വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി; പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ർ
Tuesday, February 18, 2025 11:20 AM IST
തി​രു​വ​ന​ന്ത​പു​രം: മ​സ്ക​റ്റി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.45നു ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം വൈ​കി​യ​തി​ലാ​ണ് പ്ര​തി​ഷേ​ധം.

ഈ ​വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ രാ​വി​ലെ അ​ഞ്ചി​നു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​നം വൈ​കു​മെ​ന്നും വൈ​കു​ന്നേ​രം ആ​റി​നു മാ​ത്ര​മേ പു​റ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്നും അ​റി​യി​ച്ച​തെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്ന് 45 യാ​ത്ര​ക്കാ​രെ ക​ഴ​ക്കൂ​ട്ട​ത്തെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി.