ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Monday, February 17, 2025 10:15 AM IST
റെജു ഡാനിയൽ ജോൺ
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​റ്റ് ഇ​ട​വ​ക ക​ബ്‌​ദി​ൽ വ​ച്ച് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ ന​ട​ന്ന റ​വ.​പി.​ജെ. സി​ബി ആ​രാ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി റ​വ.​പി.​ജെ. സി​ബി പി​ക്‌​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ കു​രു​വി​ള ചെ​റി​യാ​ൻ, ആ​ശി​ഷ് മാ​ത്യു, ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​മ്മി​റ്റി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി നി​ര​വ​ധി ഗെ​യി​മു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

അ​വ​സാ​ന കാ​യി​ക ഇ​ന​മാ​യി ന​ട​ത്ത​പ്പെ​ട്ട വ​ടം​വ​ലി മ​ത്സ​രം വ​ള​രെ വീ​റും​വാ​ശി​യും ഉ​ള്ള​താ​യി​രു​ന്നു. പി​ക്നി​ക്കി​ൽ സം​ബ​ന്ധി​ച്ച​വ​ർ​ക്കു ഇ​ട​വ​ക സെ​ക്ര​ട്ട​റി റെ​ജു ഡാ​നി​യേ​ൽ ജോ​ൺ സ്വാ​ഗ​ത​വും ഇ​ട​വ​ക ട്ര​സ്റ്റീ ബി​ജു സാ​മു​വേ​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ.​പി.​ജെ. സി​ബി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.