍ പു​രാ​ണ​ചി​ത്ര​മെ​ന്നു പ​ല​ര്‍​ക്കും സ​ന്ദേ​ഹം.
സി​നി​മ​യു​ടെ വാ​തി​ൽ തു​റ​ന്ന് മേ​തി​ൽ ദേ​വി​ക
നൃ​ത്ത​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൊ​യ്ത മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ലാ​കാ​രി മേ
പൊ​രി​വെ​യി​ല​ത്തും വാ​ടാ​ത്ത തു​ള​സി
മ​ല​യാ​ള സി​നി​മ​യി​ല്‍ പ​രു​ക്ക​നാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ ത​ന്‍​മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു പ്
എ​ന്നെ​ന്നും പ്ര​ണ​യോ​ത്സ​വം
മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ വി​ഷ്ണു മോ​ഹ​ന്‍ മേ​പ്പ​ടി​യാ​ന
ടൊ​വി​നോ 3D ഉ​ത്സ​വം എ​ആ​ർ​എം
കു​ഞ്ഞി​ക്കേ​ളു, മ​ണി​യ​ന്‍, അ​ജ​യ​ന്‍...​ടൊ​വി​നോ തോ​മ​സ് മൂ​ന്നു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ക്‌​ഷ​ന
കി​ഷ്‌​കി​ന്ധ​യി​ലെ സ​ർ​പ്രൈ​സു​ക​ൾ
ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ന്‍ ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​നും ആ​സി​ഫ് അ​ലി​യ
കു​ട്ടേ​ട്ട​ന്‍റെ പൂ​ക്കാ​ലം
സി​നി​മാ-​നാ​ട​ക യാ​ത്ര​യി​ല്‍ അ​ര നൂ​റ്റാ​ണ്ടു പി​ന്നി​ടു​മ്പോ​ള്‍ മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ​പ്ര
നെ​ഞ്ചു​വി​രി​ച്ച് അ​ശ്വി​ന്‍ ജോ​സ്!
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​ശ്വി​ന്‍ ജോ​സി​ന്‍റെ സ്‌​ക്രീ​ന്‍​ജീ​വി​ത​ത്തി​നു ക്വീ​നി​ല്‍ തു​
എ​ല്ലാം ഒ​രു ഗ്രേ​സ്
നാ​ഗേ​ന്ദ്ര​ന്‍റെ​യും അ​ഞ്ചു ഭാ​ര്യ​മാ​രു​ടെ​യും ക​ഥ​പ​റ​യു​ന്ന നാ​ഗേ​ന്ദ്ര​ന്‍​സ് ഹ​ണി​മൂ​ണ്‍​സ് എ​
നാ​ട്യ​ങ്ങ​ളി​ല്ലാ​തെ സൈ​ജു കു​റു​പ്പ്!
ര​ണ്ടു പ​തി​റ്റാ​ണ്ടി​ന​ടു​ത്ത് നാ​യ​ക​ന്‍, വി​ല്ല​ന്‍, മെ​യി​ന്‍ ലീ​ഡ്, സ​പ്പോ​ര്‍​ട്ടിം​ഗ് ആ​ക്ട​ര
ര​ണ്ടാം​വ​ര​വി​ല്‍ ര​ജി​ത്
ക​റു​ത്ത​പ​ക്ഷി​ക​ളു​ടെ ഷൂ​ട്ടിം​ഗ് കാ​ണാ​നെ​ത്തി​യ ബി​ടെ​ക് പ​യ്യ​ന്‍ ര​ജി​ത്, ക​മ​ലി​ന്‍റെ അ​ടു​ത്
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.