ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Tuesday, February 25, 2025 11:29 AM IST
സേവ്യർ കാവാലം
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ 2025 - 26 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ജ​യ​ൻ പി.​പി (​ക​ൺ​വീ​ന​ർ), ജ​ഗ​ദീ​ഷ്.​കെ (കോ ​ക​ൺ​വീ​ന​ർ), സു​നി​ത്ത്.​ടി.​കെ (​ഖ​ജാ​ൻ​ജി) എ​ന്നി​വ​രോ​ടൊ​പ്പം വി​വി​ധ ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​രെ​യും തെര​ഞ്ഞെ​ടു​ത്തു.

റി​യാ​സ് അ​മ്പ​ല​വ​ൻ (സാ​മൂ​ഹ്യ ക്ഷേ​മം), ബി​ബി​ൻ ദാ​സ് (കാ​യി​ക വി​ഭാ​ഗം), റോ​ഫി​ൻ കെ. ​ജോ​ൺ (ബാ​ല വി​ഭാ​ഗം/​ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഭാ​ഗം), ശ്രീ​ജ ര​മേ​ഷ് (വ​നി​താ വി​ഭാ​ഗം), അ​ഞ്ജ​ലി ബി​ജു (സാ​ഹി​ത്യ വി​ഭാ​ഗം), മു​ജീ​ബ് മ​ജീ​ദ് (ക​ലാ​വി​ഭാ​ഗം) എന്നിവരാണ് മറ്റുഭാരവാഹികൾ.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ചേ​ർ​ന്ന കേ​ര​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളു​ടെ പൊ​തു​യോ​ഗ​മാ​ണ് ഐ​ക്യ​ക​ണ്ഠേ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ര​ണ്ട് വ​ർ​ഷ​മാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി.

ഒ​മാ​നി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ല​ബു​ക​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന ശൈ​ലി പി​ന്തു​ട​രു​ന്ന ക്ല​ബാ​ണ് ഐഎ​സ്‌സി ​കേ​ര​ള വി​ഭാ​ഗം. ഇ​ത് കൂ​ടാ​തെ ഒ​മാ​നി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.