ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി പ്ര​വ​ർ​ത്ത​നോ​ദ്​ഘാ​ട​നം തി​ങ്ക​ളാ​ഴ്ച
Monday, February 17, 2025 12:32 PM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട​യ്മ​യാ​യ ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ(​ഇ​മ) പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സൗ​ഹൃ​ദ സം​ഗ​മ​വും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

പ്ര​സി​ഡന്‍റ് സ​മീ​ർ ക​ല്ല​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ ​ബി ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​മയു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​യ ഭ​വ​ന പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കും.

ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം ഉ​പസ്ഥാ​ന​പ​തി എ. ​അ​മ​ർ​നാ​ഥ്, ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സ് സിഇഒ ​സ​ഫീ​ർ അ​ഹ്മ​ദ്, ലു​ലു ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ,

ബ​നി​യ​സ് സ്പൈ​ക്ക് എംഡി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ബ്ദു​ല്ല, അ​ൽ സാ​ബി ഗ്രൂ​പ്പ് സിഇഒ ​അ​മ​ൽ വി​ജ​യ​കു​മാ​ർ, സേ​ഫ് ലൈ​ൻ എംഡി ഡോ​. അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ, റ​ഫീ​ഖ് ക​യ​നി​യ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പു​തി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഗ​ണേ​ഷ് കു​മാ​ർ വി​ത​ര​ണം ചെ​യ്യും. പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ടി.പി. ഗം​ഗാ​ധ​ര​ന് യാ​ത്ര​യയ്​പ്പ് ന​ൽ​കും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ശി​ദ് പൂ​മാ​ടം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​ജി​ന ക​ണ്ണ​ൻ​ദാ​സ് ന​ന്ദി​യും പ​റ​യും.