റിയാദ്∙ കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഹജിന് മുന്നോടിയായി നടത്തുന്ന മെഗാ രക്തദാന ക്യാംപ് ’ജീവസ്പന്ദനം 2025’ ഏപ്രിൽ 11ന് നടത്തും. ക്യാന്പിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുരേഷ് കണ്ണപുരം പാനൽ അവതരിപ്പിച്ചു. ഹജ്ജിനുള്ള സജീകരണങ്ങളുടെ ഭാഗമായി ആരോഗ്യ രംഗത്തിന് കേളി നൽകുന്ന ഈ സേവനം വിലമതിക്കാനാവാത്തതാണെന്ന് സംഘാടക സമിതി രൂപീകരണത്തിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിൽ സെൻട്രൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഖാലിദ് സൗബായി പറഞ്ഞു.ഈ വർഷം 2000 യൂണിറ്റ് രക്തം നൽകുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുൻ വർഷങ്ങളിൽ മികച്ച പ്രതികരണമാണ് സമൂഹത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്. കേളി അംഗങ്ങൾക്കും, കുടുംബ വേദി അംഗങ്ങൾക്കും പുറമെ, ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, റിയാദിലെ വിവിധ രാജ്യക്കാരായ പ്രവാസികളും രക്തദാന ക്യാന്പിൽ പങ്കുചേരാറുണ്ട്. തുടർച്ചയായി എട്ടാം വർഷമാണ് കേളി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റിയാദ് ബ്ലഡ് ബാങ്ക് സഹകരിച്ച് ക്യാന്പ് സംഘടിപ്പിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ മാത്രമാണ് രക്തദാനം നിർത്തിവച്ചിരുന്നത്. ആദ്യ വർഷത്തിൽ 450 യൂണിറ്റ് രക്തമായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞ വർഷം 1086 യൂണിറ്റ് രക്തം സംഭരിക്കാൻ കഴിഞ്ഞു.
സ്വദേശികളും പ്രവാസികളുമടക്കം 1500ൽ പരം ജനങ്ങൾ ക്യാന്പിൽ എത്തിയെങ്കിലും വിവിധ കാരണങ്ങളാൽ 400ൽ പരം ആളുകളുടെ രക്തം സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് വർഷമായി തുടർച്ചയായി ലുലു ഹൈപ്പർ മാർക്കറ്റാണ് ക്യാന്പ് നടത്തുന്നതിനുള്ള വേദി ഒരുക്കി തരുന്നത്.ഹജിന് മുമ്പുള്ള ഈ മെഗാ ക്യാംപ് മാത്രമല്ല വർഷം മുഴുവനും പ്രവർത്തിക്കുന്ന രക്ത ദാതാക്കളുടെ ഒരു ഗ്രൂപ്പ് കേളി ജീവകാരുണ്യ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
രോഗികളുടെ ആവശ്യർത്ഥം വിവിധ ആശുപത്രികളിലായി ശരാശരി 250 ൽ പരം യൂണിറ്റ് രക്തം വർഷം തോറും നൽകി വരുന്നുന്നുണ്ട്.ജീവസ്പന്ദനം 2025 വിജയിപ്പിക്കുന്നതിനായി 101 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്.
കൺവീനറായി മധു പട്ടാമ്പി, ജോയിന്റ് കൺവീനർ നാസർ പൊന്നാനി, ചെയർമാൻ നസീർ മുള്ളൂർക്കര, വൈസ് ചെയർമാൻ എബി വർഗീസ്, രജിസ്ട്രേഷൻ കമ്മിറ്റി അനിൽ അറക്കൽ, തോമസ് ജോയ്, ഗിരീഷ് കുമാർ മലാസ്, ഫൈസൽ, ഫക്രുദീൻ ബത്ത, ഐബിൻ ഷാജി അൽ ഖർജ്, ശ്രീകുമാർ, ഷഫീക് റോദ, ഷഹീബ, നീതു കുടുംബവേദി, കൂടാതെ ഏരിയ ട്രഷറർമാർ, കേന്ദ്ര കമ്മറ്റി ചുമതല സുനിൽ സുകുമാരൻ, ഇലക്ട്രിക് വർക്ക് കമ്മിറ്റി, അജിത്ത് അസ്സിസിയ, മൊയ്തീൻ സനയ്യ അർബെയ്ൻ, റിയാസ് പല്ലാട്ട്, മണികണ്ഠ കുമാർ, ഷാജഹാൻ, ഹുസൈൻ പി. എ, രഞ്ജിത്ത്, ഇസ്മയിൽ, ട്രാൻസ്പോർട്ടെഷൻ കമ്മിറ്റി പി. എൻ എം. റഫീഖ്, ജാഫർ സിദ്ദിക്ക്, ഷമീർ പുലാമന്തോൾ, ജോർജ്, സാബു, രാജേഷ്, ഷമീർ പറമ്പാടി, അൻവർ, ധനേഷ്, ഇസ്മയിൽ, രാജേഷ് ഓണക്കുന്ന്, അഷ്റഫ് പൊന്നാനി, ഇ. കെ. രാജീവൻ. പശ്ചാത്തല സൗകര്യം, സലിം മടവൂർ, സുധീഷ് തരോൾ, ഭക്ഷണ കമ്മിറ്റി അലി പട്ടാമ്പി, ജർനെറ്റ് നെൽസൺ. സ്റ്റേഷനറി കമ്മറ്റി ഗിരീഷ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി സനീഷ്. വളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാട്, വൈസ് ക്യാപ്റ്റൻമാർ റനീഷ് കരുനാഗപ്പള്ളി, ഷഫീഖ് ബത്ത, കോഓർഡിനേറ്റർ സുനിൽ കുമാർ എന്നിവർ അടങ്ങുന്ന പാനൽ യോഗം അംഗീകരിച്ചു. കേളി ജോയിന്റ് സെക്രട്ടറിമാരായ മധു ബാലുശേരി സ്വാഗതവും, സുനിൽ കുമാർ നന്ദിയും പറഞ്ഞു.